ജി.എസ്.ടി. ഇളവ് ഇന്നുമുതല്‍
ഇനി 5%, 18% സ്ലാബുകൾ മാത്രം
ടൂത്ത് പേസ്റ്റ്, സോപ്പ്, ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് വില കുറയും
ഗൃഹോപകരണങ്ങൾക്കും ചെറിയ കാറുകൾക്കും വില കുറവുണ്ടാകും
36 അവശ്യ മരുന്നുകൾക്ക് ജി.എസ്.ടി. ഒഴിവാക്കി
ആരോഗ്യ ലൈഫ് ഇൻഷുറൻസുകൾക്കും ഇനി ജി.എസ്.ടി ഇല്ല
കാർഷിക, വിദ്യാഭ്യാസ, നിർമ്മാണ മേഖലകളിലും മാറ്റമുണ്ടാകും
12% സ്ലാബിലുണ്ടായിരുന്ന 99% ഉൽപ്പന്നങ്ങളും 5% അല്ലെങ്കിൽ 0% സ്ലാബിലേക്ക് മാറ്റി
പരിഷ്കരണത്തെ 'സമ്പാദ്യോത്സവം' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി
രണ്ട് ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്ന് ധനമന്ത്രി
കാർബണേറ്റഡ് ശീതള പാനീയങ്ങൾക്ക് വില കൂടും