ക്രിയേറ്റേഴ്സിനായി ട്രയല്‍ റീല്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇതു വഴി ക്രിയേറ്റേഴ്സിന് തങ്ങളുടെ റീല്‍ മെയിന്‍ ഓഡിയന്‍സിനായി പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ നോണ്‍ ഫോളോവേഴ്സിന് ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഈ ടൂള്‍ ഓഡിയന്‍സിന്‍റെ പ്രതികരണം എന്തെന്നോര്‍ത്തുള്ള ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാമിന്‍റെ കണക്കുകൂട്ടല്‍.
ക്രിയേറ്റേഴ്സിന് ട്രയല്‍ റീലുകള്‍ എന്ന രീതിയില്‍ പരീക്ഷണാര്‍ഥം തയ്യാറാക്കുന്ന റീലുകള്‍ നോണ്‍ ഫോളോവേഴ്സിനായി പോസ്റ്റ് ചെയ്യാന്‍ സാധിക്കും.പുതിയ ആശയങ്ങൾ, മേഖലകള്‍ എന്നിവ ഇതിലൂടെ പരീക്ഷിക്കാം.പ്രേക്ഷക പ്രതികരണം വിലയിരുത്തിയശേഷം, ക്രിയേറ്റർമാർക്കു ഇത് ഫോളോവേഴ്സ്‌ക്കൊപ്പം പങ്കുവെക്കാമോ എന്ന് തീരുമാനിക്കാം. ക്രിയേറ്റര്‍മാര്‍ക്ക് റീൽ അപ്‌ലോഡ് ചെയ്യുമ്പോൾ ട്രയല്‍ ഓപ്ഷൻ തിരഞ്ഞെടുക്കാം. ട്രയൽ റീലുകൾ പ്രധാന പ്രൊഫൈൽ ഗ്രിഡിലും റീലുകൾ ടാബിലും കാണിക്കില്ല. കൂടാതെ ഫോളോവേഴ്സിനും കാണാന്‍ സാധിക്കില്ല.ഈ റീലുകൾ ഡയറക്ട് മെസേജുകൾ വഴിയോ, ഓഡിയോ, ലൊക്കേഷൻ, ഫിൽറ്റർ ലിങ്കുകൾ വഴിയോ മറ്റ് ആളുകൾക്ക് കാണാൻ കഴിയും.
ട്രയൽ റീൽ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം ലൈക്കുകൾ, കമന്‍റുകൾ, ഷെയറുകൾ, എന്‍ഗേജ്മെന്‍റുകള്‍ എന്നിവ അടങ്ങിയ വിശദമായ ഡേറ്റ ക്രിയേറ്റർമാർക്ക് ലഭിക്കും. ഇൻസ്റ്റാഗ്രാം മുൻകാല ട്രയൽ റീലുകളുമായി പ്രകടന ഡാറ്റ താരതമ്യം ചെയ്യുകയും, വിജയകരമാണോ എന്ന് വിലയിരുത്തുകയും ചെയ്യും. വിജയകരമായ ട്രയൽ റീലുകൾ മാനുവലായി ഫോളോവേഴ്സിനൊപ്പം പങ്കുവെക്കണോ അതോ ഓട്ടോമാറ്റിക് ഷെയറിംഗിൽ പോവണോയെന്ന് ക്രിയേറ്റർമാർക്ക് തീരുമാനിക്കാം.ആദ്യ 72 മണിക്കൂറിനുള്ളിൽ മികച്ച പ്രതികരണം ലഭിച്ചാൽ, ട്രയൽ റീൽ ഓട്ടോമാറ്റിക്കായി പ്രേക്ഷകരുമായി പങ്കുവെയ്ക്കാം.