E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:57 AM IST

Facebook
Twitter
Google Plus
Youtube

Result For "idukki"

രാമക്കല്‍മേട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം; സോളാര്‍ പാനലുകള്‍ നശിപ്പിച്ചു

ഇടുക്കി രാമക്കൽമേട്ടിലെ സൗരോർജ വൈദ്യുതി കേന്ദ്രത്തിലെ 22 സോളർ പാനലുകൾ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പദ്ധതിയിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. കോടികൾ മുടക്കിയ പദ്ധതി പ്രദേശം അധികൃതരുടെ അശ്രദ്ധ മൂലം കാടുകയറി നശിക്കുകയാണ്. രാമക്കൽമെട്ട് ആമപ്പാറ...

പുലിയെ പിടികൂടി; ആശ്വാസത്തിൽ നാട്ടുകാർ

ഇടുക്കി നെല്ലിമലയിൽ ആടുകളെ കൊന്ന പുലിയെ പിടികൂടി . പുലർച്ചയോടെ ആണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങിയത് . പുലിയെ വള്ളക്കടവിലെ ഉൾവനത്തിലെത്തിച്ചു തുറന്ന് വിട്ടു. ജനവാസ മേഖലയിൽ പുലി എത്തിയേതോടെ നെല്ലിമല ആറ്റോരം നിവാസികൾ വലിയ...

ലിഫ്റ്റ് തകരാറിലായിട്ട് 3 മാസം; വലഞ്ഞ് രോഗികൾ; നടപടിയില്ല

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായി മൂന്നു മാസം കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. പടി കയറാൻ വയ്യാത്ത രോഗികളെ നാലാം നിലവരെ എടുത്ത് കയറ്റേണ്ട ഗതികേടിലാണ് ഒപ്പമുള്ളര്‍. കാലപ്പഴക്കം ചെന്ന ലിഫ്റ്റ് മാറ്റി, പകരം പുതിയതു...

അഞ്ചുരുളി ജലാശയതീരത്ത് സഞ്ചാരികള്‍ക്ക് സുരക്ഷ ഇല്ല; ആരോപണം

ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളി ജലാശയതീരത്ത് സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നില്ലെന്ന് ആരോപണം. ജലാശയത്തില്‍ ഒട്ടേറെ പേര്‍ മുങ്ങി മരിച്ചെങ്കിലും ഗാർഡുകളെ നിയമിക്കുന്നതിനോ, സുരക്ഷാവേലികൾ നിർമിക്കുന്നതിനോ നടപടിയില്ല. പരാതികൾ നൽകിയിട്ടും...

കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ പുരുഷന്റെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൈകാലുകളും തലയും വെട്ടിമാറ്റിയ പുരുഷ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കുമളിക്ക് സമീപം കമ്പം - ചുരുളി റോഡരികിലാണ് മൃതദേഹം കണ്ടത്. കേരള - തമിഴ്നാട് അതിർത്തി മേഖലകളില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് കമ്പം -...

നെടുങ്കണ്ടം സ്റ്റേഷനിൽ സിബിഐയുടെ മിന്നൽ പരിശോധന; 4 മണിക്കൂര്‍ തെളിവെടുപ്പ്

രാജ്കുമാർ കസ്റ്റഡി മരണം അന്വേഷിക്കുന്ന സിബിഐ അന്വേഷണ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തി. ബുധനാഴ്ച രാത്രി പൊലീസ് സ്റ്റേഷനിലെത്തിയ അന്വേഷണ സംഘം നാല് മണിക്കൂര്‍ നീണ്ട തെളിവെടുപ്പാണ് നടത്തിയത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ്...

സിഐയ്ക്കെതിരെ പരാതി നൽകി; കുടുംബത്തിന് വധഭീഷണി

പിഞ്ചുകുഞ്ഞടക്കം അഞ്ചംഗ കുടുബത്തിനു നേരെ അതിക്രമം കാണിച്ച കട്ടപ്പന സി ഐ വധഭീഷണി നടത്തിയെന്ന് ആരോപണം. സി.ഐ.അനിൽ കുമാറിനെതിരെ കുടുംബം ഡിവൈഎസ്പിക്ക് പരാതി നൽകിയതിന് ശേഷമാണ് തുടർച്ചയായി ഫോണിലൂടെ വധഭീഷിണിയുണ്ടായത്. പരാതിനല്‍കാനെത്തിയവരെ പ്രതിയാക്കുവാനാണ്...

