E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 08:44 PM IST

Facebook
Twitter
Google Plus
Youtube

Result For "Nurse"

സഹായത്തിന് ആരുമില്ല; കോവിഡ് വാർഡിൽ 76കാരനെ അന്നമൂട്ടി നഴ്സ്; ഹൃദ്യം

കോവിഡ് വാർഡിലെ വയോധികനെ അന്നമൂട്ടുന്ന നഴ്സിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ സ്നേഹം നേടുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഒന്നാം വാർഡിൽ സഹായികളില്ലാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗോപിപ്പിള്ളയ്ക്ക് (76) ഭക്ഷണം വാരിക്കൊടുക്കുത്ത നഴ്സ് സ്റ്റെഫി...

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിന് നോട്ടീസ് നല്കി. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് പരാതി. ഡ്യൂട്ടിക്കു ശേഷം പിപിഇ കിറ്റ് മാറാനും കുളിക്കാനുമുള്ള സൗകര്യങ്ങളില്ലെന്ന് നഴ്സുമാർ പരാതിപ്പെട്ടു....

അന്ന് തൂപ്പുകാരി; പത്തു വർഷത്തിനിപ്പുറം അതേ ആശുപത്രിയില്‍ നഴ്സ്; കുറിപ്പ്

തൂപ്പുകാരിയായി ജോലി ചെയ്ത അതേ ആശുപത്രിയിൽ അംഗീകൃത നഴ്സായി ചേർന്ന കഥ പറഞ്ഞ് ലോകത്തെ പ്രചോദിപ്പിക്കുകയാണ് ജെയ്ൻസ് ആൻഡ്രേഡ്സ്. ന്യൂയോർക്കിലെ ബഫാലോ സ്വദേശിയാണ് ജെയ്ൻസ്. നിശ്ചയദാർഡ്യവും കഴിവുകളിൽ വിശ്വാസവുമുണ്ടെങ്കിൽ ലോകത്ത് ഒന്നും അസാധ്യമല്ലെന്ന്...

അപൂര്‍വരോഗം ബാധിച്ച് നഴ്സ്; ചികിത്സയും കൂരയുമില്ല; വേദനകളുടെ 'മാലാഖ'

കോവിഡില്‍ മാലാഖകളെന്ന് നഴ്സുമാരെ വാഴ്ത്തുന്നതിനിടയില്‍ കാണേണ്ട ഒരു നഴ്സിന്‍റെ ജീവിതകഥയാണിനി. ജോലിയ്ക്കിടെ അപൂര്‍വ്വരോഗം ബാധിച്ചു കിടപ്പിലായ പേരാമ്പ്ര കായണ്ണ സ്വദേശിയായ സുബിഷയ്ക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. ചികില്‍സയ്ക്ക് പണമില്ല എന്നു...

ആശുപത്രിക്കെതിരെ പരാതി നൽകി, പിന്നാലെ മരണം; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

കോട്ടയം ആര്‍പ്പൂക്കര സ്വദേശിയായ മലയാളി നഴ്സ് റിയാദില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അല്‍ജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് സൗമ്യ നോബിളിന്‍റെ മരണത്തില്‍ ആശുപത്രി മാനേജ്മെന്‍റിന് പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ...

ആരോഗ്യപ്രവര്‍ത്തകര്‍ സമരം പിന്‍വലിച്ചു; നടപടി പുനഃപരിശോധിക്കാമെന്ന് മന്ത്രി

ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും നഴ്സുമാരും സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി സംയുക്തസമര സsമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി പുനഃപരിശോധിക്കും. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ...

കോവിഡ് സാംപിൾ ശേഖരണം ഏൽപിക്കുന്നതിനെതിരെ നേഴ്സുമാർ; പ്രതിഷേധം

കോവിഡ് സ്രവ സാംപിൾ ശേഖരണം നഴ്സുമാരെ ഏൽപിക്കുന്നതിനെതിരെ പ്രതിഷേധവുമായി സർക്കാർ നഴ്സുമാരുടെ സംഘടന രംഗത്തെത്തി. ഡോക്ടർമാരുടെ ഉത്തരവാദിത്തം നഴ്സുമാരിൽ അടിച്ചേൽപിക്കുന്നുവെന്നാണ് കെ ജി എൻ എ യുടെ ആക്ഷേപം. ഇതിന് ആരോഗ്യ വകുപ്പും കൂട്ടുനിൽക്കുന്നുവെന്നും...

