E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday October 31 2020 10:01 AM IST

Facebook
Twitter
Google Plus
Youtube

Result For "World"

‘നിലവിളിച്ചാൽ വായ്ക്കുള്ളിൽ കയറും ഭീമൻ എലികൾ’; അഴുക്കുചാലിൽ വീണ് യുവാവ്

എലികളുടെ ‘വിഹാര കേന്ദ്രമായ’ അഴുക്കുചാലിൽ അരമണിക്കൂറോളം കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ന്യൂയോർക്കിലെ ബ്രോങ്ക്സിൽ ശനിയാഴ്ചയാണ് ലിയോനർഡ് ഷോൾഡേർസ് എന്ന 33കാരൻ15 അടി താഴ്ചയുള്ള അഴുക്കുചാലിൽ വീണത്. ബ്രോങ്ക്സിലെ തേർഡ് അവന്യൂവിൽ ബസ്...

അമ്മയെത്തിയത് മിയയെ വാരിയെടുത്ത് തിരികെ പറക്കാൻ; കണ്ടത് തണുത്തുറഞ്ഞ ശരീരം

ആ അമ്മയെത്തിയത് പൊന്നോമന മകളെ വാരിക്കോരിയെടുത്ത് അയർലൻഡിന് പറക്കാനായിരുന്നു. ക്വറന്റീൻ അമ്മയ്ക്കും മകൾക്കുമിടെയിൽ വേലി തീർത്തപ്പോഴും പ്രതീക്ഷയായിരുന്നു ഉള്ളു നിറയെ. കാലാവധി കഴിഞ്ഞ് മകളെ കാണാമെന്ന്. എന്നാൽ ആശുപത്രി മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച...

ജര്‍മനിയെ ജയിപ്പിച്ച് അംഗല; ഒപ്പം നിന്ന് ജനങ്ങള്‍

കോവിഡ് പോരാട്ടത്തിൽ നിർണായക നേട്ടം കൈവരിച്ച രാജ്യമാണ് അംഗല മെർക്കലിന്റെ ജർമനി. ഭരണകൂടവും ജനങ്ങളും വൈറസിനെതിരെ ഒന്നിച്ചപ്പോൾ കോവിഡ് ഗ്രാഫ് ആറാഴ്ച കൊണ്ട് താഴുന്നത് ലോകം കണ്ടു. ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത് ആറാമത്തെ ആഴ്ചയിൽ കോവിഡിനെ...

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഒരിടവേളയ്ക്ക് ശേഷം മലയാളിയെ തേടി ഭാഗ്യം

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളിക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യനയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ്...

‘കബാബ് കഴിച്ചത് 2 മണിക്കൂറെടുത്ത്; ചാവേർ വന്നതു കണ്ടില്ല;’ പൊലീസ് ഉദ്യോഗസ്ഥ

ബ്രിട്ടനെ ഞെട്ടിച്ച മാഞ്ചസ്റ്റർ അരീന ബോംബ് സ്ഫോടനം നടന്ന ദിവസം ജോലിക്കിടയിൽനിന്നു ഭക്ഷണം കഴിക്കാനായി രണ്ടു മണിക്കൂർ പോയതായി സമ്മതിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ. സ്ഫോടനക്കേസിന്റെ വിചാരണ വേളയിലാണു പൊലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ. വിക്ടോറിയ...

അമേരിക്കയില്‍ ഗൂഗിളിന് കുരുക്ക് ; മേധാവിത്വം ദുരുപയോഗം ചെയ്യുന്നു

ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കേസ് എടുത്തു. ഇന്‍റര്‍നെറ്റ് സെര്‍ച്ചില്‍ ഗൂഗിളിനുള്ള കുത്തക മേധാവിത്വം എതിരാളികള്‍ക്കും, ഉപയോക്താക്കള്‍ക്കുമെതിരെ ദോഷകരമായ രീതിയില്‍ ദുരുപയോഗം ചെയ്യുന്നു...

മലമുകളിൽ 2000 വർഷം പഴക്കമുള്ള 'പൂച്ച'; അദ്ഭുതം ഈ കണ്ടെത്തൽ

പെറുവിലെ ഒരു മലമുകളിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാസ്ക മരുഭൂമിയിലെ പര്‍വതത്തിന് മുകളിൽ കൊത്തി വച്ച പൂച്ചയുടെ രൂപമാണ് ഗവേഷകർ കണ്ടെത്തയിരിക്കുന്നത്. 2000 വർഷം പഴക്കമുള്ളതാണ് 121 അടി ഉയരമുള്ള ഈ കലാസൃഷ്ടി. പർവതത്തിന്...

