E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 26 2021 09:26 PM IST

Facebook
Twitter
Google Plus
Youtube

Result For "Road Accidents in Kerala"

മുന്നറിയിപ്പ് ബോർഡില്ല, നിയന്ത്രണം ഇല്ല; മരണക്കെണിയൊരുക്കി പൈപ്പിടൽ

മരണക്കെണിയൊരുക്കി ദേശീയപാതയില്‍ സിറ്റി ഗ്യാസ് പദ്ധതിക്കുവേണ്ടി പൈപ്പിടല്‍. കോഴിക്കോട് ജില്ലയിലെ താമരശേരിമുതല്‍ കുന്നമംഗലംവരെയാണ് ദേശീയപാത പൊളിച്ചുള്ള പൈപ്പിടല്‍ നടക്കുന്നത്. കഴിഞ്ഞദിവസം കൊടുവള്ളിയിലുണ്ടായ വാഹനപകടത്തില്‍ മൂന്നുപേരാണ്...

പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ചിട്ട ടിപ്പര്‍ ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയി അറസ്റ്റിലായി. ഈ​​ഞ്ചക്കല്‍ ഭാഗത്തിനിന്നാണ് ലോറി കണ്ടെത്തിയത്. വെളളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ പറഞ്ഞു. അപകടസമയത്തെ സിസിടിവി...

ഓഫ്റോഡ് ട്രാക്കിന് സമാനം; ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്‍റെ ദുരവസ്ഥ

ഓഫ്റോഡ് ട്രാക്കിന് സമാനമായി മാറിയ ഈരാറ്റുപേട്ട വാഗമണ്‍ റോഡിന്‍റെ ദുരവസ്ഥ പരിഹരിക്കാന്‍ നപടിയില്ല. തീക്കോയി മുതല്‍ വാഗമണ്‍ വരെയുള്ള 15 കിലോമീറ്റര്‍ തകര്‍ന്നിട്ട് ഏഴ് വര്‍ഷം പിന്നിട്ടു. വര്‍ഷാവര്‍ഷം കുഴികള്‍ അടയ്ക്കുന്നതിന്‍റെ പേരില്‍ ലക്ഷങ്ങള്‍...

അനാസ്ഥയുടെ കുഴികൾ നിറഞ്ഞ് കുതിരാൻ; അപകടങ്ങൾ തുടർക്കഥ

തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ റോഡിലെ കുഴികളില്‍ വീണ് വണ്ടികളുടെ അപകട പരമ്പര. അടിപ്പാത നിര്‍മിക്കാനെടുത്ത കുഴിയില്‍ വീണ് ലോറിമറിഞ്ഞ് ഡ്രൈവര്‍ മരിച്ചതാണ് അപകട പരമ്പരയിലെ അവസാനത്തേത്. കുതിരാന്‍ ദേശീയപാതയിലെ വഴുക്കുംപാറയിലെ അപകടത്തില്‍പ്പെട്ട ഡ്രൈവറെ...

റോഡിൽ തെന്നിവീണു; തലനാരിഴയ്ക്ക് രക്ഷപെട്ട് ബൈക്ക് യാത്രക്കാരൻ, വിഡിയോ

കോതമംഗലം പോത്താനിക്കാട് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ബൈക്ക് യാത്രക്കാരൻ. റോഡിൽ തെന്നി വീണ ബൈക്കിനു പിന്നിൽ വന്ന ബസ് കൃത്യസമയത്ത് നിർത്തിയതിൽ അപകടം ഒഴിവായി. പുളിന്താനം സ്വദേശി ടോമി വാഴപ്പിള്ളിലിന്റെ ബൈക്കാണ് തെന്നിവീണത്. ഉച്ചയ്ക്ക് രണ്ടു...

ഒട്ടേറെ വളവുകള്‍; അപകട ഭീഷണിയുയര്‍ത്തി മലപ്പുറം ചെറുമുക്ക് കൊടിഞ്ഞി റോഡ്

വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി മലപ്പുറം ചെറുമുക്ക് കൊടിഞ്ഞി റോഡ്. സംരക്ഷണഭിത്തിയും മുന്നറിയിപ്പ് ബോര്‍ഡുകളുമില്ലാത്തതാണ് റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ചെറുമുക്ക് മുതല്‍ കൊടിഞ്ഞി വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡില്‍ പലയിടത്തും...

ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ കണ്ണൂരില്‍ അപകടത്തില്‍ മരിച്ചു

ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന കണ്ണൂരിൽ ,മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്ന് പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക്...

എസി റോഡ് എലിവേറ്റഡ് ഹൈവേയാക്കും; വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ പദ്ധതി

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് മൂന്നുവർഷത്തിനുള്ളിൽ എലിവേറ്റഡ് ഹൈവേയാക്കും. വെള്ളപ്പൊക്കത്തിൽ നിന്നു രക്ഷതേടാൻ അഞ്ചു ഫ്ലൈ ഓവറുകളാണ്പുതുതായി നിർമിക്കുന്നത്. റീബിൾഡ് കേരളയിൽ ഉൾപ്പെടുത്തി 625 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. മഴക്കാലമായാൽ AC റോഡിന്റെ...

ആറ് മാസം 22 അപകടങ്ങൾ; കാരണം ഒന്ന്, വിചിത്രമായ ഗതാഗതപരിഷ്കാരം

തിരുവനന്തപുരം കോവളം ദേശീയപാതയില്‍ ആളെക്കൊല്ലാന്‍ വഴിയൊരുക്കി ദേശീയപാത അതോറിറ്റിയും പൊലീസും. തിരുവല്ലത്ത് ഇരുദിശയിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത് ഒരേവരിയിലൂടെ. ചീറിപ്പായുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സര്‍വീസ് റോഡ്...

പിഴഉയർത്തി: റോഡ് അപകടങ്ങൾ കുറഞ്ഞു; പ്രതിഷേധങ്ങള്‍ സമ്മര്‍ദത്തിലാക്കുന്നെന്ന് മന്ത്രി

സംസ്ഥാനത്ത് റോഡ് നിയമ ലംഘനങ്ങളുടെ പിഴ വര്‍ധിപ്പിക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തശേഷം അപകട നിരക്ക് കുറഞ്ഞതായി കണക്കുകള്‍. എന്നാല്‍ സുരക്ഷാപരിശോധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുവെന്ന് ഗതാഗതമന്ത്രി തന്നെ...

മാസം ഒന്ന്, ജീവൻ മുപ്പത്; സുരക്ഷയ്ക്കായി പരിഷ്ക്കാരങ്ങൾ

കോട്ടയം ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണം ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. അപകടത്തിനിടയാക്കുന്ന കാരണങ്ങള്‍ കണ്ടെത്താന്‍ ജില്ലയിലെ പ്രധാന റോഡുകളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി. എംസി...

ആലപ്പുഴ റയില്‍വെ മേല്‍പ്പാലത്തിന്റെ ആദ്യ ഗര്‍ഡര്‍ സ്ഥാപിച്ചു; ട്രയിന്‍ ഗതാഗതം നിയന്ത്രിക്കും

ആലപ്പുഴ ബൈപാസില്‍ റയില്‍വെ മേല്‍പ്പാലത്തിന്റെ ആദ്യ ഗര്‍ഡര്‍ സ്ഥാപിച്ചു. ട്രയിന്‍ ഗതാഗതം രണ്ടുമണിക്കൂര്‍ നേരം നിയന്ത്രിച്ചാണ് നിര്‍മാണം നടക്കുന്നത്. മൂന്നുമാസത്തിനകം ബൈപാസ് പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. മാളികമുക്ക് ജങ്ഷനിലുള്ള ഒന്നാമത്തെ...

20 ദിനങ്ങൾ 20 ജീവൻ; കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

കോട്ടയത്ത് റോഡപകടങ്ങള്‍ പെരുകിയതോടെ പരിശോധനയും നടപടികളും കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. പുതുവര്‍ഷം പിറന്ന് ഒരുമാസം പിന്നിടും മുന്‍പ് ഇരുപതുപേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. അമിതവേഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങള്‍ക്ക് ഇടയാക്കിയതെന്നും...

