E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 08:11 AM IST

Facebook
Twitter
Google Plus
Youtube

Result For "Bridges In Kerala"

പാലംനിർമാണം വൈകുന്നു; പ്രതീകാത്മക പാലമുണ്ടാക്കി പ്രതിഷേധം

പാലംനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മക പാലമുണ്ടാക്കി പ്രതിഷേധം. ആലപ്പുഴ കരുവാറ്റ കുറിച്ചിക്കൽ പാലം പണിയാണ് അനന്തമായി നീളുന്നത്. കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരങ്ങളുടെ ഭാഗമായി മനുഷ്യപ്പാലം...

ക്രമക്കേടുകള്‍ അക്കമിട്ടു; വാര്‍ത്ത ‘മുക്കാന്‍’ നോക്കി; ഒടുവില്‍ പാലം പൊളിച്ചുപണിയുന്നു

നിര്‍മാണത്തിലെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തി പാലാരിവട്ടം പാലത്തിന്റെ അപകടാവസ്ഥ ആദ്യം പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസ്. ദേശീയപാത അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ടിനെ അധികിരിച്ച് സംപ്രേഷണം ചെയ്ത വാര്‍ത്ത തമസ്കരിക്കാന്‍ ബന്ധപ്പെട്ടവര്‍ ആറു...

പാലാരിവട്ടം പാലം പൊളിച്ചുപണിയും; ശ്രീധരന്‍ മേല്‍നോട്ടം വഹിക്കും: മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.ശ്രീധരന്‍ പുനര്‍നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കും. ഡിസൈനും എസ്റ്റിമേറ്റും ഇ.ശ്രീധരന്‍ തയാറാക്കും.‌ ഒക്ടോബര്‍ ആദ്യവാരം നിര്‍മാണം തുടങ്ങുമെന്നും മുഖ്യമന്ത്രി...

വൈറ്റില മേല്‍പ്പാലം: പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി അനുമതി; പ്രതിസന്ധി നീങ്ങുന്നു

വൈറ്റില മേല്‍പ്പാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് കിഫ്ബി അനുമതി. കുടിശികത്തുക ഉടന്‍ കരാറുകാരന് കൈമാറും. ഇക്കാര്യം കരാറുകാരനെയും അറിയിച്ചു. മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കരാറുകാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ...

പാലാരിവട്ടം മേല്‍പാലം പുനഃരുദ്ധരിക്കണം; ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട്

പാലാരിവട്ടം മേല്‍പാലം പുനഃരുദ്ധരിക്കണമെന്ന് ഡിഎംആർസി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട്. കാര്യമായ പുനഃരുദ്ധാരണം വേണമെന്നും നിലവിലുള്ള പണി തുടരുമെന്നും മന്ത്രി ജി.സുധാകരന്‍ പാലം പൊളിക്കണോ വേണ്ടയോ എന്ന് ചര്‍ച്ചയ്ക്കുശേഷം തീരുമാനിക്കും....

പാലാരിവട്ടം പാലത്തിൽ സിമന്റ് ഉപയോഗിച്ചില്ല; കണ്ടെത്തലുമായി മദ്രാസ് ഐഐടിയും

പാലാരിവട്ടം മേൽപ്പാലം പണിക്ക് ആവശ്യത്തിന് സിമന്റ് ഉപയോഗിച്ചില്ലെന്ന് മദ്രാസ് ഐഐടിയും. പാലം അപകടാവസ്ഥയിലായെന്ന് വ്യക്തമായ ശേഷം സർക്കാർ നിർദേശപ്രകാരം നടത്തിയ പരിശോധനയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡിസൈൻ പ്രകാരം, എം 35 എന്ന ഗ്രേഡിൽ...

പാലാരിവട്ടം പാലത്തിലെ പാളിച്ച: ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് ജി.സുധാകരന്‍

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ പാളിച്ചയ്ക്ക് ഉത്തരവാദികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍‌. വിജിലന്‍സ് ശുപാര്‍ശയനുസരിച്ചാണ് തീരുമാനം. കണ്‍സള്‍ട്ടന്‍സി കരാറെടുത്ത കിറ്റ്കോ ഒരു ജോലിയും...

