Untitled design - 1

ഒരു കാലത്ത് ഫോൺ എന്നാൽ വിളിക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പിന്നെ ഫോണിന് ബുദ്ധിവന്നു — SMART PHONE ആയി.

ടച്ച് സ്ക്രീനും ആപ്പുകളും ക്യാമറയും AI-യും ചേർന്ന് ഒരു ലോകം തന്നെ നമ്മുടെ കൈക്കുള്ളിലായി. അടുത്ത മാറ്റം രൂപത്തിലായിരുന്നു. ഒരിക്കലും വളയില്ലെന്ന് കരുതിയ സ്ക്രീൻ വളഞ്ഞു... ഫോൺ നടുവിലൂടെ മടങ്ങി — FOLDABLE PHONE പിറന്നു. ഇപ്പോഴിതാ... MOVE ചെയ്യുന്നു! അതെ... സ്മാർട്ട്ഫോൺ പരിണാമത്തിലെ അടുത്ത കൗതുകം MOVABLE PHONE. ഫോൺ മുഴുവൻ നടക്കുകയല്ല... അതിന്റെ ക്യാമറയാണ് പുറത്തേക്ക് നീങ്ങി തിരിയുന്നത്. നിങ്ങളെ കണ്ടെത്താനും പിന്തുടരാനും ഫ്രെയിം ചെയ്യാനും കഴിയുന്ന ഒരു കുഞ്ഞൻ റോബോട്ടിക് ക്യാമറ . സയൻസ് ഫിക്ഷൻ സിനിമയിലെ ഗാഡ്ജറ്റല്ല ഇത്. HONOR അവതരിപ്പിച്ച Robot Phone ആണ് സ്മാർട്ട്ഫോണിന്റെ രൂപത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമിക്കുന്നത്. 2026 മാർച്ചിലെ MWC-യിൽ ശ്രദ്ധ നേടിയ Robot Phone, ഇപ്പോൾ ചൈനയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 200 മെഗാപിക്സൽ ക്യാമറ ഘടിപ്പിച്ച മോട്ടോറൈസ്ഡ് റോബോട്ടിക് ഗിംബൽ ആണ്.

 സാധാരണ ഫോണുകളിൽ ക്യാമറ ലെൻസ് ഫോണിന്റെ ബോഡിയിൽ സ്ഥിരമായി ഘടിപ്പിച്ചിരിക്കും. എന്നാൽ Robot Phone-ൽ കഥ മാറുന്നു. HONOR ഇതിനെ 4DoF robotic arm എന്നാണ് വിശേഷിപ്പിക്കുന്നത്. ആവശ്യമായപ്പോൾ ക്യാമറ സംവിധാനം ചലിക്കുകയും വിവിധ ദിശകളിലേക്ക് തിരിയുകയും ചെയ്യും. മൂന്ന് അച്ചുതണ്ടുകളിലുള്ള  മെക്കാനിക്കല്‍ സ്റ്റെബിലൈസേഷനും  AI സ്റ്റെബിലൈസേഷനുംചേർന്നാണ് വീഡിയോ കൂടുതൽ സ്ഥിരതയോടെ പകർത്താൻ സഹായിക്കുന്നത്.അതുകൊണ്ട് ഫോൺ ഒരു സ്ഥലത്ത് വെച്ചിട്ട് നിങ്ങൾ നടക്കുകയോ സംസാരിക്കുകയോ ചെയ്താലും ക്യാമറയ്ക്ക് നിങ്ങളെ പിന്തുടർന്ന് ഫ്രെയിമിൽ നിലനിർത്താൻ കഴിയും. കണ്ടന്റ് ക്രിയേറ്റേഴ്സ്, വ്ലോഗ്ഗേഴ്സ്, സോളോ വിഡിയോ ഷൂട്ടേഴ്സ്  തുടങ്ങിയവർക്ക് ഏറെ ഉപകാരപ്പെട്ടുന്ന ഒരു ഫോണ്‍ ആകും ഇത്

