E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday November 25 2020 08:30 PM IST

Facebook
Twitter
Google Plus
Youtube

Result For "sports"

സന്ദേശ് ജിങ്കന്‍ മോഹന്‍ ബഗാനില്‍; നന്ദികേടെന്ന് ആരാധകര്‍; രോഷത്തില്‍

കേരള ബ്ലാസ്റ്റേഴ്സ് മുന്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ എടികെ മോഹന്‍ ബഗാനില്‍. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഒരു ഇന്ത്യന്‍ ഫുട്ബോള്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ജിങ്കനുമായി മോഹന്‍ ബഗാന്‍ കരാറിലെത്തിയത്. കഴിഞ്ഞ സീസണ്‍ അവസാനം...

ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയും; പ്രായമല്ല, ശാരീരികക്ഷമത പ്രധാനം: ശ്രീശാന്ത്

ഇന്ത്യന്‍ ടീമിലെത്താന്‍ കഴിയുമെന്ന് എസ്.ശ്രീശാന്ത് മനോരമ ന്യൂസിനോട്. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എല്ലാ മലയാളികള്‍ക്കും നന്ദി. ശ്രീശാന്തിന്‍റെ വിലക്ക് ഏഴ് വര്‍ഷമായി വെട്ടിച്ചുരുക്കി ബി.സി.സി.ഐ ഓംബുഡ്സ്മാന്റെ ഉത്തരവ്...

'56 ഇഞ്ച് നെഞ്ചിനിരിക്കട്ടെ ഒരു ഹാപ്പി ബർത്ത്ഡേ’; ഗാംഗുലിക്ക് സെവാഗിന്റെ വേറിട്ട ആശംസ

ഉരുളയ്ക്കുപ്പേരി പോലുള്ള ട്വീറ്റുകൾക്കും ട്രോളുകൾക്കും പ്രശസ്തനാണ് സമൂഹ മാധ്യമങ്ങളിൽ വീരേന്ദർ സെവാഗ്. സാക്ഷാൽ സൗരവ് ഗാംഗുലിക്കുള്ള പിറന്നാൾ ട്വീറ്റാണ് ഇക്കുറി സ്വന്തം ശൈലി കൊണ്ട് സെവാഗ് 'വ്യത്യസ്ത'മാക്കിയത്. വീരുവിന്റെ ആശംസ കണ്ട് ദാദ വരെ ചിരിച്ചു...

92ലെ ഇന്ത്യയുടെ തോൽവി മറക്കാതെ ആരാധകർ; കളി ഒാർമ

ഏതാണ്ട് ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ അത്ര വൈര്യം ഇന്ത്യ–ഓസ്ട്രേലിയ മല്‍സരത്തിനുമുണ്ട്. 1992– ലോകകപ്പിലെ ഇന്ത്യ–ഓസ്ട്രേലിയ മല്‍സരം ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നതാണ്. അന്ന് ഒരു റണ്ണിനായിരുന്നു ഇന്ത്യയുടെ...

രഞ്ജി ട്രോഫി; ഗുജറാത്തിന് 195 റൺസ് വിജയലക്ഷ്യം

ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിൽ കേരളത്തിന്റെ ലീഡ് 150 കടന്നു. 23 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളം, 46 ഓവർ പൂർത്തിയാകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലാണ്. വൺഡൗണായെത്തി അർധസെഞ്ചുറി...

സമ്മാനമില്ലാത്തതും ചെലവുചുരുക്കലും കായിമേളയ്ക്കെത്തിയ കുട്ടിത്താരങ്ങളെ ബാധിച്ചിട്ടില്ല

സമ്മാനമില്ലാത്തതും ചെലവുചുരുക്കലും സംസ്ഥാന സ്കൂള്‍ കായിമേളയ്ക്കെത്തിയ കുട്ടിത്താരങ്ങളെ ബാധിച്ചിട്ടില്ല. ഒരുവര്‍ഷംനീണ്ട കഠിനപരിശീലനത്തിന്റെ ഫലം അനന്തപുരിയിലെ ട്രാക്കില്‍ നേട്ടമാക്കാന്‍ ഉറച്ചാണ് വരവ്. പ്രളയത്തെതുടര്‍ന്ന് പരിശീലനം തടസപ്പെട്ടു....

