ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെടുന്നതിനു മുൻപുള്ള ദൃശ്യങ്ങള്‍ പുറത്ത്

18 October 2024

റാഫയിൽ ഇസ്രയേല്‍ സേന പകർത്തിയ ദൃശ്യങ്ങളാണു പ്രചരിക്കുന്നത്

18 October 2024

ഇസ്രയേൽ സേനയായ ഐഡിഎഫിന്റെ ഔദ്യോഗിക വക്താവാണ് ഡ്രോൺ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

18 October 2024

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു കസേരയിൽ ഇരിക്കുന്ന സിൻവറിനെ ദൃശ്യങ്ങളിൽ കാണാം

18 October 2024

ഡ്രോൺ തന്റെ ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട യഹ്യ ഒരു വസ്തു ഡ്രോണിനു നേർക്ക് എറിയുന്നതും കാണാം

18 October 2024

റാഫയിലെ ഏറ്റുമുട്ടലിനിടെ അപ്രതീക്ഷിതമായാണ് യഹ്യ സിൻവറിനെ ഐഡിഎഫ് കണ്ടെത്തിയത്

18 October 2024

ദൃശ്യങ്ങൾ പകർത്തിയതിനു പിന്നാലെ, കെട്ടിടത്തിലേക്കു കൂടുതൽ റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു

18 October 2024

തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെയാണു വധിക്കപ്പെട്ടത് യഹ്യ ആണെന്ന് സ്ഥിരീകരിച്ചത്.

18 October 2024

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരില്‍ ഒരാളാണ് യഹ്യ സിന്‍വറെന്നാണ് ഇസ്രയേല്‍ വാദം.

18 October 2024
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story