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്: വിജിലൻസ് കേസെടുത്തു, 5 പ്രതികൾ

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടിൽ വിജിലന്‍സ് എഫ്.ഐ.ആര്‍. കോടതിയില്‍ നല്‍കി. റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നിവയിലെ ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. കരാര്‍ കമ്പനിയായ ആർഡിഎസിന്‍റെ എം.ഡിയടക്കം ആകെ...

കായംകുളത്ത് പാലത്തിൻറെ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ അഴിമതി

കായംകുളം ദേശീയപാതയില്‍ പാലത്തിന്റെ അറ്റകുറ്റപ്പണി നടുത്തുന്നതില്‍ അഴിമതിയെന്ന് ആരോപണം. തുരുമ്പിച്ച കമ്പികള്‍ മാറ്റാതെ കോണ്‍ക്രീറ്റ് കൈവരികള്‍ നിര്‍മിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ച്ചയായി വാഹനാപകടം ഉണ്ടാകുന്ന പാലത്തിലാണ് ഈ...

പണിപൂർത്തിയാകാതെ ഇരിട്ടി, കൂട്ടുപുഴ പാലങ്ങൾ; യാത്രാക്ലേശം

കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുൻപ് ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ നിർമാണം പൂർത്തിയാവില്ല. കർണാടക വനംവകുപ്പിന്റെ എതിർപ്പ് കൂട്ടുപുഴ പാലത്തിന് തടസമാകുമ്പോൾ ഭൂപ്രകൃതിയാണ് ഇരിട്ടി പാലത്തിന്റെ നിർമാണം വൈകിപ്പിക്കുന്നത്.ബ്രീട്ടിഷുകാർ നിർമിച്ച...

NH-47ലെ പഴക്കമേറിയ പാലങ്ങളുടെ ബലപരിശോധന തുടങ്ങി

ദേശീയപാത നാല്‍പത്തിയേഴിലെ ഏറ്റവും പഴക്കമേറിയ പാലങ്ങളായ ആലുവ മാർത്താണ്ഡവർമ പാലത്തിന്റേയും, മംഗലപ്പുഴ പാലത്തിന്റേയും ബലപരിശോധന തുടങ്ങി. വാഹനത്തിരക്ക് കണക്കിലെടുത്ത് അര്‍ധരാത്രിക്കുശേഷമാണ് പരിശോധന. 1940ല്‍ നിര്‍മിച്ച മാർത്താണ്ഡവർമ പാലത്തിന്റേയും...

റെഗുലേറ്റര്‍ കം ബ്രിഡ്ജ് നോക്കുകുത്തി; എങ്ങുമെത്താതെ ചമ്രവട്ടം ടൂറിസം പദ്ധതി

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നോക്കുകുത്തിയാവുമ്പോള്‍ അസ്തമിക്കുന്നത് ഒരു പ്രദേശത്തിന്റെ ടൂറിസം സാധ്യത കൂടിയാണ്.വിനോദ സഞ്ചാരം ലക്ഷ്യമിട്ട് നിര്‍മിച്ച ചമ്രവട്ടം പുഴയോര സ്നേഹപാത ടൂറിസം പദ്ധതി എങ്ങുമെത്തിയില്ല.പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച...

സംസ്ഥാനത്തെ 165 പാലങ്ങൾ അപകടാവസ്ഥയിലെന്ന് പൊതുമരാമത്ത് വകുപ്പ്

സംസ്ഥാനത്തെ 165 പാലങ്ങൾ അപകടാവസ്ഥയിലെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട്. ബഹുഭൂരിപക്ഷം പാലങ്ങളുടേയും സ്ഥിതി മോശമാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. പാലം നിർമാണത്തിലെ അപാകതയ്ക്ക് കാരണക്കാരായവർക്കെതിരെ അഴിമതി നിരോധന...

വൈറ്റില മേൽപ്പാലം നിർമാണം; സമാന്തരറോഡുകളുടെ സ്ഥിതി പരിതാപകരം

വൈറ്റില മേൽപ്പാലം നിർമാണം ഉടൻ തുടങ്ങാനിരിക്കെ സമാന്തരമായി ഉപയോഗിക്കാവുന്ന റോഡുകളുടെ സ്ഥിതി പരിതാപകരമായി തുടരുന്നു. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് വൈറ്റില ജംഗ്ഷൻ ഒഴിവാക്കി നഗരത്തിലേക്ക് കടക്കാവുന്ന കനാൽ റോഡ് വികസിപ്പിക്കാൻ ഒരു...

