E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 12:37 PM IST

Facebook
Twitter
Google Plus
Youtube

Result For "KSEB"

നാടിന് വെളിച്ചമെത്തിക്കുന്നവർക്ക് ആദരം; ശ്രദ്ധ നേടി സംഗീത ആൽബം

പ്രതിസന്ധിയുടെ സമയങ്ങളില്‍ മുന്നണി പോരാളികളാകുന്ന KSEB ജീവനക്കാര്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം. കേരളം അങ്ങോളമിങ്ങോളമുള്ള വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത് നാടിന് വെളിച്ചമെത്തിക്കാന്‍ കൈ മെയ് മറന്നു...

നിര്‍മാണം പാതിവഴിയിലാക്കി കെഎസ്ഇബി; കുഴിയില്‍ വീണ് നല്ലളം

വഴിയടച്ചും റോഡ് കുത്തിപ്പൊളിച്ചും നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് കെ.എസ്.ഇ.ബിയുടെ അലംഭാവം. ബൈക്ക് യാത്രികരുള്‍പ്പെടെഅപകടത്തില്‍പ്പെട്ടിട്ടും കോഴിക്കോട് നല്ലളം മേലെച്ചിറ റോഡിലെ കുഴിയടയ്ക്കാന്‍ നടപടിയില്ല. ആശുപത്രി അത്യാവശ്യത്തിനുള്‍പ്പെടെ വാഹനം...

അരയിലെ കെട്ട് കാലിൽ കുടുങ്ങി? നാടിന് കണ്ണീരായി ജോമറ്റിന്റെ വിയോഗം

മഴയും വെയിലും നോക്കാതെ കേബിൾ കണക്ഷൻ തകരാറുകൾ പരിഹരിക്കാൻ ഓടിനടന്നിരുന്ന യുവാവിന്റെ മരണം അങ്ങാടിക്കടവ് ഗ്രാമത്തെ ദുഖത്തിലാക്കി. ഇന്നലെ കേബിൾ ജോലിക്കിടിയിൽ മുടയിരഞ്ഞിപ്പുഴയിൽ കാണാതായ പാടിക്കൽ ജോമറ്റ് ഏവർക്കും സുപരിചിതനായിരുന്നു. ദുരന്തം അറിഞ്ഞയുടൻ...

മരം വീണ് അപകടം; കെ.എസ്.ഇ.ബി. ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം ഉഴമലയ്ക്കലില്‍ മരംവീണ് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. KSEB ജീവനക്കാരന്‍ മുന്‍പാല സ്വദേശി വി. അജയകുമാര്‍ ആണ് മരിച്ചത് . നാല്‍പത് വയസായിരുന്നു. രാവിലെ ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിഡിയോ സ്റ്റോറി കാണാം.

വിവരചോർച്ച തടയാൻ ക്യാപ്ച കോഡ്; സുരക്ഷ ശക്തമാക്കി കെഎസ്ഇബി

വൈദ്യുതി ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ബില്‍തുക നല്‍കുന്നതിന് ക്യാപ്ച കോഡ് ഏര്‍പ്പെടുത്തി. കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റ് വഴി ഉപയോക്താക്കളുടെ വിവരം ചോരാതിരിക്കാനാണ് നടപടി. കൂടുതല്‍ സുരക്ഷ ഒരുക്കുന്നതുവരെ വൈദ്യുതി ബോര്‍ഡിന്റെ പ്രധാന വെബ്‌സൈറ്റില്‍...

വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം; കെഎസ്ഇബി സേർട്ട്-ഇനിന് റിപ്പോർട്ട് നൽകി

വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന കെ-ഹാക്കേഴ്‌സിന്റെ അവകാശവാദം സംബന്ധിച്ച് KSEB കംപ്യൂട്ടർ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് റിപ്പോര്‍ട്ട് നല്‍കി. KSEB വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്യാതെ തന്നെ ബിൽ കാണാൻ കഴിയുന്ന...

കെഎസ്ഇബി വെബ്സൈറ്റ് ഹാക്ക് ചെയ്തു; 3 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി

വൈദ്യുതി ബോര്‍ഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മൂന്നുലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കെ-ഹാക്കേഴ്‌സ് എന്ന സംഘം. വൈദ്യുതി ബോര്‍ഡ് വെബ്സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഇതെന്ന് കെ-ഹാക്കേഴ്‌സ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ...

