E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 26 2020 01:39 AM IST

Facebook
Twitter
Google Plus
Youtube

Result For "Dileep"

സിദ്ദിഖ് മാറിയത് മനസിലാക്കാം; പക്ഷേ ഭാമ?; രോഷത്തോടെ രേവതി; നാണക്കേടെന്ന് റിമ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവ ചർച്ചയാവുകയാണ്. കേസിൽ ചിലരുടെ കൂറുമാറ്റത്തെ വിമർശിച്ച രേവതിയും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങൾ രംഗത്തെത്തി. ‘സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍...

മധുരപ്പതിനേഴില്‍ മൂസ; ഉണ്ടാകുമോ അനുജന്‍; ഉദയനും സിബിയും പറയുന്നു

മധുരപ്പതിനേഴിലാണ് മലയാളത്തിന്റെ ചിരിമൂസ... ഒരേയൊരു സി.ഐ.ഡി മൂസ. 2003 ജൂലൈ നാലിന് പിറന്ന സിനിമ ഇന്നും മലയാളിയെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദിലീപിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റായി മാറിയ മൂസ ജോണി ആന്റണി എന്ന സംവിധായകനെ മലയാളത്തിന് സമ്മാനിച്ചു....

ഒറ്റക്കേസ് തന്നെ; രണ്ടായി പരിഗണിക്കില്ല; ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസും പള്‍സര്‍ സുനിയുടെ ഭീഷണിക്കേസും രണ്ടായി പരിഗണിക്കില്ല. രണ്ടു കേസുകളായി പരിഗണിക്കണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. രണ്ടും കേസുകളും ഒറ്റകേസായാണ് പരിഗണിക്കുന്നത്. എന്നാൽ പള്‍സര്‍ സുനിയുടെ ഭീഷണിക്കേസിൽ ഇര...

രാമലീല മനസിൽ കണ്ടത് ദേശീയരാഷ്ട്രീയം; അപ്പോൾ മോദി വന്നു; പിന്നെ ഇങ്ങനെയായി: സച്ചി

തിരക്കഥാക്കൃത്തിന്റെ കുപ്പായത്തിൽ നിന്നും സംവിധായകന്റെ വേഷത്തിലെത്തിയപ്പോഴും മലയാള സിനിമക്ക് ലാഭം മാത്രം സമ്മാനിച്ച വ്യക്തിയാണ് സച്ചി. ഇപ്പോൾ തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന അയ്യപ്പനും കോശിയും ഇങ്ങേയറ്റത്തെ ഉദാഹരണമാണ്. സിനിമാ ജീവിതത്തിലെ...

മൊഴി നല്‍കാനായി മഞ്ജുവും സിദ്ദീഖും കോടതിയില്‍: വിഡിയോ സ്റ്റോറി

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ആരംഭിച്ചു. മൊഴി നല്‍കാന്‍ മഞ്ജുവാരിയര്‍ കൊച്ചിയിലെ വിചാരണക്കോടതിയിലെത്തി. നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരും മൊഴിനല്‍കാന്‍ എത്തിയിട്ടുണ്ട്. വിഡിയോ സ്റ്റോറി കാണാം. നടിയെ അക്രമിച്ച കേസിലെ നിർണായക...

നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യര്‍ ഇന്ന് കോടതിയില്‍; മൊഴി നിർണായകം

നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ മഞ്ജുവാര്യർ അടക്കം താരങ്ങള്‍ ഇന്നെത്തും. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപ് കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നത് എന്ന...

ക്യൂട്ട് ചിരിയിൽ മഹാലക്ഷ്മി; മൊട്ടത്തലകാട്ടി ദിലീപ്; വൈറലായി ചിത്രങ്ങൾ

താരങ്ങളെപ്പോലെ തന്നെ അവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നടൻ ദിലീപും കു‍ഞ്ഞു സുന്ദരി മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുന്നത്. ദിലീപിന്റെ കൈകളില്‍ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന മഹാലക്ഷ്മിയെ...

ആദ്യം ഇരയെ; പിന്നാലെ താരങ്ങൾ അടക്കമുള്ളവരെ: വിസ്താരം ഇന്നുമുതല്‍

നടിയെ ആക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം ഇന്ന് തുടങ്ങും. ഇരയായ നടിയുടെ വിസ്താരമാണ് ഇന്ന് നടക്കുക. നാലു ദിവസം കൊണ്ട് ഇത് പൂർത്തീകരിച്ച ശേഷമാകും മറ്റു സാക്ഷികളെ വിസ്തരിക്കുക. അടച്ചിട്ട കോടതി മുറിയിലാകും നടിയുടെ വിസ്താരം. മാധ്യമങ്ങൾക്കും ഇത് റിപ്പോർട്ട്...

പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് കരാര്‍ പ്രകാരമുള്ള പണത്തിന്: പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചത് കരാര്‍ പ്രകാരമുള്ള പണം ലഭിക്കാനാണ്. ഈ ഫോണ്‍ വിളി...

'രണ്ടും രണ്ട് കേസ്'; ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍: വാദം നാളെ

നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തിയതിന് എതിരെ ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപ്...

തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. നിലവില്‍ നടിയെ ആക്രമിച്ച കേസിനൊപ്പമാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസും പരിഗണിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് കോടതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ദൃശ്യങ്ങളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട്കിട്ടുംവരെ ദിലീപിന്റെ ക്രോസ് വിസ്താരം പാടില്ലെന്ന് കോടതി. മൂന്നാഴ്ചയ്ക്കകം ഫൊറന്‍സിക് റിപ്പോര്‍ട്ട് നല്‍കാന്‍ഉത്തരവ്. വിചാരണ സ്റ്റേ...

ആ ഫോട്ടോയുടെ പിറവി; ആശയം സിദ്ദിഖിന്റേത്; കൂടിക്കാഴ്ച യാദൃച്ഛികമല്ല

മലയാളത്തിലെ യുവതാരങ്ങൾക്കും മോഹൻലാലിനൊപ്പമുള്ള മമ്മൂട്ടിയുടെ സെൽഫിയായിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. എന്നാൽ ഇതെന്ത് പരിപാടിക്കു വേണ്ടി എടുത്തതാണെന്നായിരുന്നു ആരാധകരുടെ സംശയം. ആ സംശയത്തിന് ഉത്തരവുമായി നടൻ സിദ്ദിഖ് എത്തി. സിദ്ദിഖിന്റെ മനസിൽ...

താരപ്പട ഒറ്റഫ്രെയിമില്‍; മമ്മൂട്ടിയുടെ സെല്‍ഫിയില്‍ മോഹൻലാൽ ആന്‍ഡ് ടീം: സ്പെഷ്യല്‍

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചൊരു ചിത്രത്തിൽ വന്നാൽ അതൊരു ആഘോഷം തന്നെയാണ്. മെഗാസ്റ്റാറിന്റെ സെൽഫിയും അതിൽ മോഹൻലാലിന്റെ ലുക്കുമാണ് ആരാധകരുടെ ഇടയിൽ ചർച്ച. താരരാജാക്കന്മാർ മാത്രമല്ല ദിലീപും ജയസൂര്യയും കുഞ്ചാക്കോ ബോബനും ജയറാമും സിദ്ദിഖും ഉണ്ണി...

നടിയെ ആക്രമിച്ച കേസിൽ വിചാരണ നിര്‍ത്തിവയ്ക്കണം; ദിലീപ് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീംകോടതിയില്‍. വിചാരണ നിര്‍ത്തിവയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.‘ദൃശ്യങ്ങളുടെ പരിശോധനാഫലം വരുംവരെ വിചാരണ നിര്‍ത്തിവയ്ക്കണം’. ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

സാക്ഷിവിസ്താരം നിര്‍ത്തിവയ്ക്കണമെന്ന് ദിലീപ്; വിചാരണക്കോടതിയെ സമീപിച്ചു

നടിയെ അക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം നിർത്തിവെയ്ക്കണമെന്ന് ദിലീപ്. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ റിപ്പോർട്ട്ലഭിക്കുന്നതുവരെ വിസ്താരം നിർത്തണമെന്നാണ് ആവശ്യം. ഇതിനായി വിചാരണ കോടതിയിൽ ദിലീപ് ഹർജി നൽകി. കേസിൽഈ മാസം 30 ന് സാക്ഷി വിസ്താരം ആരംഭിക്കും. 136...

നടിയെ ആക്രമിച്ച കേസ്: ദിലീപ് വിചാരണ കോടതിയിൽ ഹാജരായി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിചാരണ കോടതിയിൽ ഹാജരായി. വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി മുഴുവന്‍ പ്രതികളെയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ആറു മാസത്തിനുള്ളിൽ വിചാരണ തീർക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത് പ്രകാരമാണ് നടപടികൾ...

ദിലീപ് പ്രതിയായി തന്നെ തുടരും: ഒഴിവാക്കില്ല; തെളിവുണ്ട്; ഹർജി തള്ളി: തിരിച്ചടി

നടിയെ ആക്രമിച്ച കേസ് ദിലീപിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. ദിലീപിന്‍റെ അപേക്ഷ കൊച്ചിയിലെ വിചാരണക്കോടതി തള്ളി. തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ദിലീപിന് അപ്പീല്‍ നല്‍കാം. കുറ്റം ചുമത്തല്‍ തിങ്കളാഴ്ചയാണ്. ദിലീപ്...

പ്രതിയാക്കാൻ തെളിവ് ഇല്ലെന്ന് ദിലീപ്: ഉണ്ടെന്ന് പ്രോസിക്യൂഷൻ: ഹര്‍ജിയില്‍ വിധി ഇന്ന്

നടി ആക്രമണ കേസ് പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന നടന്‍ ദിലീപിന്‍റെ അപേക്ഷയില്‍ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി പറയും. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്....

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ്; തെളിവില്ലെന്ന് വാദം; ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ചകേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ദിലീപ് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന വാദവുമായാണ് ദിലീപിന്റെ ഹര്‍ജി. ഹര്‍ജിയിലെ വിവരങ്ങള്‍...