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റിൽ

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. സംഘടനാ ഭാരവാഹികളായ ഷോബി ജോസഫ്, നിതിന്‍ മോഹന്‍, പി.ഡി.ജിത്തു എന്നിവരാണ് പിടിയിലായത്. യു.എന്‍.എയുടെ തൃശൂരിലെ ഓഫീസില്‍...

എംബാം ചെയ്യാൻ പറ്റുന്നില്ല; മെറിന്‍റെ സംസ്കാരം അമേരിക്കയിൽ തന്നെ

അമേരിക്കയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ സംസ്കാരം ബുധനാഴ്ച യുഎസിൽ നടക്കും. റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിലാണു സംസ്കാര ശുശ്രൂഷകള്‍‍‍ നടക്കുക. എംബാം ചെയ്യാൻ കഴിയാത്തതു മൂലമാണ് മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള...

യുഎസിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തി; കാർ കയറ്റി കൊന്നു; ഭര്‍ത്താവ് പിടിയിൽ

അമേരിക്കയിലെ മയാമി കോറല്‍ സ്പ്രിങ്സില്‍ മലയാളി നഴ്സ് കുത്തേറ്റുമരിച്ചു. ബ്രൊവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ എറണാകുളം പിറവം മരങ്ങാട്ടില്‍ മെറിൻ ജോയിയെയാണ് കുത്തിവീഴ്ത്തിയശേഷം കാർ കയറ്റി കൊന്നത്. കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്‍പിച്ച് ആത്മഹത്യ...

നഴ്സിന് കോവിഡ്; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തരയോഗം: ആശങ്ക

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം ചേരുന്നു. ഇന്നലെ രാത്രിയാണ് നെഫ്രോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുന്‍പുവരെ...

ഇസ്രയേലിലേക്ക് യാത്രാനുമതി ലഭിച്ചില്ല; മുംബൈയില്‍ കുടുങ്ങി മലയാളി നഴ്സുമാര്‍

ഇസ്രയേലിലേക്ക് പോകേണ്ട 13 മലയാളികളുൾപ്പടെ 17 നഴ്സുമാർക്ക് മുംബൈ വിമാനത്താവളത്തിൽ യാത്രാനുമതി നിഷേധിച്ചു. ചാർട്ടേഡ് ഫ്ലൈറ്റ് ടിക്കറ്റുമായി കേരളത്തിൽ നിന്ന് മുംബൈയിലെത്തിയ ശേഷമാണ് യാത്ര ചെയ്യാനാകില്ലെന്ന് അറിയിക്കുന്നത്. അധികൃതർ സംസാരിക്കാൻ പോലും...

മരണം മുന്ന‍ില്‍ക്കണ്ട് ഒരുമണിക്കൂര്‍; ലിഫ്റ്റില്‍ കുടുങ്ങി കോവിഡ് വാര്‍ഡിലെ നഴ്സ്

കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ കോവിഡ് വാര്‍ഡിലെ നഴ്സ് മരണത്തെ മുഖാമുഖം കണ്ട് കുടുങ്ങിക്കിടന്നത് ഒരുമണിക്കൂര്‍. അലാം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി ലിഫ്റ്റിനുള്ളില്‍ വീണ നഴ്സിനെ അവശനിലയിലാണ് പുറത്തെടുത്തത്. പി.പി.ഇ കിറ്റ്...