ഹാര്‍ദിക് പാണ്ഡ്യയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ വിമര്‍ശനവുമായി ആരാധകര്‍

ഹാര്‍ദിക് പാണ്ഡ്യയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴില്‍ വിമര്‍ശനവുമായി ആരാധകര്‍ . ക്രിക്കറ്റ് മതിയാക്കി മറ്റ് ചില ജോലിക്കും പോവുന്നതാണ് ഹാര്‍ദിക്കിന് നല്ലതെന്നാണ് ആരാധകരുടെ കമന്റ്. ഇന്‍സ്റ്റഗ്രാമിലംു ട്വിറ്ററിലും സജീവ സാന്നിധ്യമാണ് ഓള്‍റൗണ്ടര്‍...

പ്രളയത്തില്‍ താരങ്ങളായ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആദരവുമായി കേരള ബ്ലാസ്റ്റേഴ്സ്

പ്രളയകാല രക്ഷാപ്രവര്‍ത്തനത്തില്‍ കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ചവര്‍ക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദരം. മല്‍സ്യത്തൊഴിലാളികള്‍ക്ക് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് ഐഎസ്എല്‍ പുതിയ സീസണിലേക്കുള്ള ടിക്കറ്റുകള്‍ പുറത്തിറക്കി. കേരളത്തെ ആകെ...

ഭൂമിയിലല്ല, ബഹിരാകാശത്തും ബോള്‍ട്ടിന് മിന്നുംവേഗം; ചരിത്രം: വിഡിയോ

ഭൂമിയിലെ മാത്രമല്ല ബഹിരാകാശത്തെയും വേഗമേറിയ മനുഷ്യനായി ഉസൈന്‍ ബോള്‍ട്ട്. കൃത്രമമായി സൃഷ്ടിച്ച സീറോ ഗ്രാവിറ്റിയില്‍ മല്‍സരിച്ചാണ് ബോള്‍ട്ട് വേഗതയില്‍ സര്‍വാധിപത്യം ഉറപ്പിച്ചത്. ബഹിരാകാശത്ത് ഉപയോഗിക്കാവുന്ന ഷാംപെന്‍ കുപ്പികളുടെ പ്രചരണാര്‍ഥമായിരുന്നു...

യു.എസ് ഒാപ്പണില്‍ റാഫേല്‍ നദാല്‍ സെമിഫൈനലില്‍

യു.എസ് ഒാപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ സെമിഫൈനലില്‍ . അഞ്ചുമണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തോല്‍പിച്ചു. വനിത സിംഗിള്‍സില്‍ സെറീന വില്യംസും സെമിഫൈനലിലെത്തി. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തിലെ...

200 മീറ്റര്‍ സെമിഫൈനലില്‍ അയോഗ്യയായത് സമ്മര്‍ദത്തെ തുടര്‍ന്ന്: ഹിമ ദാസ്

200 മീറ്റര്‍ സെമിഫൈനലില്‍ അയോഗ്യയായത് സമ്മര്‍ദത്തെ തുടര്‍ന്നെന്ന് ഹിമ ദാസ്. സ്വദേശമായ അസമില്‍ നിന്നുള്ള പ്രതികരണങ്ങളാണ് സമ്മര്‍ദത്തിന് കാരണമായതെന്നും ഫേസ്ബുക്ക് ൈലവില്‍ ഹിമ ദാസ് ആരോപിച്ചു. 200 മീറ്റര്‍ സെമിഫൈനലില്‍ ഒന്നാം ട്രാക്കില്‍ മല്‍സരിച്ച...

ഏഷ്യൻ കപ്പിലെ യോഗ്യത ഇന്ത്യൻ ഫുട്ബോളിന് ഉണർവേകും; അനസ് എടത്തൊടിക

ഏഷ്യൻ കപ്പ് ഫുട്ബോളിൽ യോഗ്യത നേടിയത് ഇന്ത്യൻ ഫുട്ബോളിന് ഉണർവേകുമെന്ന് ദേശീയ ഫുട്ബോൾ താരം അനസ് എടത്തൊടിക. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിൽ കളിക്കുന്ന അനുഭവമാണ് കൈവരാനിരിക്കുന്നതെന്നും അനസ് എടത്തൊടിക കുവൈത്തിൽ മനോരമ ന്യൂസിനോട് പറഞ്ഞു. അടുത്ത വർഷം...

അന്‍പത്തി ഒന്നാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കി ജേതാക്കള്‍

അന്‍പത്തി ഒന്നാമത് സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നൂറ്റി ഇരുപത്തി എട്ട് പോയിന്റോടെ ഇടുക്കി ജേതാക്കളായി. പാലക്കാടും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ആദ്യമായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത പൊലീസ് ടീമും മികച്ച പ്രകടനം...

