E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 10:21 PM IST

Facebook
Twitter
Google Plus
Youtube

Result For "Boat Race"

ചാംപ്യൻസ് ബോട്ട് ലീഗ് കിരീടം; വിജയക്കുതിപ്പ് തുടർന്ന് നടുഭാഗം ചുണ്ടന്‍

പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് കിരീടം നടുഭാഗം ചുണ്ടന്. ലീഗിലെ അവസാന മല്‍സരമായ പ്രസിഡന്‍സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം നേടി. സിബിഎല്‍ അടുത്ത വര്‍ഷം മലബാറിലേക്കും വ്യാപിപ്പിക്കുമെന്ന് പ്രസിഡന്‍സ് ട്രോഫി ജലോല്‍സവം ഉദ്ഘാടനം ചെയ്തു...

ആറൻമുള ഉതൃട്ടാതി ജലോത്സവം; വന്മഴി പള്ളിയോടം ജേതാവ്

ആറൻമുള ഉതൃട്ടാതി ജലോത്സവത്തിൽ ബി.ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സ് മത്സരത്തില്‍ വന്മഴി പള്ളിയോടം ജേതാവായി. വന്മഴിയും മേപ്രം തൈമറവുംകരയും തുല്യ പോയിന്റ് നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിച്ചത്. എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനൽ ഉടൻ നടക്കും എ...

ആറൻമുള ഉതൃട്ടാതി വള്ളംകളി ഇന്ന്; ആവേശത്തിമിര്‍പ്പിൽ പമ്പാ തീരം

പള്ളിയോടപൂരത്തിനൊരുങ്ങി പമ്പാനദിയും, കരക്കാരും. ആറന്‍മുള ഉതൃട്ടാതി ജലമേള ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എ, ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. വിപുലമായ സൗകര്യങ്ങളാണ് ആറന്‍മുള...

ജലമാമാങ്കത്തിന് തുടക്കമിട്ട ആദിപമ്പ-വരട്ടാര്‍ ജലോല്‍സവം

മധ്യതിരുവിതാംകൂറിലെ ജലോത്സവങ്ങൾക്ക് തുടക്കംകുറിച്ച് ആദിപമ്പ-വരട്ടാര്‍ ജലോല്‍സവം. ആറന്മുള പള്ളിയോടങ്ങളുടെ പാരമ്പര്യത്തനിമയിലുള്ള ജലോൽസവത്തിൽ,, എ ബാച്ചിൽ ഓതറ പള്ളിയോടവും ബി ബാച്ചിൽ കോടിയാട്ടുകരയും ഹരിതകേരളം ട്രോഫിനേടി. സംസ്ഥാനത്തെ ആദ്യ ജനകീയ...

ചമ്പക്കുളം മൂലം വള്ളംകളി; കപ്പിൽ മുത്തമിട്ട് നടുഭാഗം ചുണ്ടന്‍

ചമ്പക്കുളം മൂലം വള്ളംകളിയില്‍ നടുഭാഗം ബോട്ട്ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ രണ്ടാംസ്ഥാനവും ദേവസ് ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍...

വരുന്നു ചാംപ്യൻസ് ബോട്ട് ലീഗ്; ഐപിഎൽ മാതൃകയിലുള്ള ജലോൽസവം

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ചാംപ്യൻസ് ബോട്ട് ലീഗിനു തുടക്കമാവുന്നു. 40 കോടി രൂപയാണ് ആദ്യ സിബിഎൽ മത്സരത്തിന് നീക്കിവച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്തെത്തുന്ന ചുണ്ടൻ വള്ളത്തിനു 25 ലക്ഷം രൂപയാണ് സമ്മാനം. ഓഗസ്റ് പത്തിന് നടക്കുന്ന നെഹ്റു ട്രോഫി...

ചമ്പക്കുളം മൂലം വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കൾ

രാജപ്രമുഖൻ ട്രോഫിക്ക് വേണ്ടിനടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കളായി. ചമ്പക്കുളം ചുണ്ടൻ ഒരു തുഴപ്പാട് അകലത്തിൽ രണ്ടാംസ്ഥാനത്തെത്തി. ആദ്യമായി തുഴയെറിയാൻ എത്തിയ കേരള പൊലീസ് ക്ലബ് മൂന്നാം സ്ഥാനവും നേടി. ഇഞ്ചോടിഞ്ച് പോരാടിയാണ് ഒരു...