അമിത വൈദ്യുതി പ്രവാഹം: ബൾബ് പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്ക് പരുക്ക്

അമിത വൈദ്യുതി പ്രവാഹത്തിൽ ബൾബ് പൊട്ടിത്തെറിച്ച് വിദ്യാർഥിനിക്കു പരുക്ക്. 8 വീടുകളിലെ ഗൃഹോപകരണങ്ങൾ തകരാറിലായി. നെടുങ്കണ്ടം 66 കെവി സബ് സ്റ്റേഷനു സമീപത്തുള്ള വീടുകളിലെ വൈദ്യുത, ഗൃഹ ഉപകരണങ്ങളാണ് നശിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ട്.കെഎസ്ഇബി...

വൈദ്യുതിബില്‍ ഇളവ് പ്രാബല്യത്തില്‍; സബ്സിഡി പ്രത്യേകം രേഖപ്പെടുത്തും

വൈദ്യുതിബില്‍ ഇളവ് പ്രാബല്യത്തില്‍ വന്നു. ലോക്ഡൗണ്‍ നിലവില്‍ വന്ന ദിവസംമുതല്‍ ഇളവ് ലഭ്യമാകും. ലോക്ഡൗണിനു മുൻപുള്ള ശരാശരി ബിൽത്തുകയും ലോക്ഡൗൺ കാലത്തെ തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അധിക തുകയുടെ 20% മുതൽ 100% വരെയാണു സബ്സിഡി നൽകുക. ഈ തുക...

വീട്ടിനുള്ളിൽ പ്രത്യേക സ്വിച്ച്, മീറ്ററിൽ എത്താതെ വൈദ്യുതി നേരിട്ട്; 8 ലക്ഷം രൂപ പിഴ

മുള്ളേരിയ: ‌‌‌‌‌‌വീട്ടിനുള്ളിൽ പ്രത്യേക സ്വിച്ച് സ്ഥാപിച്ച് ശാസ്ത്രീയ രീതിയിൽ നടത്തിയ വൻ വൈദ്യുതി മോഷണം കെഎസ്ഇബി പിടികൂടി. കാറഡുക്ക മഞ്ഞംപാറയിലെ ഒരു വീട്ടിൽ നിന്നാണ് ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ (എപിടിഎസ്) പരിശോധനയിൽ വൈദ്യുതി മോഷണം കണ്ടെത്തിയത്....

വൈദ്യുതിക്കായി ഓഫീസിനു മുന്നിൽ സമരമിരുന്ന് കുടുംബം; നടപടി മണിക്കൂറുകൾക്കുള്ളിൽ

വൈദ്യുതികണക്ഷനായി തിരുവല്ല മണിപ്പുഴ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിനുമുന്നില്‍ സമരമിരുന്ന് നാലംഗകുടുംബം. പെരിങ്ങര വേങ്ങല്‍ സ്വദേശിസുരേഷും കുടുംബവുമാണ് സമരവുമായി രംഗത്തെത്തിയത്. പിന്നാലെ, ഉണര്‍ന്ന് പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി, മണിക്കൂറുകള്‍ക്കുള്ളില്‍...

ബില്ല് 27,200; എത്ര ഇളവുകിട്ടുമെന്ന് കെഎസ്ഇബിയോട് ഉമ്മൻ ചാണ്ടി: മറുപടി ഇങ്ങനെ

കെഎസ്ഇബി കോവിഡ് പ്രതിസന്ധിക്കിടെ ഷോക്കടിപ്പിക്കുന്ന ബില്ലുകൾ നൽകിയത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ രംഗത്തെത്തി. എന്നാൽ സ്വന്തം ബില്ലിൽ ഇളവു തേടി പോയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

അമിത വൈദ്യുതി ബില്ല് സർക്കാർ കൊള്ള; കേരളമാകെ വിളക്കണച്ച് യുഡിഎഫ് പ്രതിഷേധം

അമിത വൈദ്യുതി ബില്ലിനെതിരെ യുഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ ലൈറ്റ്സ് ഓഫ് കേരള സമരം. രാത്രി ഒന്‍പതിനു വൈദ്യുതി വിളക്കുകള്‍ മൂന്നു മിനിട്ടു അണച്ചുള്ള പ്രതിഷേധമാണ് നടന്നത്. ഔദ്യോഗിക വസതിയില്‍ പ്രതിപക്ഷ നേതാവും സ്വന്തം വസതിയില്‍ ഉമ്മന്‍ചാണ്ടിയും ലൈറ്റ്...

വൈദ്യുതി ബില്ലിൽ ഇടഞ്ഞ് സിപിഐയും; മറുപടി ജനത്തിന് ബോധ്യപ്പെടുന്നില്ല

വൈദ്യുതി ബില്ലിലെ അപാകതയ്ക്കെതിരെ പ്രമേയം പാസാക്കി സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട കെ.എസ്.ഇ.ബി വിശദീകരണം...

