E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:58 PM IST

Facebook
Twitter
Google Plus
Youtube

Result For "Forest "

കാട്ടുതീയില്‍ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കും; ആശ്രിതര്‍ക്ക് ജോലി നൽകും

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് വനം മന്ത്രി കെ.രാജു. മരിവച്ചവരുടെ ആശ്രിതര്‍ക്ക് ജോലിയും സാമ്പത്തിക സഹായവും നല്‍കും. കാട്ടുതീ നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി...

തൃശൂരിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം മൂന്നായി; തീ നിയന്ത്രണവിധേയമായില്ല

തൃശൂര്‍ ദേശമംഗലത്ത് കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എന്‍.എം.ആര്‍ വാച്ചര്‍ശങ്കരനും മരിച്ചു. കൊറ്റമ്പത്തൂരിലെ എച്ച്.എൻ.എൽ തോട്ടത്തില്‍ പടര്‍ന്നുപിടിച്ച തീ അണയ്ക്കാനുള്ള ശ്രമത്തിനിടയിലാണ്...

തൃശൂരില്‍ കാട്ടുതീയില്‍ രണ്ട് വനപാലകര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പൊള്ളൽ

തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ രണ്ട് മരണം. വനപാലകരായ ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ ജീവനക്കാരാണ്. ഒരാള്‍ക്ക് ഗുരുതരമായി പൊളളലേറ്റു.

മാൻവേട്ടക്കേസിൽ അഞ്ചാം പ്രതിയും പിടിയിൽ; പിടിച്ചെടുത്തത് 150 കിലോ ഇറച്ചി

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ നൂറ്റി അന്‍പത് കിലോയിലധികം മാനിറച്ചി പിടികൂടിയ കേസില്‍ അഞ്ചാമനും അറസ്റ്റില്‍. മലമാനെ വെടിയുതിര്‍ത്ത കൂടരഞ്ഞി സ്വദേശി ബിനോയിയാണ് താമരശ്ശേരി വനപാലകരുടെ പിടിയിലായത്. ബിനോയിയെ മൃഗവേട്ട നടത്തിയ സ്ഥലത്തെത്തിച്ച്...

കേസില്‍ അഞ്ചുപേർ കൂടി; ജീപ്പുകൾ കസ്റ്റഡിയിൽ; വീഡിയോ വ്ലോഗർക്കെതിരെ കുരുക്ക് മുറുകി

സംരക്ഷിതവനത്തിനുള്ളില്‍ അനുമതിയില്ലാതെ കയറിയ വീഡിയോ വ്ലോഗര്‍ സുജിത് ഭക്തനെതിരെ കുരുക്ക് മുറുക്കി വനംവകുപ്പ്. എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും, പൂയംകുട്ടി റേഞ്ചിലും കയറി വിഡിയോ ചിത്രീകരിച്ചതിനും, പ്രചരിപ്പിച്ചതിനും രണ്ടാമത്തെ കേസും രജിസ്റ്റര്‍...

വനഭൂമി വെട്ടി ഏകവിളത്തോട്ടമാക്കാൻ നീക്കം; തൃശിലേരിയിൽ മനുഷ്യചങ്ങല

വയനാട് മാനന്തവാടി തൃശിലേരിയില്‍ സ്വാഭാവികവനം വെട്ടിമാറ്റി ഏകവിളത്തോട്ടമാക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നൂറേക്കറോളം സ്ഥലത്തെ മരങ്ങളാണ് വെട്ടിമാറ്റാന്‍ നീക്കം .ഇതിനെതിരെ മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ അടുത്ത...