വളളംകളിയിലെ ജേതാക്കൾക്ക് ട്രോഫി നൽകിയില്ല; പ്രതിഷേധം

ആറൻമുള ഉതൃട്ടാതി ജലോത്സവത്തിൽ ജേതാക്കൾക്ക് ട്രോഫിനൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഉചിതമായ നടപടിസ്വീകരക്കണമെന്നാവശ്യപ്പെട്ട് മല്ലപ്പുഴശേരിക്കരയുടെ നേതൃത്വത്തിൽ ആറൻമുളയിൽ ഉപരോധം നടത്തി. ജലോൽസവം കഴിഞ്ഞ് രണ്ടാഴ്ചപിന്നിട്ടിട്ടും പള്ളിയോടസേവാസമിതി...

ആവേശ തിരമാലയുയര്‍ത്തി എരൂര്‍ ചമ്പക്കര ജലോത്സവം

കോരിച്ചൊരിയുന്ന മഴയത്ത് കൊച്ചി ചമ്പക്കര കായലില്‍ ആവേശ തിരമാലയുയര്‍ത്തി എരൂര്‍ ചമ്പക്കര ജലോത്സവം. കനത്തമഴയില്‍ വടംപൊട്ടി പായല്‍ കൂട്ടമായി ട്രാക്കിലേക്ക് ഒഴുകിയെത്തിയതോടെ ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളുടെ ഫൈനല്‍ മത്സരം റദ്ദാക്കി. മഴയേയും ഒപ്പം...

ആറൻമുള ഉതൃട്ടാതി ജലോൽസവത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി

ആറൻമുള ഉതൃട്ടാതി ജലോൽസവത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. നാളെ ഉച്ചക്ക് 1.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ജലോൽസവം ഉദ്ഘാടനം ചെയ്യും. പമ്പാനദിയിൽ ആറൻമുള സത്രക്കടവിലാണ് ഉത‍ൃട്ടാതി ജലോൽസവം. രണ്ട് ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് മത്സരത്തിൽ...

നീരേറ്റുപുറം പമ്പ ജലമേളയിൽ ചമ്പക്കുളം ചുണ്ടന് കിരീടം

കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള അറുപത്തിയൊന്നാമത് നീരേറ്റുപുറം പമ്പ ജലമേളയിൽ ചമ്പക്കുളം ചുണ്ടന് കിരീടം. ഇഞ്ചോടിഞ്ച്പോരാട്ടത്തിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനവും, സെന്റ് ജോർജ് മൂന്നാം സ്ഥാനവും നേടി.വയ്പ് എ ഗ്രേഡ്...

ആറൻമുളയിലേയ്ക്ക് ഒരു പുത്തൻ പള്ളിയോടം കൂടി

ആറൻമുളയിലേയ്ക്ക് ഒരുപുത്തൻ പള്ളിയോടം കൂടി. കോഴഞ്ചേരി ഹൈന്ദവ സേവാസമിതി പണിതീർത്ത പള്ളിയോടം പമ്പയിൽ നീരണിഞ്ഞു. 1986ൽ കോഴിമുക്ക് നാരായണനാചാരി നിർമിച്ച പള്ളിയോടം മൂന്നുപതിറ്റാണ്ട് പഴക്കമായതോടെയാണ് പുതിയ പള്ളിയോടം നിർമിക്കാൻ കരക്കാർ തീരുമാനിച്ചത്.കഴിഞ്ഞ...

ആദിപമ്പയും വരട്ടാറും ജലോല്‍സവത്തിന് വേദിയാകുന്നു

പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആദിപമ്പയും വരട്ടാറും ജലോല്‍സവത്തിന് വേദിയാകുന്നു. അടുത്തമാസം രണ്ടാം തീയതിയാണ് എട്ട് പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന ജലോല്‍സവം. പുഴ വീണ്ടെടുപ്പിന്‍റെ രണ്ടാംഘട്ടം അന്നേദിവസം മുഖ്യമന്ത്രി ഉദ്ഘാടനം...

