തലച്ചോറ് തിന്നും അമീബ
നെഗ്ലേരിയ ഫൗലെറി എന്ന അമീബയാണ് രോഗകാരി
ആഴം കുറഞ്ഞ ഉഷ്ണ ശുദ്ധജലാശയങ്ങളില്‍ കാണപ്പെടുന്നു
വൃത്തി കുറഞ്ഞ നീന്തല്‍ക്കുളങ്ങളിലും കാണാറുണ്ട്
മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാന്‍ സാധിക്കൂ
മൂക്കിലൂടെയാണ് മനുഷ്യ ശരീരത്തില്‍ കടക്കുന്നത്
കടുത്ത പനി, ശക്തമായ തലവേദന, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍
ഉഷ്ണജലാശയങ്ങളില്‍ മുങ്ങിക്കുളിക്കാതിരിക്കുക
ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക
മുഖം കഴുകാനുപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക
ഭയമല്ല, കരുതലും ജാഗ്രതയുമാണ് ആവശ്യം