യുപിയിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 121 ആയി
ദുരന്തത്തിന് പിന്നാലെ വിവാദ ആള്‍ദൈവം ഭോലെ ബാബ ഒളിവില്‍
ഭോലെ ബാബ ചവിട്ടിയ മണ്ണു ശേഖരിക്കാൻ അനുയായികള്‍ തിരക്ക് കൂട്ടിയതാണ് ദുരന്തത്തിന് വഴിവച്ചത്.
ആദ്യം വീണവരുടെ മുകളിലേക്ക് പിന്നാലെ എത്തിയവരും വീണതാണ് മരണസംഖ്യ വർധിപ്പിച്ചത്.
ഹാഥ്റസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്.
താൽക്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർഥന നടത്തിയത്.
നാരായൺ സാകാർ ഹരി എന്ന ഹരി ഭോലെ ബാബ മുൻപ് യുപി പൊലീസിൽ ഉദ്യോഗസ്ഥനായിരുന്നു.
'നരേൻ സാകർ ഹരി' എന്ന് അഭിസംബോധന ചെയ്യുന്ന ബാബയുടെ ജനപ്രീതി വളരെ പെട്ടെന്നാണ് വളർന്നത്.
യുപി, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ അനുയായികളുണ്ട്.
അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്.