ബെല്‍ജിയം താരങ്ങളെ നോട്ടമിട്ട് റയല്‍ മഡ്രിഡ്

ലോകകപ്പില്‍ മികച്ചപ്രകടനം നടത്തിയ ബെല്‍ജിയം താരങ്ങളെ നോട്ടമിട്ട് റയല്‍ മഡ്രിഡ് . ഈഡന്‍ ഹസാഡിനെയും ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയെയുമാണ് റയല്‍ ലക്ഷ്യമിടുന്നത്. ലോക റെക്കോര്‍ഡ് തുകയാണ് ഹസാഡിനായി റയലിന്റെ വാഗ്ദാനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്...

മൂന്നാം സ്ഥാനം ഉറപ്പിക്കാനൊരുങ്ങി ഇംഗ്ലണ്ട്, പ്രതീക്ഷ ക്യാപ്റ്റനിൽ

കിരീട പ്രതീക്ഷകളുമായി പ്രീക്വാര്‍ട്ടര്‍ കടന്നെത്തിയ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തോടെ ഇംഗ്ലണ്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റനിരയ്ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ക്രൊയേഷ്യയ്ക്കെതിരെ ‌പുറത്തെടുത്ത കളി പോരാതെ...

ഇക്കുറി കനകകിരീടം ആർക്ക്?

പല ഭൂഖണ്ഡങ്ങളും രാജ്യങ്ങളും പിന്നിട്ട് കാല്‍പന്തുകളിയുടെ കനകകിരീടം ഇപ്പോള്‍ മോസ്്കോയിലാണ് .. അടുത്ത യാത്രക്കൊരുങ്ങി.... പാരിസിലേയ്ക്കോ സാഗലെബിലേയ്ക്കോ ഇനി പോകേണ്ടത് എന്ന ചിന്തയിലാണ് ലോകകപ്പ് . 88 കൊല്ലമായി യാത്ര തുടങ്ങിയിട്ട്. രാജ്യങ്ങളില്‍ നിന്ന്...

പരിശീലകരുടെ പോരാട്ടമായി ലൂസേഴ്സ് ഫൈനൽ

ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരുടെ കൂടി പോരാട്ടമാണ് ലൂസേഴ്സ് ഫൈനല്‍. സൗത്ത്ഗേറ്റും മാര്‍ട്ടിനെസും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മാര്‍ട്ടിനെസും സൗത്ത്ഗേറ്റും വീണ്ടുംനേര്‍ക്കുവരുന്നു....

മൂന്നാം സ്ഥാനമുറപ്പിക്കാനൊരുങ്ങി ബെൽജിയം, പ്രതീക്ഷ ക്യാപ്റ്റൻ ഏദൻ ഹസാർഡിൽ

സെമിഫൈനലിലെ തോല്‍വിക്ക് മൂന്നാംസ്ഥാനം കൊണ്ട് പരിഹാരം കാണാനാകും ബെല്‍ജിയം ശ്രമിക്കുക. ഫ്രാന്‍സിനെതിരെ മികച്ച പ്രകടനവുമായി കളം നിറഞ്ഞ ഏദന്‍ ഹസാര്‍ഡില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷകള്‍. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസം...

റഷ്യയിലെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മനോഹരമായത്, ഫിഫ പ്രസിഡൻറ്

റഷ്യയിലേത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. വി.എ.ആര്‍ സിസ്റ്റം ഫുട്ബോളിനെ കൂടുതല്‍ സുതാര്യമാക്കിയെന്നും പ്രസി‍ഡന്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഷ്യയ്ക്കും കളിപ്രേമികള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് ഫിഫ...

ക്രൊയേഷ്യ ആദ്യമായി ഫൈനലിലെത്തുമ്പോൾ പൊട്ടികരഞ്ഞ് നിക്കൊളാ കാലിനിച്ച്

ലോകകപ്പില്‍ ക്രൊയേഷ്യ ആദ്യമായി ഫൈനലിലെത്തുമ്പോള്‍ ഏറ്റവും വലിയ നഷ്ടം നിക്കൊളാ കാലിനിച്ചിനാകും. ലോകകപ്പിനിടെ അച്ചടക്കലംഘനത്തെത്തുടര്‍ന്ന് കാലിനിച്ചിനെ ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അറിയാം, ലോകമെമ്പാടുമുള്ള ക്രോട്ടുകള്‍ ആഹ്ലാദനൃത്തം...