E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 11:54 PM IST

Facebook
Twitter
Google Plus
Youtube

Result For "Kasargod"

കുമ്പള മുരളി വധക്കേസ്; ബിജെപി പ്രവർത്തകന് ജീവപര്യന്തം തടവ്

കാസര്‍കോട് കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകനായ മുരളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകന് ജീവപര്യന്തം തടവുശിക്ഷ. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴ് ബി.ജെ.പി. പ്രവര്‍ത്തകരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. കുമ്പള...

ഫാഷൻ ഗോൾഡ് തട്ടിപ്പ്: കേസുമായി മുന്നോട്ടുപോകുമെന്ന് നിക്ഷേപകര്‍

ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കുന്നതുവരെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് നിക്ഷേപകർ. ഇതോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും തുടരും. പണം എന്ന് കിട്ടും. ? അന്ന് കേസ് അവസാനിപ്പിക്കും. ഇതാണ് നിക്ഷേപകരുടെ...

കമറുദ്ദീൻ ഇന്ന് പാണക്കാട്ട് എത്തും; ലീഗിന് വിശദീകരണം നൽകും

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ലീഗ് നേതൃത്വം വിശദീകരണം ചോദിച്ചതിനെ തുടര്‍ന്ന്എം സി കമറുദ്ദീന്‍ എംഎല്‍എ രാവിലെ പാണക്കാട്ടെത്തും. അതേസമയം, തട്ടിപ്പിൽ കുടുങ്ങിയവരിലേറെയും ആകെയുണ്ടായിരുന്ന സമ്പാദ്യം നിക്ഷേപിച്ച സാധാരണക്കാരാണ്. സ്ത്രീകൾ ഉൾപ്പടെയുള്ള...

എം.സി.കമറുദ്ദീൻ പ്രതിയായ നിക്ഷേപത്തട്ടിപ്പ്: കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനെതിരായ നിക്ഷേപ തട്ടിപ്പ്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം....

കാസർകോട് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് നായന്മാര്‍മൂലയിൽ മൂന്നംഗ കുടുംബത്തെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. തൈവളപ്പിലെ വാടക ക്വാര്‍‌ടേഴ്സില്‍ താമസിക്കുന്ന മിഥിലാജും കുടുംബവുമാണ് മരിച്ചത്. തിരുവനന്തപുരം വെമ്പായം സ്വദേശി മിഥിലാജ്, ഭാര്യ സാജിത, സാജിതയുടെ ആദ്യ...

കാസർകോട് ടാങ്കർ ലോറി മറിഞ്ഞു; പാചകവാതകം ചോരുന്നു

കാസർകോട് ചെർക്കള ദേശീയപാതയിൽ സ്റ്റാർ നഗറിൽ ടാങ്കർ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു. മത്സ്യ ലോറിക്ക് സൈഡ് നൽകുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിലൂടെ നിരങ്ങി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മംഗളൂരുവിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പതിനേഴ് ടൺ പാചക...

പണിതിട്ടും പണിതിട്ടും പണിതീരുന്നില്ല; നാടിന്റെ സ്വപ്നമായി സഞ്ചാരപാത

പണിതിട്ടും പണിതിട്ടും പണിതീരാതെ കാസർകോട് വലിയപറമ്പ് പഞ്ചായത്തിലെ ഓരിമുക്ക്-ഏഴിമല റോഡ്. സുഗമമായ യാത്രാസൗകര്യം ഇല്ലാതെ കഷ്ടതയനുഭവിക്കുന്ന തീരദേശ ജനതയുടെ സഞ്ചാരത്തിനുള്ള ഏക പ്രതീക്ഷയാണ് ഈ റോഡ്. സാധന സാമഗ്രികൾ ലഭിക്കാത്തത് കൊണ്ട് നിർമാണം മുടങ്ങുന്നു...

എടനീർ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി കാസര്‍കോട് അന്തരിച്ചു. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാർലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹര്‍ജിക്കാരനാണ്. ഭൂപരിഷ്‌കരണ നിയമത്തിനെതിരെ നൽകിയ ഹർജിയിലായിരുന്നു സുപ്രധാന വിധി.

കോവിഡ് ചികിത്സ വീട്ടിൽ; കൈമേയ് മറന്ന് പോരാടി ‌മാതൃകയായി കാസർകോട്

കോവിഡ് ചികില്‍സാ രംഗത്ത് വീണ്ടും മാതൃകയായി കാസര്‍കോട് ജില്ല. കോവിഡ് ചികില്‍സ വീടുകളിലാകാമെന്ന സര്‍ക്കാര്‍ ഉത്തരവിനുശേഷം വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. രോഗികള്‍ക്ക് സ്വന്തം വീട്ടില്‍ കഴിയാമെന്നുള്ളതും ഗുരുതര രോഗമുള്ളവരെ...

കേരളത്തിന് സമ്പൂര്‍ണ്ണ കോവിഡ് ആശുപത്രിയായി; ടാറ്റ ഗ്രൂപ്പിന്‍റെ കൈത്താങ്ങ്

കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ കോവിഡ് ആശുപത്രിയുടെ നിര്‍മാണം കാസര്‍കോട് ചട്ടഞ്ചാലില്‍ പൂര്‍ത്തിയായി. 60 കോടി രൂപ ചെലവില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച ആശുപത്രി സെപ്റ്റംബര്‍ ഒന്‍പതിന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി...

