ഗോദയിലെ താരമായി അമൻ
പാരീസ് ഒളിംപിക്സ് പുരുഷ വിഭാഗം ഗോദയിൽ വെങ്കലം നേടി ഇന്ത്യൻ താരം അമൻ സെഹ്റാവത്
57കിലോ വിഭാഗം പോരാട്ടത്തിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെയാണ് പരാജയപ്പെടുത്തിയത്
പുരുഷവിഭാഗത്തിൽ ഇന്ത്യക്കായി മത്സരിച്ച ഏക താരവും അമനായിരുന്നു
അരങ്ങേറ്റ ഒളിംപിക്സിൽ തന്നെ മെഡൽ നേടാൻ ഈ 21കാരനായി
ഇക്കുറി ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്
ഇതോടെ ഇന്ത്യയുടെ മെഡൽനേട്ടം അഞ്ചു വെങ്കലവും ഒരു വെള്ളിയുമായി