മരിച്ച കുഞ്ഞിനെ തൊടാനാകാതെ അമ്മ; കണ്ണീരിനും വിലങ്ങ്; ഭരണകൂടത്തിന്റെ ക്രൂരത

മുന്നില്‍ മരിച്ചു കിടക്കുന്ന കുഞ്ഞിനെ ഒന്നു തൊടാന്‍ വിതുമ്പുന്ന അമ്മമനസിന് വിലങ്ങിട്ട് മനസ് മരവിച്ച ഭരണകൂടം. കൈയില്‍ ഒരു വെള്ളപ്പൂവുമായി നിന്ന് ആ അമ്മയുടെ കണ്ണുകള്‍ക്ക് മാത്രമായിരുന്നു അപ്പോള്‍ സ്വാതന്ത്ര്യം. റെയ്ന മേ നസീനോ കണ്ണുനിറഞ്ഞു കരഞ്ഞു. ....

‘രാഷ്ട്രീയ സ്വപ്നങ്ങളെയും തച്ചുടച്ച ചൈനീസ് വൈറസ്’; ഒടുവിൽ ട്രംപും തിരിച്ചറിഞ്ഞു

കോവിഡ് വ്യാപനത്തില്‍ അടച്ചിട്ട രാജ്യത്ത് ആയിരങ്ങള്‍ മരിക്കുമ്പോഴാണ് ഡോണള്‍ഡ് ട്രംപ് ഒക്​ലഹോമയിലെ തുള്‍സില്‍ ഒരു പ്രകടനം നടത്തിയത്. ലോക്ഡൗണിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയായിരുന്നു അത്. തുള്‍സയിലെ ജനക്കൂട്ടം കോവിഡ്...

‘ഏമി ബാരറ്റ് പൗരാവകാശങ്ങൾക്ക് വെല്ലുവിളി’; ട്രംപിന്റെ ജഡ്ജ് നോമിനിക്കെതിരെ കമല ഹാരിസ്

ഡോണള്‍‍ഡ് ട്രംപിന്‍റെ സുപ്രീംകോടതി ജഡ്ജ് നോമിനിയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ്. സെനറ്റ് കമ്മിറ്റിയുടെ വിചാരണയിലാണ് ഏമി ബാരറ്റിന്‍റെ ഗര്‍ഭഛിദ്ര അവകാശങ്ങളോടും ഒബാമ കെയര്‍...

എട്ടുവയസ്സുകാരിക്ക് സ്വിമ്മിങ് പൂളില്‍ കൂട്ട് പതിനൊന്നടിയുള്ള പെരുമ്പാമ്പ്; വൈറൽ വിഡിയോ

ഇസ്രയേലിൽ നിന്നുള്ള എട്ടുവയസ്സുകാരി ഇൻബാറിന്റെ സ്വമ്മിംങ് പൂളിലെ കൂട്ടു കണ്ടാൽ ആരും ഒന്നമ്പരക്കും. പതിനൊന്നടിയുള്ള ഒരു പെരുമ്പാമ്പ്. ഇൻബാറിന്റെ ഓമനസുഹൃത്തിന്റെ പേരാണ് ബെല്ലെ . വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാണെങ്കിലും ബെല്ലെയുടെയും സുഹൃത്തിന്റെയും...

പോരാളിയായ പാതിരി; കോവിഡിനെതിരെ കരുത്തായി ഫാദർ മർഫിയുടെ കഥ

പോരാളിയായ പാതിരി.., ഫാദര്‍ ജോണ്‍ മര്‍ഫിയെക്കുറിച്ചാണ് ഡോ. ജോര്‍ജ് ലെസ്‍ലി പറയാന്‍ പോകുന്നത്. ഐറിഷ് സ്വാതന്ത്ര്യ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്ന ഫാദര്‍ മര്‍ഫിയുടെ ഓര്‍മകള്‍കൂടി ചേര്‍ത്താണ് അയര്‍ലന്‍ഡ് കോവിഡ് പോരാട്ടത്തില്‍ വിജയത്തിലേക്ക്...

പ്രതീക്ഷകളുടെ ചിറകിലേറി സെയ്ഷെൽസ് തിരിച്ചുവരുന്നു; മനോഹര കാഴ്ചകൾ

സെയ്ഷെല്‍സിന് മുകളില്‍ പറന്ന് ഒരു റിപ്പോര്‍ട്ട്. വിനോദസഞ്ചാരമാണ് ഈ ദ്വീപ് സമൂഹത്തിന്‍റെ സാമ്പത്തിക മേഖലയുടെ അടിസ്ഥാനം. ഇപ്പോള്‍ വീണ്ടും വിനോദ സഞ്ചാര മേഖല ശക്തിപ്പെടുന്നു എന്നുള്ള പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്. ഒരു ചെറുവിമാനത്തില്‍ കയറി നമുക്കും...