‘പ്രേത’മെന്ന് പേടിച്ച് വനംവകുപ്പ് വാച്ചര്‍മാര്‍; കുട്ടിയെ രക്ഷിച്ച് ഓട്ടോക്കാരന്‍ ഹീറോ: വിഡിയോ

രാജമലയിൽ ജീപ്പിൽ നിന്ന് തെറിച്ചുവീണ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് വാച്ചർമാരാണെന്ന വാദം പൊളിയുന്നു. കുട്ടിയെ കണ്ടു പ്രേതമാണെന്ന് കരുതി വനംവകുപ്പ് വാച്ചർമാർ പേടിച്ചു നിന്നപ്പോൾ രക്ഷകനായത് കനകരാജ് എന്ന ഓട്ടോ ഡ്രൈവർ. സംഭവത്തിന്റെ ദൃശ്യങ്ങൾ മനോരമ...

വനംവകുപ്പിനെതിരെ തേക്കടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റിലേ ഉപവാസ സമരം

ഇടുക്കിയില്‍ വനംവകുപ്പിനെതിരെ തേക്കടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റിലേ ഉപവാസ സമരം തുടങ്ങി. വനം വകുപ്പ് ജനദ്രോഹ നടപടികൾ സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് സമരം. ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് രണ്ടാം ഘട്ടസമരം തുടങ്ങിയത്. കുമളി ഗ്രാമ...

നിലമ്പൂരിൽ മൃഗവേട്ടയ്ക്കു പോയ മൂന്നംഗസംഘം പിടിയിൽ; ആയുധങ്ങളും പിടിച്ചെടുത്തു

മലപ്പുറം നിലമ്പൂർ മുണ്ടേരി വനത്തിൽ മൃഗവേട്ടയ്ക്കു പോയ മൂന്നംഗസംഘം പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘം ആയുധങ്ങള്‍ സഹിതമാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് പുലർച്ചെ വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുളള വനപാലകരാണ്...

വീടിന്റെ വാതിൽ തുറന്നപ്പോള്‍ കൺമുന്നിൽ രാജവെമ്പാല; 13 അടി നീളം

വടാട്ടുപാറയിൽ വീടിന്റെ മുന്നിൽ വാതിൽ പടിയിൽ കിടന്ന കൂറ്റൻ രാജവെമ്പാലയെ വനപാലകർ പിടികൂടി. പനംചുവട് പാത്തുങ്കൽ പയ്യിൽ ബോസിന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണു സംഭവം. ബോസിന്റെ മകൾ ടെൻസി (9) വാതിൽ തുറന്നപ്പോഴാണു കൺമുന്നിൽ പാമ്പിനെ കണ്ടത്. പേടിച്ചു...

വനം വകുപ്പ് നിലപാട് മാറ്റണം; പ്രതിഷേധവുമായി സംയുക്ത സമര സമിതി

തേക്കടിയിൽ വനം വകുപ്പിനെതിരെ അനിശ്ചിതകാല പ്രതിഷേധത്തിന് തുടക്കം കുറിച്ച് സംയുക്ത സമരസമിതി. തേക്കടി ആനവച്ചാൽ പാർക്കിങ് ഏരിയയും, തേക്കടി കവാടവും സമരസമിതി ഉപരോധിച്ചു. ആനവച്ചാൽ പാർക്കിങ് വിഷയത്തിൽ വനം വകുപ്പിന്റെ നിലപാടുകൾക്കെതിരെയാണ് സമരം. 2017ൽ...

ശബരിമല വികസനം തടസപ്പെടുത്തുന്നത് വനം വകുപ്പിലെ ചിലർ; എ. പത്മകുമാർ

ശബരിമല വികസനത്തെ ചൊല്ലിദേവസ്വംബോര്‍ഡും വനംവകുപ്പും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലിന് താല്ക്കാലിക പരിഹാരം .പ്രളയകാലത്ത് പമ്പയില്‍ അ‍‍ടിഞ്ഞ മണലില്‍ നിന്ന് ദേവസ്വംബോര്‍ഡിന് നിര്‍മാണത്തിനായി ആവശ്യമുള്ളത് എടുക്കാമെന്ന് വനംവകുപ്പ് സമ്മതിച്ചു....

