ഹേറ്റ് ക്യാംപയിൻ നേരിട്ട് നടി കൃഷ്ണപ്രഭ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ഹേറ്റ് ക്യാംപയിൻ
ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ട ഹേറ്റ് കമന്റുകൾക്കും താരം മറുപടി നൽകി
‘സാംസ്കാരിക നായകർ ജീവനോട് ഉണ്ടെന്ന് അറിയിച്ചതിന് നന്ദിയുണ്ടേ’
എന്നായിരുന്നു നിലമ്പൂർ എന്ന ഹാഷ്ടാഗിനൊപ്പം കൃഷ്ണപ്രഭ കുറിച്ചത്
ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി
കൃഷ്ണപ്രഭയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി
സഹപ്രവർത്തക പീഡനത്തിന് ഇരയായപ്പോൾ ചേച്ചി വായ തുറന്നിരുന്നോ എന്നായിരുന്നു ചിലരുടെ കമന്റ്
അന്ന് വാ തുറന്നിരുന്നു, ഇന്നും അവർക്ക് ഒപ്പം തന്നെയാണെന്നും കൃഷ്ണപ്രഭ മറുപടിയായി കുറിച്ചു
ചിത്രങ്ങള്‍ക്ക് കടപ്പാട്: facebook.com/KrishnaPrabhaOfficial