ഇടുക്കിയിൽ വിവിധയിടങ്ങളിൽ തീപിടുത്തം: വ്യാപക കൃഷി നാശം

ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ വ്യാപക കൃഷി നാശം. അധിക സമയ വ്യത്യാസമില്ലാതെ വിവിധ പ്രദേശങ്ങളിൽ തീപിടിത്തം ഉണ്ടായതും, ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഫയർഫോഴ്സിനു വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു കഴിഞ്ഞ 2...

അഞ്ചംഗ കുടുബത്തിനുനേരെ അതിക്രമം; സി.ഐയെ രക്ഷിക്കാന്‍ പൊലീസ് ശ്രമം

പിഞ്ചുകുഞ്ഞ് ഉൾപ്പടെയുള്ള അഞ്ചംഗ കുടുംബത്തിന് നേരെ അതിക്രമം കാണിച്ച കട്ടപ്പന സി.ഐക്കെതിരെ കൂടുതൽ പരാതികളുമായി കുടുംബം രംഗത്ത്. മദ്യലഹരിയിൽ സി.ഐ അനിൽകുമാർ സ്ത്രീകളെ കയ്യേറ്റം ചെയ്‌തെന്നും, കുടുംബാംഗങ്ങളെ മർദിച്ചെന്നുമാണ് ആരോപണം. എന്നാൽ...

തെരുവുനായയുടെ ആക്രമണം; പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി കൊച്ചുതോവാള മേഖലയില്‍ തെരുവുനായ അക്രമണത്തിൽ അഞ്ചുപേർക്ക് പരുക്ക്. പ്രദേശത്തെ ഒട്ടേറെ വളർത്തുമൃഗങ്ങൾക്കും തെരുവുനായയുടെ കടിയേറ്റു. പ്രശ്ന പരിഹാരത്തിന് അധികൃതർ നടപടി ശക്തമാക്കണമെന്ന് നാട്ടുകാർ. ഇടുക്കി കൊച്ചുതോവാള, പുഞ്ചിരിക്കവല മേഖലകളിൽ...

രാത്രി ഫോൺ; എടുത്താൽ നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന ശബ്ദം; ഭീതി

ഫോൺ എടുത്താൽ കുഞ്ഞു കരയുന്ന ശബ്ദം. ജില്ലയിൽ രാത്രികാലത്തു പരിഭ്രാന്തിയുടെ ‘ബെൽ’ മുഴക്കി മൊബൈൽ ഫോണിലേക്കു കോളുകൾ എത്തുന്നു. രാത്രി 10.30 മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് നെടുങ്കണ്ടത്തുള്ളവർക്ക് കോളുകൾ വരുന്നത്. നവജാത ശിശുക്കളും പെൺകുട്ടികളും കരയുന്ന...

പൊന്തക്കാട്ടിലിരുന്ന് കഞ്ചാവ് വലിച്ചു; നാലുപേർ അറസ്റ്റിൽ

ഇടുക്കി നെടുങ്കണ്ടത്ത് പൊന്തക്കാട്ടിലിരുന്ന് കഞ്ചാവ് വലിച്ച യുവാക്കൾ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ബീഡിയുമായി 4 യുവാക്കൾ അറസ്റ്റിലായത്. അതിർത്തി മേഖല വഴി ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിൽ നിന്നുമാണ് പ്രതികൾ...

ഇടുക്കിയിൽ എയർസ്ട്രീപ്പ്; ഫാം ടൂറിസത്തിന് മുന്‍ഗണന; 1000 കോടിയുടെ പാക്കേജ്

ഇടുക്കി ജില്ലയുടെ സമഗ്രവികസനത്തിന് ആയിരം കോടിയുടെ പ്രത്യേക പായ്ക്കേജ്. കഴിഞ്ഞ ബഡ്ജറ്റിലെ അയ്യായിരം കോടിയുടെ ഇടുക്കി പുനര്‍ജനി പായ്ക്കേജ് നടപ്പിലാകാത്തതിന് പിന്നാലെയാണ് വീണ്ടും പ്രഖ്യാപനം. കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍...

