തൊഴിൽ സംവരണ വിരുദ്ധ പ്രക്ഷോഭം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കസേര തെറിപ്പിച്ചപ്പോൾ
വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചതോടെയാണ് പ്രക്ഷോഭം രൂക്ഷമായത്
സുപ്രീം കോടതി ഇടപെടലോടെ അയവു വന്ന സമരം പെട്ടെന്നാണ് കലാപമായി മാറിയത്
പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ഈ രണ്ടാംഘട്ടം
കലാപത്തില്‍ മുന്നൂറിലധികം പേരാണ് ഇതുവരെ കൊലപ്പെട്ടത്
സംവരണവിരുദ്ധ പ്രക്ഷോഭങ്ങളുടെ തീപ്പൊരി ആദ്യം ചിതറിയത് ധാക്ക സർവകലാശാലയിലാണ്
സമരം പര്യവസാനിച്ചത് ബംഗ്ലദേശിന്റെ ഉരുക്കുവനിതയായ ഷെയ്ഖ് ഹസീനയുടെ രാജിയിലാണ്
പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു
ഇന്ത്യയിലേക്ക് കടന്ന ഷെയ്ഖ് ഹസീന യുകെയില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായാണ് വിവരം