കണ്ണൂരിൽ മലയോരമേഖലയുടെ വികസനത്തിന് തടയിട്ട് മൂന്ന് പാലങ്ങൾ

കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയുടെ വികസനത്തിന് തടസമായി മൂന്ന് പാലങ്ങള്‍. ആലക്കോട്, കരുവന്‍ചാല്‍, ചാണോക്കുണ്ട് പാലങ്ങളാണ് വീതി കുറവും കാലപ്പഴക്കവുംമൂലം ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. റോഡ് വികസിപ്പിച്ചിട്ടും പാലങ്ങള്‍ പുതുക്കിപണിയാന്‍...

പാലം തകർന്ന് പത്ത് വർഷം; ആദിവാസികുടുംബങ്ങൾ ദുരിതത്തിൽ

പാലം തകർന്ന് പത്ത് വർഷമായിട്ടും പുനർനിർമിക്കാത്തതിനാൽ കണ്ണൂർ കണ്ണവം വനത്തിലുള്ള നൂറ്റിയമ്പത് ആദിവാസികുടുംബങ്ങൾ ദുരിതത്തിൽ. നിർമാണത്തിലെ അനാസ്ഥയാണ് കടൽകണ്ടം പാലത്തിന്റെ തൂണ് തകരാനിടിയാക്കിയത്. ഈ പാലത്തിന് അപ്പുറത്ത് മൂന്ന് കോളനികളുണ്ട്. വേണമെങ്കിൽ...

മലപ്പുറം കാക്കത്തോട് പാലം തകർച്ചാഭീഷണിയിൽ

പെരിന്തൽമണ്ണ – ബെംഗളൂരു പാതയില്‍ മലപ്പുറം കാക്കത്തോട് പാലം തകർച്ചാഭീഷണിയിൽ. ഏത് സമയത്തും തകർന്നുവീണേക്കാവുന്ന പാലം നന്നാക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പാലമാണിത്. കാലപ്പഴക്കം കൊണ്ട് അടിഭാഗങ്ങളും...

വൈറ്റിലയിൽ മേൽപ്പാല നിർമാണം ഈ മാസം ആരംഭിക്കും

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംക്‌ഷനായ കൊച്ചി വൈറ്റിലയിൽ മേൽപ്പാലത്തിന്റെ നിർമാണം ഈ മാസം ഇരുപത്തിയഞ്ചാം തീയതി ആരംഭിക്കും. നിര്‍മാണത്തിന്റെ ടെന്‍ഡര്‍ നേടിയ കമ്പനിയുമായി ശനിയാഴ്ച്ച പൊതുമരാമത്ത് വകുപ്പ് കരാര്‍ ഒപ്പുവയ്ക്കും. ഒന്നര വര്‍ഷം കൊണ്ട്...

വൈക്കം മുണ്ടാര്‍ നിവാസികളുടെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു

വൈക്കം എഴുമാംതുരുത്ത് കായലിലെ പാലം നിർമാണത്തിന് ഈ മാസം പത്തൊമ്പതിനകം ടെൻഡർ വിളിക്കുമെന്ന് എം.എൽഎ സി.കെ. ആശ. സ്ഥാനമേറ്റ ഉടനെ തന്നെ മുപ്പത്തിയെട്ടുലക്ഷം രൂപ അനുവദിച്ചതാണെന്നും ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കാലതാമസത്തിന് കാരണമായതെന്നും എം.എൽഎ പറഞ്ഞു....

കാവനാൽക്കടവ് പാലം പണി കഴിഞ്ഞിട്ട് അഞ്ച് വർഷം: ഇപ്പോഴും അപ്രോച്ച് റോഡില്ല

കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കാവനാല്‍ക്കടവ് പാലത്തിന്‍റെ നിര്‍മാണം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിലേറെയായിട്ടും അപ്രോച്ച് റോഡ് നിര്‍മിച്ചില്ല. കരാറുകാരന്‍റെ അനാസ്ഥയാണ് റോഡ് നിര്‍മാണത്തിന് തടസമെന്നാണ് ഔദ്യോഗിക വിശദീകരണം.‌ പത്തനംതിട്ട...