E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 22 2021 11:02 AM IST

Facebook
Twitter
Google Plus
Youtube

Result For "kozhikode"

കാട്ടുപോത്ത് ഇറച്ചി പിടികൂടാനെത്തി; വനപാലകരെ നായ്ക്കളെ വിട്ട് ആക്രമിക്കാന്‍ ശ്രമം

കാട്ടുപോത്ത് ഇറച്ചി പിടികൂടാനെത്തിയ വനപാലക സംഘത്തെ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ ശ്രമം. വടി വാളും തോക്കും കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ചംഗ നായാട്ട് സംഘം വനത്തിലേക്ക് ഓടിമറഞ്ഞു. കോഴിക്കോട് തിരുവമ്പാടി തമ്പുരാന്‍ കൊല്ലിയിലെ...

കോഴിക്കോട് നിയമലംഘനങ്ങള്‍ തടയാന്‍ നടപടി; വിദ്യാലയ പരിസരത്ത് പ്രത്യേക നിരീക്ഷണം

കോഴിക്കോട് നഗരത്തില്‍ ഇരുചക്ര വാഹന യാത്രികരുടെ നിയമലംഘനങ്ങള്‍ തടയാന്‍ നടപടിയുമായി സിറ്റി പൊലീസ്. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ വിദ്യാലയങ്ങളുടെ പരിസരത്ത് പ്രത്യേക നിരീക്ഷണമുണ്ടാകും. അപകടത്തില്‍പ്പെടുന്നതില്‍ കൂടുതലും...

വടക്കന്‍ കേരളത്തില്‍ പ്രത്യേക കര്‍മ്മ പദ്ധതി ‘മിഷന്‍ 60’; സീറ്റ് ഇരട്ടിയാക്കാൻ കോൺഗ്രസ്

വടക്കന്‍ കേരളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക കര്‍മ്മ പദ്ധതിയുമായി കോണ്‍ഗ്രസ്. മലബാറില്‍ നിലവിലുള്ള ആറ് സീറ്റുകള്‍ ഇരട്ടിയെങ്കിലും ആക്കിയെടുക്കാനാണ് ശ്രമം. ഇതിനായി മിഷന്‍ 60 എന്നുപേരിട്ട കര്‍മ്മ പദ്ധതിയുടെ പ്രവര്‍ത്തനം...

മിന്നിത്തിളങ്ങി ക്യൂൻസ് റോഡ്; നവീകരണം അന്തിമഘട്ടത്തിൽ; ആഹ്ലാദത്തോടെ നാട്

വടകര ടൗണിലെ പ്രധാന പാതയായ ക്യൂന്‍സ് റോഡ് നവീകരണം അന്തിമഘട്ടത്തില്‍. റോഡ് വീതികൂട്ടി പൂട്ടുകട്ടകള്‍ വിരിക്കുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്. ഏറെ നാളത്തെ ആവശ്യം സഫലമാകുന്നു. ക്യൂന്‍സ് റോഡ് ഇപ്പോള്‍ രാജ്ഞി കണക്കേ തിളങ്ങുകയാണെന്ന് വ്യാപാരികളും...

കോവിഡിൽ തളർന്നില്ല; പരിശീലനം ഉഷാറാക്കി രാജാസ് ഫുട്ബോള്‍ അക്കാദമി

കോവിഡ് കാലം തളര്‍ത്താത്ത പോരാട്ടവീര്യത്തിലാണ് കടത്തനാട് രാജാസ് ഫുട്ബോള്‍ അക്കാദമി. പരിശീലനം പുനരാരംഭിച്ചതോടെ മുമ്പത്തേതിനേക്കാള്‍ ആവേശത്തിലാണ് കുട്ടികള്‍ കളത്തിലിറങ്ങുന്നത്. കോവിഡ് കാലത്ത് ഈ പരിശീലനമെല്ലാം വീട്ടിലായിരുന്നു. നിര്‍ദേശങ്ങളെല്ലാം...

കടൽതീരത്തെ 'കാണാ കാട്'; അപൂർവ ചിത്രങ്ങൾ പകർത്തി നിസാം

കടല്‍തീരത്തെ ചിത്രങ്ങളെടുത്ത് വനനശീകരണത്തിരെ ബോധവത്ക്കരണം നടത്തുകയാണ് കൊല്ലം അഞ്ചല്‍ സ്വദേശി നിസ്സാം അമ്മാസ്. കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഇന്ന് സമാപിക്കും. തീരത്തെ തലോടിയെത്തുന്ന വര്‍ക്കല ബീച്ചിലെ തിരമാലകള്‍. നിരവധി...

