E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 08:26 PM IST

Facebook
Twitter
Google Plus
Youtube

Result For "Help"

തോറ്റെങ്കിലും വാഗ്ദാനം പാലിച്ച് ഹരീഷ്; രണ്ട്കുടുംബങ്ങൾക്ക് സഹായം

തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും യുവനേതാവ് വാഗ്ദാനം പാലിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ട രണ്ടു നിര്‍ധന കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി ആടുകളെ സമ്മാനിച്ചു. തൃശൂര്‍ വടക്കാഞ്ചേരി നഗരസഭയിലെ സില്‍ക് നഗര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി...

പരാജയപ്പെട്ടെങ്കിലും തെയ്യത്തിരയുടെ സ്വപ്നം സഫലമാക്കി നിധീഷ്; നന്മ

പെന്‍ഷന്‍ ബുക്കും തിരിച്ചറിയില്‍ രേഖയും നനയാതെ സൂക്ഷിക്കണം. ഉറ്റവര്‍ ഉറങ്ങുന്ന മണ്ണില്‍ത്തന്നെ കണ്ണടയും വരെ കഴിയണം. ചോര്‍ന്നൊലിക്കുന്ന വീട്ടിലെ അസൗകര്യങ്ങളായിരുന്നു ഇതുവരെ തെയ്യത്തിരക്ക് കൂട്ട്. ഇനി അങ്ങനെ കഴിയേണ്ടതില്ലെന്ന് ചേര്‍ത്ത് പിടിച്ച്...

ഇരുവൃക്കകളും തകരാറിലായ അമ്മ; ചികില്‍സയ്ക്ക് പണം കണ്ടെത്താന്‍ പത്ത് വയസുകാരൻ

ഇരുവൃക്കകളും തകരാറിലായ അമ്മയുടെ ചികില്‍സയ്ക്കായി പണം കണ്ടെത്താന്‍ കഷ്ടപ്പെടുകയാണ് ഒരു പത്ത് വയസുകാരന്‍. മൂവാറ്റുപുഴ ആനിക്കാട് സ്വദേശി സുനിതയാണ് സഹായം തേടുന്നത്. മകന്‍ ധ്യാന്‍ മാത്രമാണ് സുനിതയ്ക്ക് കൂട്ടിനുള്ളത്. ധ്യാനിന് കൂട്ടായുള്ളത് അമ്മ...

സ്ട്രോക്കിൽ ഒരുവശം തളര്‍ന്നു; ചികിത്സയ്ക്ക് പണമില്ല; സുമനസുകളുടെ സഹായം തേടി യുവാവ്

മതിയായ ചികില്‍സ ലഭിച്ചാല്‍ സാധാരണ ജിവീതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുന്ന ഒരു യുവാവുണ്ട് തിരുവല്ലയ്ക്കടുത്ത് പെരിങ്ങരയില്‍. മൂന്നുവര്‍ഷം മുന്‍പു സ്ട്രോക്ക് വന്നതിനെതുടര്‍ന്ന് ഒരുവശം തളര്‍ന്നുകിടക്കുകയാണ് മണക്കുതറ ബിനോജ് കുമാര്‍. പ്രായമായ...

സ്നേഹസ്പർശം സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചു; ആശ്വാസകിരണവും മുടങ്ങി

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നൽകി വന്ന സ്നേഹസ്പർശം സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചു. ഇരുപത്തി എണ്ണായിരത്തിൽ നിന്ന് പന്ത്രണ്ടായിരമായാണ് തുക കുറച്ചത്. ഇതോടൊപ്പം ആശ്വാസ കിരണം പദ്ധതിയും ഒന്നര വർഷമായി മുടങ്ങിയതോടെ പ്രത്യേക...

ഹൃദയവും, ശ്വാസകോശവും തകരാറിലായി; പിന്നാലെ വാഹനാപകടവും; കനിവ് കാത്ത് മോഹനൻ

എറണാകുളം കങ്ങരപ്പടിയിൽ ഹൃദയവും, ശ്വാസകോശവും തകരാറിലായ അറുപതുകാരന് ഇരുട്ടടിയായി വാഹനാപകടവും. ബന്ധുക്കളാരുമില്ലാത്ത കൊല്ലം ശൂരനാട്ടുകാരൻ മോഹനനാണ് വാടക വീട്ടിൽ ഒറ്റയ്ക്ക് നരകിക്കുന്നത്. പണിമുടക്കിക്കൊണ്ടിരിക്കുന്ന ഹൃദയവും, ശ്വാസകോശവും ഈ മനുഷ്യനെ...

