E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 01:23 PM IST

Facebook
Twitter
Google Plus
Youtube

Result For "kannur"

ദ്രോഹം തുടർന്ന് സിപിഎം; ഇനിയും തീരാതെ ചിത്രലേഖയുടെ പോരാട്ടം

സ്വന്തമായൊരു വീടിനു വേണ്ടിയുള്ള കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ ചിത്രലേഖയുടെ പോരാട്ടം കാരണം ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങ് സര്‍ക്കാര്‍ മാറ്റി. വീടു നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച സ്ഥലവും ധനസഹായവും നിലവിലെ സര്‍ക്കാര്‍...

ഇടിഞ്ഞുവീഴാറായി പട്ടുവം പോസ്റ്റോഫീസ്; ഭീതിയോടെ ജീവനക്കാര്‍

കാലപ്പഴക്കത്താല്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണ് കണ്ണൂര്‍ പട്ടുവം പോസ്റ്റോഫിസ് കെട്ടിടം. ചെറിയ മഴയത്തുപോലും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഭീതിയോടെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. പട്ടുവം പോസ്റ്റോഫിസ് പ്രവര്‍ത്തിക്കുന്ന...

കാട്ടുപന്നിശല്യത്തില്‍ പൊറുതിമുട്ടി മുണ്ടേരിക്കടവ്; വ്യാപക നഷ്ടം

കണ്ണൂര്‍ മുണ്ടേരിക്കടവില്‍ കാട്ടുപന്നി ശല്യം രൂക്ഷം. പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ്. നൂഞ്ഞേരി പാടശേഖര സമിതിയുടെ വാഴകൃഷിയും നശിപ്പിച്ചു. മുണ്ടേരിക്കടവിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരം തേടുകയാണ് കര്‍ഷകര്‍....

സർക്കാർ കെട്ടിടം സിപിഎം ഓഫിസാക്കാൻ നീക്കം?; ചുവപ്പ് പെയിന്റ് വിവാദം

പുതുതായി നിർമിച്ച കണ്ണൂർ തളിപ്പറമ്പ സബ് രജിസ്ട്രാര്‍ ഓഫിസ് കെട്ടിടത്തിൽ ചുവന്ന പെയിന്റടിച്ചത് വിവാദത്തിൽ. സർക്കാർ കെട്ടിടം സിപിഎംഓഫിസാക്കാനുള്ള നീക്കമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ഇന്ന് ഉത്ഘാടനം ചെയ്യാനിരിക്കെയാണ് കെട്ടിടത്തിന്റെ...

വീടിനകത്ത് സ്ഫോടനം; സ്ഥലതെത്തിയ സതീശൻ പാച്ചേനിക്ക് നേരെ കയ്യേറ്റം

കണ്ണൂർ നടുവനാട് വീടിനകത്ത് സ്ഫോടനം. ഒരാൾക്ക് പരുക്കേറ്റു. ഇരുകൈകൾക്കും പരുക്കേറ്റ സിപിഎം പ്രവർത്തകൻ വി പി രാജേഷിനെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ബോംബ്...

കതിരണിഞ്ഞു സ്പെഷ്യല്‍ സബ്ജയില്‍; നൂറുമേനി വിളവ്

കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിനുള്ളില്‍ കതിരണിഞ്ഞ പാടത്ത് സാഹിത്യകാരന്‍ ടി.പത്മനാഭനെത്തി. ജീവനക്കാരും അന്തേവാസികളും ചേര്‍ന്ന് ചെയ്ത കൃഷി കൊയ്യാനാണ് ടി.പത്മനാഭനെത്തിയത്. സ്പെഷ്യല്‍ സബ് ജയിലിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കറിലാണ് നെല്‍കൃഷി. ജയിലിനകത്ത്...

മരപ്പൊടിയിൽ കാല് കൊണ്ട് വിരിയുന്ന വിസ്മയം; മികവിന് കയ്യടി

മരപ്പൊടിയില്‍ ചിത്രങ്ങള്‍ വരച്ച് അത്ഭുതപ്പെടുത്തുകയാണ് കണ്ണൂര്‍ പുല്ലൂപ്പിയിലെ അനജ് ഗ്രാമകേളി. വരക്കുന്നത് കാലുകൊണ്ട് കൂടിയാകുമ്പോള്‍ അനജിന്‍റെ മികവിന് കയ്യടിക്കാതിരിക്കാനാവില്ല. നിലത്ത് മരപ്പൊടി വിതറിയ ശേഷം അനജ് കാലുകൊണ്ട് വരച്ചു തുടങ്ങും....

അത്ര ‘നീറ്റ് ’ആയിരുന്നില്ല; മലയോരമേഖലകളിൽ വിദ്യാർത്ഥികൾ വലഞ്ഞു

കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നും ബസ് ഇല്ലാത്തതിനാല്‍ മലയോര മേഖലയിലെ കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു.അധികൃതരെ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്...

ഒന്നര കിലോ കഞ്ചാവുമായി യുവാവ്; ഓടിച്ചിട്ട് പിടികൂടി എക്സ്സൈസ്

കണ്ണൂർ തളിപ്പറമ്പിൽ ഒന്നര കിലോയോളം കഞ്ചാവുമായി യുവാവിനെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. തലശേരി നിട്ടൂർ മിഷൻ കോംപൗണ്ടിലെ ജയ് വിനാണ് പിടിയിലായത്. പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ് ഇയാൾ. തളിപ്പറമ്പ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം...

പതിനേഴുകാരന് പ്രകൃതി വിരുദ്ധ പീഡനം; മൂന്നു പേർ അറസ്റ്റിൽ

കണ്ണൂര്‍ പരിയാരത്ത് പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പോക്സോ ചുമത്തി പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. അറുപത്തിരണ്ടുകാരനായ വാസു,...