ഉടുമ്പൻചോലയിലെ ആയുർവേദ മെഡിക്കൽ കോളെജ്; പാഴ്​വാക്കായി ബജറ്റ് പ്രഖ്യാപനം

സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളജ് ഉടുമ്പഞ്ചോലയ്ക്ക് സമീപം മാട്ടുത്താവളത്ത് സ്ഥാപിക്കുമെന്ന 2018ലെ ബജറ്റ് പ്രഖ്യാപനം എങ്ങുമെത്തിയില്ല. പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുകയാണ്. പ്രാരംഭ നടപടികള്‍ക്ക് അനുവദിച്ച ഒരു കോടിരൂപ...

പെരിയാറിലെ ജലമൂറ്റി എസ്റ്റേറ്റുകൾ; കുടിവെള്ള പദ്ധതികൾ മുടങ്ങും

വേനല്‍ കടുത്തതോടെ ഇടുക്കി ജില്ലയിലെ എസ്റ്റേറ്റുകളിലേക്ക് പെരിയാറില്‍ നിന്ന് അനധികൃത ജലമൂറ്റ് രൂക്ഷം. പെരിയാറിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ജലക്ഷാമം തിരിച്ചടിയാകും. ജലമൂറ്റ് തടയണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയില്‍...

മൂലമറ്റം നിലയത്തിലെ പൊട്ടിത്തെറി; ഒരു കോടിയുടെ നഷ്ടമെന്ന് കെഎസ്ഇബി

ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിലെ ട്രാൻസ്‌ഫോർമറിൽ ശനിയാഴ്ച ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ഇബി. നിലയം പൂര്‍ണമായി പ്രവർത്തനക്ഷമമാകാൻ ഒരുമാസമെടുക്കും. സംസ്ഥാനം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് ഊര്‍ജപ്രതിസന്ധി...

മറയൂരില്‍ വനംവകുപ്പിന്റെ ഏറുമാട നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

ഇടുക്കി മറയൂരില്‍ വനംവകുപ്പിന്റെ ഏറുമാട നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. ഘട്ടംഘട്ടമായി നാട്ടുകാരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കാട്ടുതീ തടയാനുള്ള നിരീക്ഷണ ഏറുമാടമാണ്...

നയാപൈസ ഇല്ല; ജലരേഖയായി പുനർജനി; പ്രഖ്യാപനത്തിൽ ഒതുങ്ങി ഇടുക്കി പാക്കേജ്

മഹാപ്രളയത്തില്‍ തകര്‍ന്ന ഇടുക്കിക്ക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ നിന്ന് നയാപൈസ പോലും അനുവദിക്കാതെ സർക്കാർ. 5000 കോടി രൂപയുടെ ഇടുക്കി പുഃനർജനി പാക്കേജ് ജലരേഖയായി. സംസ്ഥാന ബഡ്ജറ്റില്‍ അവഗണിച്ച ജില്ലയ്ക്ക് പ്രതിപക്ഷ...

മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചു; കാരണം അറിയാതെ വീട്ടുകാർ

ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചു. ഒരു കാറും ഓട്ടോറിക്ഷയുമാണ് കത്തി നശിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മുരിക്കാശ്ശേരി താഴെപതിനാറിൽ വീട്ട് മുറ്റത്ത്...

വിനോദ സഞ്ചാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; വനം വകുപ്പിനെതിരെ പരാതി

ഇടുക്കി തേക്കടിയില്‍ ബോട്ടിങ്ങിനെത്തിയ വിദേശ വിനോദ സഞ്ചാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൃത്യസമയത്ത് വനംവകുപ്പ് ആംബുലന്‍സ് സൗകര്യമൊരുക്കാത്തതാണ് മരണകാരണമെന്ന് ആരോപണം. അയര്‍ലന്‍ഡ് സ്വദേശിയായ വിനോദസഞ്ചാരിയാണ് മരിച്ചത്. ഭാര്യക്കും...