അഞ്ച് വര്‍ഷം, 27 ജീവനുകള്‍; കുരുതിക്കളമായി വാടാനപ്പള്ളി റോഡ്

തൃശൂര്‍ കാഞ്ഞാണി, വാടാനപ്പള്ളി റോഡില്‍ അഞ്ചു വര്‍ഷത്തിനിടെ 294 അപകടങ്ങളിലായി പൊലിഞ്ഞത് 27 ജീവനുകള്‍. ഭൂമി ഏറ്റെടുത്ത് റോഡു വീതി കൂട്ടാത്തതാണ് അപകടങ്ങള്‍ പെരുകാന്‍ കാരണം. തൃശൂരില്‍ നിന്ന് കാഞ്ഞാണി വാടാനപ്പള്ളിയിലേക്കുള്ള 19 കിലോമീറ്റര്‍ റോഡിന്റെ...

അപകടം കൺമുന്നിൽ, ഞെട്ടി കാഴ്ചക്കാർ; പിന്നെ കണ്ടത്

റോഡ് സുര‌ക്ഷാ വാരാചരണം സംസ്ഥാനത്തെമ്പാടും നടക്കുകയാണ്. എന്നാല്‍,, മോട്ടോര്‍ വാഹനവകുപ്പിന്റെ പരിപാടികള്‍ക്കിടെ പെരുമ്പാവൂരില്‍ നടന്നൊരു സംഭവം എല്ലാവരെയും ഞെട്ടിച്ചു. റോഡ് സുരക്ഷാവാരം പ്രമാണിച്ചുള്ള പരിപാടികള്‍ സംസ്ഥാനത്തെല്ലായിടത്തും എന്ന പോലെ...

റോഡില്‍ ഇന്ന് പൊലിഞ്ഞത് 9 ജീവനുകള്‍; 4 ജീവനെടുത്തത് മദ്യലഹരിയിലെ ഡ്രൈവിങ്

വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് ഒന്‍പത് പേര്‍ മരിച്ചു. തൃശൂര്‍ കൊറ്റനെല്ലൂരില്‍ യുവാവ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ പാഞ്ഞു കയറിയാണ് നാലു കാല്‍നടയാത്രക്കാര്‍ മരിച്ചത്. മൈസൂരുവില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഇരിട്ടി ചെമ്പന്‍തൊട്ടി സ്വദേശികളായ ദമ്പതികള്‍...

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ശക്തമായ ഇടപെടൽ; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നിർവഹിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വാഹനപരിശോധനയ്ക്കുള്ള...

വൈക്കം ചേരുംചുവടില്‍ കാറിലേക്ക് ബസ് പാഞ്ഞുകയറി നാലു മരണം

വൈക്കം ചേരുംചുവടില്‍ കാറിലേക്ക് ബസ് പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. മരിച്ചത് കാര്‍ യാത്രികരാായ ഉദയംപേരൂര്‍ മനക്കപ്പറമ്പില്‍ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ്. ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. വൈക്കം– എറണാകുളം റൂട്ടിലോടുന്ന...

വൈക്കം അപകടം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; മരിച്ച നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങൾ

വൈക്കം - ആലപ്പുഴ റൂട്ടിൽ ചേരിൻ ചുവട്ടിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മൂന്നുറോഡുകള്‍ ചേരുന്ന ജംക്‌ഷനിലാണ് അപകടം. ഇടറോഡില്‍ നിന്ന് പ്രധാനറോഡിലേക്ക് കയറിയ കാര്‍ ബസിന് മുന്നില്‍പ്പെടുകയായിരുന്നു. മരിച്ചത് കാര്‍ യാത്രികരായ...

കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു; 3 ബൈക്ക് യാത്രക്കാര്‍ മരിച്ചു

തിരുവനന്തപുരം വട്ടപ്പാറയില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. വട്ടപ്പാറ സ്വദേശികളായ വിഷ്ണു, മനു, ഉണ്ണി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി വട്ടപ്പാറയ്ക്ക് സമീപമായിരുന്നു അപകടം. മൂവരും ഒരു ബൈക്കിലാണ്...