നെല്‍വിത്ത് കേന്ദ്രത്തിലേക്ക് വെള്ളം തുറന്നുവിട്ട് സ്വകാര്യവ്യക്തി

കാസര്‍കോട് കറന്തക്കാടുള്ള സംസ്ഥാന നെല്‍വിത്ത് ഉല്‍പ്പാദന കേന്ദ്രത്തിന്‍റെ ഭൂമിയിലേക്ക് വെള്ളം തുറന്നുവിട്ട് സ്വകാര്യ വ്യക്തി. വിത്ത് ഉല്‍പ്പാദന കേന്ദ്രത്തിന് സമീപത്തായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറയിലാണ് വെള്ളം ഒഴുക്കിയത്. നിയമലംഘനം...

നിയമോൾക്ക് ഓണസമ്മാനവുമായി മോട്ടോർ വാഹന വകുപ്പ്; നന്മനിറഞ്ഞ കരുതൽ

കാസര്‍കോട് കാഞ്ഞങ്ങാട് ഏഴ് വയസ്സുകാരിക്ക് കോക്ലിയര്‍ ഇംപ്ലാന്‍റേഷനെ തുടര്‍ന്നുള്ള ചികില്‍സയ്ക്കായി ചെലവായ തുക നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന് കീഴിലെ ആറ് ഓഫിസുകളില്‍നിന്നാണ് അറുപതിനായിരം രൂപ പിരിച്ചെടുത്ത് ചികില്‍സാ സഹായമായി...

തൊഴിലുറപ്പിലൂടെ വരുമാനം; അംഗങ്ങളായി യുവാക്കൾ

തൊഴിലുറപ്പ് പദ്ധതിയിലൂടെ വരുമാനം കണ്ടെത്തി അഭ്യസ്‌തവിദ്യരായ ഒരുകൂട്ടം യുവാക്കള്‍. കാസര്‍കോട് പിലിക്കോട് നിന്നുള്ള ചെറുപ്പക്കാരാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നത് പലരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് കോവിഡ് തകര്‍ത്തതെങ്കില്‍,...

കാസർകോട് 15 കാരിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

കാസർകോട് 15 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. വീടിനടുത്ത് ജോലിക്ക് വന്ന യുവാവാണ് പ്രതിയെന്നാണ് സൂചന. കാസര്‍കോട് ടൗണ്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. രണ്ടുതവണയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. 2019...

മാലിന്യം തള്ളൽ പതിവ്; വഴി നടക്കാനാവാതെ നാട്ടുകാർ

കാസര്‍കോട് ചെറുവത്തൂര്‍ കുളങ്ങാട്ടുമലയില്‍ റോഡരികില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു. ദുര്‍ഗന്ധം കൊണ്ട് വഴിനടക്കാന്‍ പോലും സാധിക്കാതെ ദുരിതത്തിലാണ് നാട്ടുകാര്‍. വാഹനങ്ങളില്‍ എത്തി മാലിന്യങ്ങള്‍ അടങ്ങിയ ചാക്കുകളും കവറുകളും വലിച്ചെറിയുന്നവരാണ് ഏറെയും....

കുമ്പള കൊലപാതകം: മുഖ്യപ്രതി കസ്റ്റഡിയിൽ; കൂടുതൽ പേർക്ക് പങ്ക്

കാസർകോട് കുമ്പള കൊലപാതക കേസില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയില്‍. നായ്പറ്റ സ്വദേശി ഹരീഷിനെ കൊന്നത് നാലുപേര്‍ ചേര്‍ന്നാണെന്നാണ് പൊലീസ് നിഗമനം. ഇന്നലെ തൂങ്ങിമരിച്ചവര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് സൂചന. നാലാമനായി തിരച്ചില്‍ തുടരുകയാണ്. മരിച്ച...

കൊലയിൽ ലക്ഷ്യം എന്തൊക്കെ?; മധുരം പൊതിഞ്ഞ ക്രൂരതയുടെ ചുരുളഴിഞ്ഞു

കാസർകോട് ബളാലിൽ പതിനാറുകാരിയായ സഹോദരിയെ കൊലപ്പെടുത്തിയത് പ്രതി ആൽബിൻ ബെന്നി തനിച്ചാണെന്ന് പൊലീസ്. കുടുംബത്തെ ഇല്ലാതാക്കി സ്വത്ത് കൈക്കലാക്കിയ ശേഷം കാമുകിയെ വിവാഹം ചെയ്ത് ജീവിക്കാനായിരുന്നു ആൽബിൻ്റെ പദ്ധതിയെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി വിനോദ്...

ആസൂത്രണം ആല്‍ബിന്‍ ഒറ്റയ്ക്ക്; കാമുകിയെ വിവാഹം ചെയ്യാനും ലക്ഷ്യമിട്ടു

സഹോദരിയെ കൊല്ലാന്‍ പദ്ധതിയിട്ടത് ആല്‍ബിന്‍ ഒറ്റയ്ക്കെന്ന് ഡിവൈഎസ്പി മനോരമ ന്യൂസിനോട് പറഞ്ഞു. സ്വത്ത് തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാനും ലക്ഷ്യമിട്ടു. കാമുകിക്ക് കൊലയെപ്പറ്റി അറിയാമായിരുന്നോ എന്ന് വ്യക്തമല്ല. കൃത്യത്തില്‍ മറ്റാര്‍ക്കും...

ആൽബിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്; തെളിവെടുപ്പ് പുലര്‍ച്ചെ രഹസ്യമായി

കാസർകോട് ബളാലിൽ പതിനാറുകാരിയായ സഹോദരിയെ ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ്...

സഹോദരിയെ കൊന്ന ആല്‍ബിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ചികില്‍സ വൈകി

കാസർകോട് ബളാലിൽ പതിനാറുകാരിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിആൽബിനെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഐസ്ക്രീമിൽ വിഷം കലർത്തിയരീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു. ആൾക്കൂട്ടംഒഴിവാക്കുന്നതിനു...