ആശ്വാസ കിരണം നിലച്ചിട്ട് 18 മാസം; സഹായം ലഭിക്കാതെ ഒരുലക്ഷത്തിലേറെ കുടുംബങ്ങള്‍

കിടപ്പുരോഗികളെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയും നോക്കുന്നവര്‍ക്കുള്ള സഹായപദ്ധതിയായ ആശ്വാസ കിരണം നിലച്ചിട്ട് പതിനെട്ട് മാസം. പ്രതിമാസം കിട്ടുന്ന അറുനൂറ് രൂപക്കായി കാത്തിരിക്കുകയാണ് ഒരുലക്ഷത്തിലേറെ കുടുംബങ്ങള്‍. ട്രഷറിയില്‍ നിന്ന് പണം കിട്ടുന്ന...

അടച്ചുറപ്പില്ലാത്ത വീട്, മാനസികവൈകല്യമുള്ള മകൻ; കണ്ണ് നിറയും കാഴ്ച

അടച്ചുറപ്പില്ലാത്ത രണ്ട് മുറി വീട്ടില്‍ മാനസികവൈകല്യമുള്ള മകനെയും ചേര്‍ത്തുപിടിച്ച് കഴിയുകയാണ് കൊച്ചിയിലെ മുന്‍ ബോഡി ബില്‍‍ഡിങ് താരം കെ.ജെ.ജോസഫും ഭാര്യയും. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത വീട് ഏത് നിമിഷവും...

വേറെ വഴിയില്ല; സഹായിക്കണം; ആദ്യമായി തനിക്കായി അപേക്ഷിച്ച് നന്ദു: വിഡിയോ

‘ഇനി ഒരു അടി പോലും മുന്നോട്ടുപോകാൻ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ ഇതു പറയുമ്പോഴും വേദന എല്ലാം നേരിട്ട ആ ചിരി നന്ദുവിന്റെ മുഖത്തുണ്ടായിരുന്നു. കാൻസറിനോട് പൊരുതുന്ന നന്ദുവിന്റെ ജീവിതം മലയാളിക്ക് ഏറെ പരിചിതമാണ്. ഇഷ്ടമാണ്. ഇപ്പോൾ നന്ദു തന്നെ സഹായം...

ആഴ്ചയിൽ 2 ഡയാലിസിസ്; അനിയൻ ഐസിയുവിൽ; സഹായം തേടി അംബിക റാവു

സഹസംവിധായികയായും അഭിനേതാവായും മലയാള സിനിമയിൽ സജീവമായിരുന്ന അംബിക റാവു ദീർഘ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. ആഴ്ച്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക്...

അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീട് വേണം; പെൺമക്കളുമായി കണ്ണീരോടെ ഒരു കുടുംബം

ടാര്‍പോളിന്‍ കൂര കാറ്റില്‍ നിലംപൊത്താതിരിക്കാന്‍ മരങ്ങളില്‍ കയര്‍ കെട്ടിയുള്ള സുരക്ഷ. പ്രാഥമികാവശ്യം നിര്‍വഹിക്കണമെങ്കില്‍ അടുത്ത വീട്ടുകാരുടെ സൗകര്യം നോക്കണം. ലൈഫ് മിഷന്‍ വഴിയുള്ള വീടിനായി നിരവധി തവണ അപേക്ഷ നല്‍കിയെങ്കിലും കോഴിക്കോട് ഒറവില്‍...

മരണം മുന്നിൽ കണ്ട് കുടുംബം; രക്ഷകരായി എത്തി ബസും ജീവനക്കാരും; കയ്യടി

മരണം വാതിലിൽ മുട്ടിയ രാത്രി ഒരു കുടുംബത്തിന്റെ രക്ഷകരായത് രണ്ടു കെഎസ്ആർടിസി ഉദ്യോഗസ്ഥർ. കണ്ടില്ലെന്നു നടിച്ചു പോകാമായിരുന്നു എങ്കിലും ആ വിജനമായ വഴിയിൽ മനസാക്ഷി മരവിച്ചിട്ടില്ലാത്ത രണ്ട്‌ ജീവനക്കാർ നടത്തിയ ധീരമായ പ്രവ‍ൃത്തി അഭിനന്ദനം...

തൊഴിലാളികളുടെ വാക്കിൽ 27 പ്രവാസികൾക്ക് ടിക്കറ്റ് നൽകി ബെൻജീന; അറിയണം ഈ കഥ

എല്ലാം നഷ്ടപ്പെട്ട് എങ്ങനെയും നാട്ടിലെത്തണം എന്ന് പ്രാർഥിച്ച് കൂടുന്ന പ്രവാസികളുടെ എണ്ണം കൂടുകയാണ്. കയ്യിൽ ടിക്കറ്റിന് പണമില്ലാത്ത പ്രവാസികൾ ഇനി കോവിഡ് ടെസ്റ്റിന് പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇപ്പോൾ. ഇതിനിടയിലും വേറിട്ട ശബ്ദവും യഥാർഥ കരുതലുമായി...

