സ്വന്തം പൂർവ വിദ്യാർഥിക്കു മുന്നിൽ അധ്യാപിക വിദ്യാർഥിയായ മാറിയ കഥ
റിട്ടയർ ചെയ്തപ്പോഴാണ് സുജാത ടീച്ചർക്ക് തിരുവാതിര പഠിക്കണമെന്ന മോഹമുദിച്ചത്
നാടു മുഴുവൻ തപ്പിനടന്നപ്പോൾ കിട്ടിയതോ തൻറെ പൂർവ വിദ്യാർഥി ജയശ്രീ
തന്നെ കണക്കു പഠിപ്പിച്ച ടീച്ചറെ ജയശ്രീ അല്പം പണിപ്പെട്ടാണെങ്കിലം കണക്കിനുതന്നെ തിരുവാതിര പഠിപ്പിച്ചു
ജയശ്രീയ്ക്ക് മുന്നിൽ ശരിക്കും ശിഷ്യപ്പെട്ടതോടെ സുജാതയ്ക്കു പഠനം അത്ര പ്രയാസമായില്ല
പെട്ടെന്നു തന്നെ പുതിയ ടീച്ചറിൽനിന്ന് സുജാതയും സംഘവും തിരുവാതിര പഠിക്കുകയും പിന്നാലെ കളിക്കുകയും ചെ്യതു
ടീച്ചറെ തിരുവാതിര പഠിപ്പിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് ജയശ്രീയും
ശിഷ്യയുടെ ശിഷ്യത്വം വാങ്ങിച്ച സുജാത ടീച്ചർക്ക് ഒരേസമയം സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമായിരുന്നു
59 വയസിൽ തിരുവാതിര പഠിച്ച സുജാതയ്ക്ക് പ്രായം ഒരു പ്രശ്നമാകാതിരുന്നത്, താൻ നാലാം ക്ലാസിൽ പഠിപ്പിച്ച ആ വിദ്യാർഥിനി കൂടെ ഉള്ളതുകൊണ്ടായിരിക്കും