അടിപ്പാതനിര്‍മാണം പാതിവഴിയിൽ; റെയില്‍വേ ഗേറ്റ് അടയ്ക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ

സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണംപോലും പൂര്‍ത്തിയാകും മുന്‍പാണ് കോഴിക്കോട് എലത്തൂരില്‍ റെയില്‍വേ ഗേറ്റ് അടയ്ക്കാനായി ഉദ്യോഗസ്ഥരെത്തിയത്. അടിപ്പാത നിര്‍മാണം പൂര്‍ത്തിയായാലും ഗേറ്റ് അടയ്ക്കാന്‍ അനുവദിക്കില്ലെന്ന്...

കിണറ്റിൽ അജ്ഞാത മൃതദേഹം; അപകടം കവർച്ചാശ്രമത്തിനിടെ എന്ന് പൊലിസ്

കോഴിക്കോട് വടകര ചെമ്മരത്തൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം. കടവത്ത് വയലില്‍ ഉദയഭാനുവിന്റെ കിണറ്റിലാണ് വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടെ കിണറ്റില്‍ വീണുണ്ടായ അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കിണറിനോട്...

വീടിനു മുന്നിലെ സമരം: ഷെഫീനയും മക്കളും വാതിൽ തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചു

നാദാപുരം പേരോട്ടെ കിഴക്കെപറമ്പത്ത് ഉമ്മയും മക്കളും സമരമാരംഭിച്ചത് വാർത്തയായിരുന്നു.ഭർത്താവ് ഷാഫിയുടെ വീടിനു മുൻപിൽ സമരം തുടങ്ങിയ ഷഫീനയും 2 മക്കളും ഒടുവിൽ വാതിൽ തള്ളിത്തുറന്ന് വീടിനകത്തു കയറി. ഭർത്തൃവീട്ടുകാർ പൂട്ടി താക്കോലുമായി പോയ വീടിനുള്ളിൽ...

പശുക്കൾക്ക് അപൂർവ്വ രോഗം പടരുന്നു; വടകരയിൽ കർഷകര്‍ ആശങ്കയില്‍

കോഴിക്കോട് വടകര മേഖലയിൽ പശുക്കൾക്ക് അപൂർവ്വ രോഗം പടരുന്നത് ക്ഷീര കർഷകരെ ആശങ്കയിലാഴ്ത്തുന്നു. ചർമ്മ മുഴയെന്നറിയപ്പെടുന്ന ലംബി സ്കിൻ ഡിസീസാണ് നാന്നൂറ് പശുക്കൾക്ക് ബാധിച്ചത്. ശരീരത്തിൽ വ്രണവും പനിയും വരുന്നതാണ് രോഗ ലക്ഷണം. പിന്നീട് ആഹാരമെടുക്കാതെ...

ഓടുന്നതിനിടെ ഗ്യാസ് ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻദുരന്തം

കോഴിക്കോട് അത്തോളി കൊടശേരിയില്‍ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. അഗ്നിശമ്നസേനടെയും പൊലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലില്‍ വന്‍ദുരന്തമാണ് ഒഴിവായത്. എന്‍ജിന്‍ ഭാഗത്തുനിന്നാണ് തീപടര്‍ന്നത്. ഉടന്‍തന്നെ ഡ്രൈവര്‍ ലോറി...

ടാറിങ് പൊളിഞ്ഞ് റോഡ് കുഴിയായി; ബാലുശേരിയിൽ പ്രതിഷേധം ശക്തം

സംസ്ഥാന പാതയായ കോഴിക്കോട് ബാലുശേരി റോഡ് നവീകരിക്കാത്തതിനാല്‍ പ്രതിഷേധം ശക്തം. തകര്‍ന്ന റോഡ് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. മിനിറ്റില്‍ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. മിക്കയിടത്തും...