താരനിബിഢമായി കൊച്ചുപ്രേമന്റെ മകന്റെ വിവാഹം; വിഡിയോ

നടൻ കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സിനിമാ സീരിയൽ താരം...

കണ്ണൂരിൽ ഡോക്ടറെത്തിയില്ല: പരിചരണം കിട്ടാതെ കുഞ്ഞ് മരിച്ചു: ദാരുണം

കണ്ണൂര്‍ പാനൂരില്‍ തക്കസമയത്ത് ചികില്‍സിക്കാന്‍ ഡോക്ടര്‍ എത്താത്തതിനാല്‍ യുവതി വീട്ടില്‍ പ്രസവിച്ചു. കുഞ്ഞ് മരിച്ചു. പൊലീസ് പറഞ്ഞിട്ടും സര്‍ക്കാര്‍ ഡോക്ടര്‍ എത്തിയില്ല. നഴ്സിനേയും അയച്ചില്ലെന്നാണ് പരാതി. സ്വകാര്യാശുപത്രിയില്‍നിന്ന്...

കാറില്‍ ബൈക്കിടിപ്പിച്ചു; പുറത്തിറങ്ങിയപ്പോള്‍ വെട്ടി; ചോര വീണ് വീണ്ടും കണ്ണൂര്‍

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണവത്തെ സെയ്ദ് മുഹമദ് സലാഹുദ്ദീനാണ് മരിച്ചത്. ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വച്ചാണ് സലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘം അക്രമിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. കാറില്‍...

എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; മരിച്ചത് ശ്യാം വധക്കേസിലെ പ്രതി

ചെറിയ ഇടവേളയ്ക്കു ശേഷം കണ്ണൂരിൽ വീണ്ടും കൊലപാതകം. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയും എസ്ഡിപിഐ പ്രവർത്തകനുമായ കണ്ണവം വാഴപ്പുരയിൽ സലാഫുദ്ദീനെ(30) ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി....

പൊന്ന്യം ബോംബ് സ്ഫോടനക്കേസ്; ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനം ഉണ്ടായ സംഭവത്തിൽ ഒരു CPM പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കതിരൂര്‍ മനോജ് വധക്കേസ് പ്രതി പിടിയിലായത് സജിലേഷായാണ്. സ്ഫോടനത്തില്‍ കണ്ണിന് പരുക്കേറ്റ സജിലേഷ് ചികില്‍സയിലാണ്.

കാട്ടാനശല്യത്തിൽ പൊറുതിമുട്ടി കണ്ണൂരിന്‍റെ മലയോരമേഖല; പ്രതിഷേധം

കണ്ണൂരിലെ മലയോരമേഖലകളില്‍ കാട്ടാന ശല്യത്തിന് പരിഹാരമില്ല. ആറളം, പായം, അയ്യപ്പന്‍കാവ് പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കാട്ടാനയിറങ്ങി. വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. പായം മുക്കിലാണ് ആദ്യം കാട്ടാനയെ...

ഗർഭിണിയായ നഴ്സ് ബസിനടിയിൽ പെട്ട് മരിച്ചു: ദാരുണം

ബസ് കാത്തു നിൽക്കവെ കണ്ണൂർ പേരാവൂരിൽ ഗർഭിണിയായ നഴ്സ് ബസിനടിയിൽ പെട്ട് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ ദിവ്യയാണ് മരിച്ചത്. ആറു മാസം ഗർഭിണിയായിരുന്നു. പേരാവൂർ വാരപീടികയിലാണ് അപകടം. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്റെ ഭാര്യയാണ്.

പാലത്തിന്‍റെ തകര്‍ച്ച; ചെന്നിത്തലയ്ക്ക് വിഭ്രാന്തി; കയ്യൊഴിഞ്ഞ് മുഖ്യമന്ത്രി

കണ്ണൂര്‍ മുഴപ്പിലങ്ങാട് നിട്ടൂരില്‍ പാലം തകര്‍ന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി പിണറായി വിജയന്‍. ഏതോ വിഭ്രാന്തിയുടെ ഭാഗമായി ചെന്നിത്തല എന്തെല്ലാമോ പറയുന്നു. സംസ്ഥാനം ഭൂമി...

'കുട്ടിക്ക് വിചിത്ര ഭാവന; നുണ പറയുന്നു': പാലത്തായിൽ പൊലീസ് കോടതിയിൽ

കണ്ണൂർ പാലത്തായി പീഡന കേസിൽ ഇരയായ പതിനൊന്നുകാരി നുണ പറയുന്നതായി അന്വേഷണ സംഘം. കുട്ടിക്ക് വിചിത്ര ഭാവനകളുണ്ടെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ നൽകിയ റിപോർട്ടിൽ പറയുന്നു. നീതി നിഷേധത്തിലേക്കാണ് അന്വേഷണത്തിന്റെ ഗതിയെന്ന് കുട്ടിയുടെ മാതാവിന്റെ അഭിഭാഷകൻ...

പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന സംഭവം; എന്‍എച്ച്എഐ അന്വേഷണം തുടങ്ങി

കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന നിട്ടൂര്‍ പാലം തകർന്നതില്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ അന്വേഷണം തുടങ്ങി. ദേശീയപാത പ്രൊജക്ട് ഡയറക്ടർ നിർമൽ എം സാഥേ യുടെ നേതൃത്വത്തിലാണ് അന്വേഷണം. മുഴപ്പിലങ്ങാട് - മാഹി ബൈപാസ് പാലം തകർന്നത് രാഷ്ട്രീയ ആയുധമാക്കുകയാണ്...