ഉത്തരമലബാറില്‍ ജലോല്‍സവങ്ങള്‍ക്ക് ഒരുക്കം തുടങ്ങി

ഉത്തര മലബാറിൽ ജലോത്സവങ്ങൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നിലവിലെ ടീമുകൾക്കൊപ്പം പുതിയ ടീമുകളും ഇക്കുറി രംഗത്തുണ്ട്. കാസർകോട് ചെറുവത്തൂർ വെങ്ങാട്ട് ഗ്രാമത്തിന്റെ ശ്രീ വയൽക്കര ചുരുളനെ നീറ്റിലിറക്കിയത് തുറമുഖ മന്ത്രി രാമചന്ദ്രൻ...

"നമ്മുടെ കായലിനായി നീലയണിയാം" ക്യാംപയിനുമായി മലയാള മനോരമ

വേമ്പനാട് കായലിന്റെ സംരക്ഷണം മുന്‍നിര്‍ത്തി "നമ്മുടെ കായലിനായി നീലയണിയാം" ക്യാംപയിനുമായി മലയാള മനോരമ. ക്യാംപയിന്റെ ഭാഗമായി മന്ത്രിമാര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാംസ്കാരിക നായകരും നെഹ്റുട്രോഫി ജലോല്‍സവം കാണാന്‍ നീലനിറം അണിഞ്ഞെത്തും. ആലപ്പുഴ...

കൊച്ചിയുടെ കൈക്കരുത്തില്‍ നെഹ്റു ട്രോഫി പിടിക്കാന്‍ ഗബ്രിയേല്‍ ചുൂണ്ടന്‍

കൊച്ചിയുടെ കൈക്കരുത്തില്‍ നെഹ്റു ട്രോഫി പിടിക്കാന്‍ വടക്കന്‍ പറവൂരില്‍ നിന്ന് ഗബ്രിയേല്‍ ചുണ്ടന്‍ യാത്ര തിരിച്ചു. തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ് ഗബ്രിയേല്‍ ചുണ്ടനുമായി പുന്നമടക്കായലിലെ ജലമാമാങ്കത്തിനെത്തുന്നത്. സീസണിലെ ആദ്യ വള്ളംകളിയായ...

ഉത്തര മലബാറിൽ ജലോത്സവങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി

ഉത്തര മലബാറിൽ ജലോത്സവങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. നിലവിലെ ടീമുകൾക്കൊപ്പം പുതിയ ടീമുകളും സജീവമായി രംഗത്തുണ്ട്. കാസർകോട് അച്ചാംതുരുത്തി പാലിച്ചോൻ ക്ലബ്ബിന്റെ വള്ളം നീറ്റിലിറക്കിയത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. കാസർകോട് ജില്ലയിൽ വർഷം തോറും...

സംസ്ഥാനത്ത് ഐപിഎൽ മാതൃകയിൽ വള്ളംകളി നടത്താനുള്ള തീരുമാനം ഇത്തവണയും നടപ്പാകില്ല

സംസ്ഥാനത്ത് ഐപിഎൽ മാതൃകയിൽ വള്ളംകളി നടത്താനുള്ള തീരുമാനം ഇത്തവണയും നടപ്പാകില്ല. നിയമാവലി പരിഷ്‌കരിക്കുന്നതിനാണ് ബോട്ട് റേസ് ലീഗ് ഈവര്‍ഷം വേണ്ടെന്ന് തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക് വിശദീകരിച്ചു. എന്നാല്‍ കോർപ്പറേറ്റുകൾ പരിപാടി തട്ടിയെടുക്കുമെന്ന...

ചമ്പക്കുളം മൂലം ജലോല്‍സവം:വമ്പൻമാരെ പിന്നിലാക്കി ആയാപറമ്പ് പാണ്ടി ജേതാക്കൾ

ചമ്പക്കുളം മൂലം ജലോല്‍സവത്തില്‍ ആയാപറമ്പ് പാണ്ടി ജേതാക്കള്‍. നടുഭാഗം ചുണ്ടനാണ് രണ്ടാംസ്ഥാനം. മൂലംവള്ളംകളിയോടെ ഇത്തവണത്തെജലോല്‍സവങ്ങള്‍ക്ക് കുട്ടനാട്ടില്‍ തുടക്കമായി ഒരു തുഴവ്യത്യാസത്തിലാണ് കുമരകം എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് ചുണ്ടന്‍...