സ്ഥാനാർഥിത്വം, ബിജെപിയിൽ തർക്കം; അവകാശവാദവുമായി മുരളീധര വിഭാഗം

നിയമസഭാ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോഴിക്കോട് ബി.ജെ.പിയില്‍ തര്‍ക്കം. അബ്ദുള്ളക്കുട്ടിയും എം.ടി രമേശും ഉള്‍പ്പെടെ പ്രമുഖര്‍ മത്സരിക്കുന്ന ജില്ലയില്‍ മുരളീധര വിഭാഗം കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ച് കഴിഞ്ഞു കെ.സുരേന്ദ്രന്റെ സ്വന്തം...

തെങ്ങോലയില്‍ തെളിയുന്ന മുഖങ്ങള്‍; അപൂർവ്വ കലാസൃഷ്ടി; കൗതുകം

പലതരത്തിലുള്ള കലാ സൃഷ്ടികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.എന്നാല്‍ തെങ്ങോലയില്‍ മുഖങ്ങള്‍ കൊത്തിയെടുക്കുന്നത് അപൂര്‍വ്വം. അത്തരത്തിലുള്ള കലാസൃഷ്ടിയില്‍ കഴിവു തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശിനി അക്ഷയ ചിത്ര രചന ഇഷ്ടമാണ്. പുതുതായി...

അപകട വളവുകൾ സുരക്ഷിത പാതയാക്കും; ഇടപെട്ട് കലക്ടർ

കോഴിക്കോട് മേപ്പയൂര്‍ കൊല്ലം റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. അപകട വളവുകള്‍ സുരക്ഷിത പാതയാക്കാന്‍ കൂടുതല്‍ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ കൊയിലാണ്ടി പേരാമ്പ്ര മണ്ഡലങ്ങളിലെ നിരവധി യാത്രികര്‍ക്ക്...

മിഴിതുറന്ന് ജയിലിലെ സിസിടിവി ക്യാമറകൾ; ആറ് പുതിയ പദ്ധതികൾ

കോഴിക്കോട് ജില്ലാ ജയിലിലെ സി.സി.ടി.വി ക്യാമറകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങി. അന്തേവാസികളുടെ ക്ഷേമം കണക്കിലെടുത്തുള്ള ആറ് പുതിയ പദ്ധതികള്‍ക്കും തുടക്കമായി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്തു. നാല്‍പത് സി.സി.ടി.വി ക്യാമറകളാണ്...

കോഴിക്കോട് റയിൽവെ ട്രാക്കില്‍ കല്ലുനിരത്തി അട്ടിമറിക്ക് ശ്രമം; അന്വേഷണം

കോഴിക്കോട് കുണ്ടായിത്തോട് റയിൽവെ ട്രാക്കില്‍ കല്ലുനിരത്തി വച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. ആര്‍പിഎഫും ഡോഗ് സ്ക്വാഡും അന്വേഷണം തുടങ്ങി. ഏറനാട് എക്സ്പ്രസ് ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാല്‍ അട്ടിമറി...

റിമാന്‍ഡ് പ്രതിയുടെ മരണം; ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി: ഋഷിരാജ് സിങ്

റിമാന്‍ഡ് പ്രതി സെല്ലില്‍ തൂങ്ങിമരിച്ച വിഷയത്തില്‍ കോഴിക്കോട് സബ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. സൂപ്രണ്ടിന്റെ സ്ഥലം മാറ്റത്തിനും അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറുടെ സസ്പെന്‍ഷനും പിന്നാെല ഭൂരിഭാഗം...

മിഠായിത്തെരുവിലെ വാഹനഗതാഗതം; ഉന്നതതലയോഗം വിളിക്കുമെന്ന് മേയർ

മിഠായിത്തെരുവില്‍ വാഹന ഗതാഗതം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്.ഒരു മാസത്തിനുള്ളില്‍ തെരുവു വിളക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മേയര്‍ അറിയിച്ചു. പുതിയ ഭരണ...

സില്‍വര്‍ലൈന്‍ പാത അലൈമെന്റ് മാറ്റം; നിർദേശത്തിൽ ആശങ്കയിലായി കുടുംബങ്ങൾ

നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പാതയുടെ അലൈമെന്റ് മാറ്റണമെന്ന ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശം കൂടുതല്‍ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. തിരൂര്‍മുതല്‍ കാസര്‍കോട് വരെ നിലവില്‍‌ കണക്കുകൂട്ടിയതിനെക്കാള്‍ കൂടുതല്‍ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരും. നിലവിലെ...