ആത്മവിശ്വാസത്താൽ ലോകം നേടിയവൾ; ഇന്ന് വേള്‍ഡ് റോസ് ഡേ

ഇന്ന് വേള്‍ഡ് റോസ് ഡേ. അത്യപൂര്‍വ്വമായി മാത്രം ബാധിക്കുന്ന ആസ്കിന്‍സ് ട്യൂമര്‍ ബാധിച്ച് പന്ത്രണ്ടാം വയസില്‍ ഈ ലോകത്തോട് വിടപറഞ്ഞ മെലിന്ററോസ് എന്ന കൊച്ചുപെണ്‍കുട്ടി ലോകത്തിനായ് പങ്കുവെച്ച ശുഭപ്രതീക്ഷകള്‍ പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം...

അമേരിക്കയിൽ കാട്ടുതീ; 24 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പശ്ചിമ സംസ്ഥാനങ്ങളിൽ പടർന്നുപിടിച്ച കാട്ടുതീയിൽ 24 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. വീടുകളുംവ്യാപാരസ്ഥാപനങ്ങളും വ്യാപകമായി അഗ്നിക്കിരയായി. ഓറിഗനിൽ നിന്ന് 5 ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. കലിഫോർണിയ, ഓറിഗൻ,...

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പോരാട്ടം മുറുകി; ഇഞ്ചോടിഞ്ചെന്ന് സര്‍വെകള്‍

യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പോരാട്ടം മുറുകി. ഡോണള്‍ഡ് ട്രംപും ജോ ബൈഡനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സര്‍വെകള്‍ പറയുന്നു. സാമ്പത്തിക മാനേജ്മെന്‍റില്‍ ട്രംപിന് അനുകൂലമാണ് സര്‍വെകളെങ്കില്‍ മറ്റെല്ലാ വിഷയങ്ങളിലും ബൈഡന്‍ മുന്നിട്ട്...

കോവിഡ് വരാതിരിക്കാൻ മാതാപിതാക്കൾ മുന്ന് മക്കളെയും പൂട്ടിയിട്ടത് നാലുമാസം

ലോകം മുഴുവൻ കോവിഡ് ഭീതിയിലാണ്. കോവിഡ് ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഏവരും എടുക്കുന്നുമുണ്ട്. എന്നാൽ സ്വീഡനിൽ ഒരു മാതാപിതാക്കൾ കൊവിഡിനെ പ്രതിരോധിക്കാൻ ചെയ്തത് അൽപം കടന്ന കയ്യായിപ്പോയി. നാലുമാസത്തോളം മൂന്ന് കുട്ടികളെയും പൂട്ടിയിട്ടാണ് ഇവർ...

ഓണപ്പൂക്കളവും തിരുവാതിരക്കളിയുമായി ഓസ്ട്രേലിയൻ പാർലമെന്റ് മുറ്റം

ചരിത്രത്തില്‍ ആദ്യമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിന്‍റെ മുറ്റത്ത് ഓണപ്പൂക്കളമൊരുങ്ങി. കോവിഡ് പശ്ചാതലത്തില്‍ നിയന്ത്രണങ്ങളോടെ നടത്തിയ പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. തിരുവാതിരക്കളിയും ചെണ്ടമേളവുമെല്ലാം പാര്‍ലമെന്‍റ് മുറ്റത്തെ ഓണാഘോഷത്തിന്...

ഉഗാണ്ടയിൽ വീടുകളിലെത്തി ആശംസകൾ നേർന്ന് മാവേലി

ഉഗാണ്ടയിലെ മലയാളികള്‍ക്ക് ഇക്കുറി മാവേലിയെ തെല്ലും മിസ് ചെയ്തില്ല. ഏവരുടെയും വീടുകളിലേക്ക് മാവേലി കടന്നു ചെന്നു . ഉഗാണ്ടയിലെ ആദ്യ മലയാളി ഹൈക്കമ്മീഷണര്‍ അജയകുമാറിന്‍റെ വീട്ടിലെത്തി ഓണാശംസകള്‍ നേര്‍ന്ന മാവേലിയുടെ സഞ്ചാരം മലയാളികളുടെ വീടുകളില്‍...

കെനിയയിൽ ഓണം ഉണ്ട് മോറിസ് ഒഡുംബെയും ക്രിക്കറ്റ് താരങ്ങളും

ഒരു സര്‍പ്രൈസുമായാണ് ഈ ഓണത്തിന് തോമസ് വന്നിരിക്കുന്നത്. കെനിയന്‍ ക്രിക്കറ്റ് ഇതിഹാസം മോറിസ് ഒഡുംബയാണ് ഇന്നത്തെ അതിഥി. ഒഡുംബ ഒറ്റക്കല്ല, കെനിയന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നമുക്കൊപ്പം ചേരുന്നു. കെനിയയിലെ മലയാളികള്‍ക്ക് വലിയ...