 Robot Phone-ന്റെ റോബോട്ടിക് ഗിംബലിലുളള  പ്രധാന ക്യാമറ 200MP ആണ്. അതിനൊപ്പം 200MP ടെലി ഫോട്ടോ ക്യാമറ, 50MP അള്‍ട്രാ വൈഡ്  ക്യാമറ എന്നിവയും ലഭിക്കുന്നു. മുൻവശത്ത് 50MP  സെല്‍ഫി ക്യാമറയും ഉണ്ട്. സിനിമാറ്റിക് വീഡിയോയിലും HONOR വലിയ ശ്രദ്ധ നൽകുന്നു. ARRI Image Science ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളാണ് ഫോണിന്റെ മറ്റൊരു ആകർഷണം. മൊബൈൽ വീഡിയോയെ കൂടുതൽ professional filmmaking workflow-കളിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. Robot Phone എന്ന പേര് ക്യാമറയുടെ ചലനത്തിൽ മാത്രം ഒതുങ്ങുന്നില്ല. HONOR-ന്റെ YOYO Robot Mode ക്യാമറയുടെ ഫിസിക്കല്‍ മൂവ്‍‌മെന്റ് ഉപയോഗിച്ച്  ഇന്ററാക്ഷന്‍ കൂടുതല്‍ എക്സ്പ്രസീവ് ആക്കാൻ ശ്രമിക്കുന്നു.  ആംഗ്യങ്ങള്‍  തിരിച്ചറിയൽ, സബ്ജക്‌ട് ട്രാക്കിങ് തുടങ്ങിയ AI കഴിവുകളുമായി  റോബോട്ടിക് ക്യാമറയെ ബന്ധിപ്പിച്ചിരിക്കുന്നു. അങ്ങനെ ഇതുവരെ സ്ക്രീനിനുള്ളിൽ മാത്രം പ്രവർത്തിച്ചിരുന്ന AI, ഫോണിന്റെ ഹാര്‍‍ഡ്‌വെയര്‍  തന്നെ ചലിപ്പിക്കുന്ന ഒരു അനുഭവത്തിലേക്ക് എത്തുകയാണ്. Robot Phone-ൽ Snapdragon 8 Elite Gen 5 chipset ആണ്. ഏകദേശം 6.3-inch ഡിസ്‌പ്ലേ 7,060mAh ബാറ്ററി, പരമാവധി 16GB RAM, 1TB സ്റ്റോറേജ് തുടങ്ങിയ ഫ്ലാഗ്ഷിപ്പ് സ്പെസിഫിക്കേഷനും ഉണ്ട്. 

 ഫോൺ മാറുമ്പോൾ ചില ചോദ്യങ്ങളും ഒപ്പമുണ്ട്. പോക്കറ്റിലും ബാഗിലും ഇടുമ്പോൾ ഈ ചലിക്കുന്ന ക്യാമറ സംവിധാനം എത്രത്തോളം സുരക്ഷിതമായിരിക്കും? പൊടി, വെള്ളം, അബദ്ധത്തിലുള്ള വീഴ്ചകൾ, തുടർച്ചയായ തുറക്കലും അടയ്ക്കലും പോലുള്ള ദൈനംദിന ഉപയോഗത്തെ robotic mechanism എങ്ങനെ നേരിടും എന്നത് പ്രധാനമാണ്. .User-friendliness-ന്റെ കാര്യത്തിലും യഥാർത്ഥ പരീക്ഷണം വരാനിരിക്കുന്നതേയുള്ളൂ. AI tracking എത്ര കൃത്യമാണ്, ക്യാമറ മൂവ്‌മെന്റ് എത്ര സ്മൂത്ത് ആണ്, ബാറ്ററിയെ ബാധിക്കുമോ? റിപ്പയര്‍ എത്ര എളുപ്പമായിരിക്കും—ഇവയെല്ലാം ദീർഘകാല ഉപയോഗത്തിലൂടെയാണ് വ്യക്തമാകുക. അതിനാൽ SMART → FOLD → MOVE എന്ന യാത്രയിലെ അടുത്ത വലിയ ചോദ്യം ഇതാണ്— "WOW" എന്ന് പറയിക്കുന്ന Robot Phone...നാളെ "EASY TO USE" എന്നും പറയിക്കുമോ?. 

ENGLISH SUMMARY:

Robot Phone technology represents the next significant evolution in smartphones, moving beyond foldable designs to incorporate a movable, robotic camera system. This innovation, exemplified by the HONOR Robot Phone, aims to enhance user interaction and content creation capabilities.