മലയാളി നഴ്സ് മരിച്ചത് അനാസ്ഥ കൊണ്ടെന്ന് മകൻ; ചികിത്സയിലും വീഴ്ച

ഡല്‍ഹിയില്‍ മലയാളി നഴ്സ് അംബിക കോവിഡ് ബാധിച്ച് മരിക്കാന്‍ കാരണം ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് മകന്‍ അഖില്‍. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ പിപിഇ കിറ്റുകള്‍ വേണ്ടത്ര അണുനശീകരണം ചെയ്യാതെ നല്‍കി ജോലി...

ഡൽഹിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ചികില്‍സയിലായിരുന്ന മലയാളി നഴ്സാണ് മരിച്ചത്. രജൗരി ഗാര്‍ഡനില്‍ താമസിച്ചിരുന്ന കോട്ടയം വള്ളിക്കോട് സ്വദേശി അംബിക(46) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്....

നഴ്സുമാർക്കായി അവർതന്നെ പാടി; സംഗീത ആല്‍ബം യൂ ട്യൂബിൽ; വരികള്‍ കുറിച്ച് വൈദികൻ

നഴ്സുമാരെക്കുറിച്ച് നഴ്സുമാര്‍ ഒരുക്കിയ സംഗീത ആല്‍ബം യു ട്യൂബില്‍. നഴ്സുമാരുെട ത്യാഗനിര്‍ഭരമായ അനുഭവം ഏറ്റുവാങ്ങിയ വൈദികന്‍ ജോബി കാച്ചപ്പള്ളിയാണ് പാട്ടിന് വരികള്‍ കുറിച്ചത്. ഖത്തറില്‍ നഴ്സായ മിനി ജെയിംസാണ് നഴ്സുമാര്‍ക്കായി ഒരു സംഗീത ആല്‍ബം എന്ന...

ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരവുമായി ജോബി ജോണ്‍; കൂട്ടിന് നഴ്സായ ഭാര്യയും

നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആദരമർപ്പിച്ച് ഗായകൻ ജോബി ജോൺ. 'ഭൂമിയിലെ മാലഖമാർ ' എന്ന ആൽബത്തിന്റെ ആശയവും നിർമാണവും ഭാര്യയും നഴ്സുമായ സോഫി ജോബിയാണ്. മിഴിയടയ്ക്കാതെ അന്യൻ്റെ ജീവൻ കാക്കുന്ന മാലാഖമാർക്കുള്ള ആദരമാണ് ഒരോ വരികളും. കോവിഡ് മുന്നണി പോരാളികളായ...

ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിച്ചു; നഴ്സുമാര്‍ സമരം പിന്‍വലിച്ചു

നഴ്സസ് ദിനത്തില്‍ കണ്ണൂരിലെ കോയിലി ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു. മുന്നോട്ട്വച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്‍റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ സമരം അവസാനിപ്പിച്ച്ജോലിയില്‍ കയറി. നിര്‍ബന്ധിത അവധി പിന്‍വലിച്ച്...

ശമ്പളമില്ലാതെ മാസം 10 ദിവസം നിർബന്ധിത അവധി; കണ്ണൂരില്‍ നഴ്സുമാരുടെ പ്രതിഷേധം

നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ നഴ്സുമാരുടെ പ്രതിഷേധം. ശമ്പളമില്ലാതെ മാസം പത്തുദിവസം അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാരാണ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. ജോലി ചെയ്യുന്നതിനായി മാസ്ക് ഉള്‍പ്പെടെ...

'നിത്യചെലവിന് പണമില്ല; നാട്ടിലെത്താൻ സഹായിക്കണം'; ദുരിതത്തിൽ മലയാളിനഴ്സുമാർ

നാട്ടിലെത്താൻ സഹായമഭ്യർഥിച്ച് ഉത്തർപ്രദേശിലെ മഥുരയിൽ, ഗർഭിണികൾ അടക്കമുള്ള തൊഴിൽ രഹിതരായ മലയാളി നഴ്സുമാർ. നിത്യചെലവിനുപോലും പണമില്ലാതായതോടെ ജീവിതം ദുസഹമായ 13 അംഗ സംഘം മാനസീകവിഷമത്തിലുമാണ്. കേരളത്തിൽ ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ആശയവിനിമയം...