‘ബില്ലുണ്ടോ സാറേ ഷോക്കടിപ്പിക്കാന്‍’; മീറ്റര്‍ റീഡര്‍മാർക്ക് ചീത്തവിളി; കയ്യേറ്റം

‘ബില്ലുണ്ടോ സാറേ ഷോക്കടിപ്പിക്കാന്‍’ എന്ന ആമുഖത്തോടെ പലയിടങ്ങളിലും ജനങ്ങള്‍ സ്വീകരിക്കുമ്പോൾ, കടുത്ത മാനസിക സമ്മർദത്തിൽ ജോലി ചെയ്യുകയാണ് കെഎസ്ഇബിയുടെ മീറ്റർ റീഡർമാർ. കെഎസ്ഇബി ബില്ലുകളെ സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങളുയരുമ്പോൾ, ജനങ്ങളുമായി നേരിട്ട്...

ബില്‍തുക കൂടി: വൈദ്യുതി ബോര്‍ഡിൽ പരാതി പ്രവാഹം; പരിഹാരം കാണണമെന്ന് ജനങ്ങൾ

വൈദ്യുതി ബോര്‍ഡിന്റെ മേഖലാ ഉപഭോക്തൃ പരാതി പരിഹാര ഫോറങ്ങളിലും ബില്‍തുക കൂടിയെന്ന പരാതി പ്രവാഹം. അതത് സെക്ഷന്‍ ഓഫിസുകളില്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മാത്രമേ ഉപഭോക്തൃഫോറത്തിന് ഇടപെടാനാകൂ. ലഭിക്കുന്ന പരാതികളിലേറെയും സെക്ഷന്‍ ഓഫിസുകളില്‍ തന്നെ...

പറയാൻ ന്യായമുണ്ടെങ്കിൽ അന്യായം ജനങ്ങൾ സഹിക്കണോ?

ഉപഭോക്താക്കളിൽ നിന്ന് അധിക ബിൽ ഈടാക്കിയെന്ന പരാതികളിൽ ഹൈക്കോടതി കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി. നാല് മാസത്തെ ബിൽ ഒരുമിച്ച് തയ്യാറാക്കിയതിൽ കെ.എസ്.ഇ.ബിയ്ക്ക് പിഴവ് പറ്റിയിട്ടുണ്ടെന്നാണ് പരാതി. അമിതമായി ചാർജ്ജ് ഈടാക്കാനുള്ള കെ.എസ്.ഇബിയുടെ നീക്കത്തിൽ...

എനിക്കു വന്ന ബില്ല് 7040 രൂപ; താനും അമ്പരന്നെന്ന് എം.ബി.രാജേഷ്: വിഡിയോ

കെഎസ്ഇബി ബില്ല് കിട്ടിയപ്പോള്‍ താനും അമ്പരന്നെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. സാധാരണ ബില്ല് വരാറുള്ളത് 700– 800 റേഞ്ചിലാണ് വരാറുള്ളത്. ഇക്കുറി 4 മാസത്തേത് വന്നത് 7040 രൂപയാണ്. ഞാന്‍ ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചു ജൂണ്‍ 5നാണ്...

അധിക ബില്‍: കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി

അധിക ബില്‍ ഈടാക്കുന്നുവെന്ന ഹര്‍ജിയില്‍ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിങ്ങിലെ അശാസ്ത്രീയത ചോദ്യംചെയ്തുനല്‍കിയ ഹര്‍ജിയിലാണ് നടപടി. ലോക്ഡൗൺ കാലത്തെ ഉയർന്ന വൈദ്യുതി ബിൽ വൻപ്രതിഷേധത്തിനിടയാക്കിയിരുന്നു. വൈദ്യുതി ഉപയോഗം കൂടിയപ്പോൾ താരിഫ്...

മറികടന്ന നിയമനം വൈദ്യുതി ഭവനിലും; നിബന്ധനകള്‍ പാലിച്ചെന്ന് കെഎസ്ഇബി

എംപ്ലോയ്മെൻ് എക്സ്ചേഞ്ചിനെ മറികടന്ന് വൈദ്യുതി ഭവനിൽ കുടുംബശ്രീയിൽ നിന്ന് താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ കെഎസ്ഇബി നീക്കംതുടങ്ങി . ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെയും ഹെൽപ്പർമാരെയുമാണ് കുടുംബശ്രീ വഴി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കാൻ പോകുന്നത്....