അരയ്ക്കു താഴെ തളര്‍ന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു; പോകാനിടമില്ല; കണ്ണീര്‍

കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന യുവതിയും കുടുംബവും പോകാൻ ഇടമില്ലാതെ ദുരിതത്തിൽ. ഏഴ് മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിക്ക് വിടുതൽ നൽകിയതോടെയാണ് പ്രതിസന്ധി. സ്വന്തമായി വീടില്ലാത്തതിന്...

നാട്ടിലെ മകന് ഷാർജയിലുള്ള അമ്മയുടെ വൃക്ക വേണം; ടിക്കറ്റിന് പണമില്ല; സഹായിച്ച് സിദ്ദിഖ്

നാട്ടിലുള്ള മകന് വൃക്ക നൽകാൻ ഷാർജയിലുള്ള അമ്മ തയാറാണ്. പക്ഷേ നാട്ടിലെത്താൻ മാർഗമില്ല. അച്ഛനും അമ്മയും സഹോദരിയും നാട്ടിലേക്ക് എത്തണം. മൂന്നുപേർക്കുള്ള ടിക്കറ്റിനുള്ള പണവും കയ്യിലില്ല. ഈ അവസ്ഥ നേരിട്ടറിഞ്ഞതോടെ കുടുംബത്തിന് സഹായവുമായി...

അമേരിക്കയുടെ തെരുവുകളിൽ അലഞ്ഞ് മലയാളി; കൈത്താങ്ങായി കൂട്ടായ്മ; നന്മ

അമേരിക്കയിലെ ഹൂസ്റ്റണിൽ തെരുവിലലഞ്ഞ മലയാളിക്കു കൈത്താങ്ങായി മലയാളി അസോസിയേഷൻ. ഗ്രീൻകാർഡും, പാസ്പോർട്ടും അടക്കമുള്ള തിരിച്ചറിയൽ േരഖകൾ നഷ്ടമായ കുരുവിള കോശിയുടെ സംരക്ഷണമാണു മലയാളി കൂട്ടായ്മ ഏറ്റെടുത്തത്. കാഴ്ചപരിമിതിയും കേൾവിക്കുറവുമടക്കം പലവിധ രോഗങ്ങൾ...

മല്ലിക ദുരിതകിടക്കയിലായിട്ട് വര്‍ഷം ഒന്നര; ചികിത്സയും ജീവിതവും വഴിമുട്ടി; സഹായിക്കാം ഇവരെ

നട്ടെല്ലിന് രോഗം ബാധിച്ച വീട്ടമ്മയെ ചികില്‍സിക്കാന്‍ പണമില്ലാതെ കുടുംബം വലയുന്നു. തൃശൂര്‍ തൊട്ടിപ്പാള്‍ സ്വദേശിയായ മല്ലികയുടെ കുടുംബമാണ് ചികില്‍സയ്ക്കും ദൈനംദിന ജീവിതത്തിനും പണമില്ലാതെ നരകിച്ചു കഴിയുന്നത്. തൃശൂര്‍ തൊട്ടിപ്പാള്‍ സ്വദേശിയായ മല്ലിക...

ചെലവുകൾ വഴിമുട്ടി; ഗാന്ധിഭവന് 25 ലക്ഷം രൂപ നൽകി എം.എ യൂസഫലി; കൈത്താങ്ങ്

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബമായപത്തനാപുരം ഗാന്ധിഭവന് 25 ലക്ഷം രൂപ സഹായമായി നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ദിവസചെലവ് പോലും പ്രതിസന്ധിയിലായപ്പോഴാണ് സഹായവുമായി യൂസഫലി എത്തിയത്. സന്നദ്ധ സംഘടകൾ പലവിധമുള്ള സഹായങ്ങൾ ഇവിടെ മുൻപ്...

കരൾ പകുത്തുനൽകാൻ ഉമ്മ തയാർ; പക്ഷേ േവണം 25 ലക്ഷം; കനിവ് തേടി മിൻഹാ

കണ്ണീരോടെ ഇൗ കുടുംബം മലയാളിക്ക് മുന്നിൽ കൈ നീട്ടുകയാണ്. മകളുടെ ജീവൻ രക്ഷിക്കാനുള്ള പണത്തിനായി. സമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് 20കാരിയുടെ ദുരവസ്ഥ വ്യക്തമാക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന്...

കോവിഡ്19 ജാഗ്രത കൊണ്ട് പ്രതിരോധിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പടര്‍ന്നു പിടിക്കുകയാണ് കോവിഡ് 19. അതിവ്യാപന ശേഷിയുള്ള കോവിഡ് 19നെ ജാഗ്രത കൊണ്ട് മാത്രമേ നമുക്ക് പ്രതിരോധിക്കാനാകൂ. രോഗം പകരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം. ഇക്കാര്യം വിശദീകരിക്കാനായി സാമൂഹിക ആരോഗ്യ വിദഗ്ധ ഡോ. ഷിംന അസീസുണ്ട് നമുക്കൊപ്പം.