നോട്ടപ്പിശകിൽ നശിച്ച് വനംവകുപ്പിന്റെ ‘വനദീപ്തി’; സർക്കാർ ഇടപെടണമെന്ന് നാട്ടുകാർ

വനംവകുപ്പിന്റെ നോട്ടക്കുറവ് മൂലം വകുപ്പിന്റെ സ്വപ്നപദ്ധതിയായ വനദീപ്തി നശിക്കുന്നു. കൊല്ലം പത്തനാപുരം നിയോജക മണ്ഡലത്തിലെ മനുഷ്യനിര്‍മിത വനത്തില്‍ നിന്നു ഔഷധ സസ്യങ്ങള്‍ അടക്കം മോഷണം പോകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പത്തനാപുരം പിറവന്തൂർ ഗ്രാമ...

സർക്കാർ പകരം നൽകിയ ഭൂമിയിലെ മരംമുറി തടഞ്ഞു; കർഷകർ പ്രതിസന്ധിയിൽ

സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് പകരം നല്‍കിയ മണ്ണിലെ മരംമുറി തടസപ്പെടുത്തി വനംവകുപ്പ്. സര്‍ക്കാര്‍ നല്‍കിയ അനുമതിപത്രം പട്ടയരേഖയായി അംഗീകരിക്കാനാകില്ല എന്നാണ് നിലപാട്. ഇരുന്നൂറ്റി അന്‍പതിലധികം കുടുംബങ്ങളുെട മണ്ണില്‍ വനംവകുപ്പ്...

കാട്ടാനശല്ല്യത്തിൽ വലഞ്ഞ് എടക്കര; തൊടുന്യായങ്ങളുമായി വനം വകുപ്പ്

കാട്ടാനശല്ല്യത്തിനെതിരെ പ്രതിഷേധവുമായി മലപ്പുറം എടക്കര മൂത്തേടത്തെ കര്‍ഷകര്‍. കാര്‍ഷിക മേഖലയില്‍ കാട്ടാനക്കൂട്ടം നാശം വിതക്കുന്നത് പതിവായിട്ടും വനം ഉദ്യോഗസ്ഥര്‍ അനങ്ങുന്നില്ലെന്നാണ് പരാതി. ബാങ്കുവായ്പയെടുത്ത് കൃഷി നടത്തിയ കര്‍ഷരില്‍ ഭൂരിഭാഗം...

കണ്ണൂരിൽ കാട്ടാന കിണറ്റില്‍ വീണു, ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു

കണ്ണൂര്‍ ശ്രീകണ്ഠാപുരം ചന്ദനക്കാംപാറ ഷിമോഗ കോളനിക്കു സമീപം കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. കൃഷി നശിപ്പിക്കാനെത്തിയ കാട്ടാന കാട്ടിലേക്കു മടങ്ങുംവഴിയാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണതെന്നാണു നിഗമനം. ആനയെ രക്ഷിക്കാനെത്തിയ വനം, പൊലീസ് ഉദ്യോഗസ്ഥരെ...

മറയൂരിലെ വനപാലകര്‍ ആന്ധ്ര വനപാലകരുടെ കസ്റ്റഡിയില്‍

ഇടുക്കി മറയൂരിലെ വനപാലകര്‍ ആന്ധ്ര വനപാലകരുടെ കസ്റ്റഡിയില്‍. ചന്ദനക്കടത്ത് കേസിലെ പ്രതികളുമായി ചിറ്റൂരില്‍ തെളിവെടുപ്പിന് പോയതായിരുന്നു ഇവർ. ഡിഎഫ്ഒ ഉള്‍പ്പെടെ 21 അംഗസംഘമാണ് ചിറ്റൂരിലേക്ക് പോയത്. തെളിവെടുപ്പിനിടെ 700 കിലോ മറയൂര്‍ ചന്ദനം കണ്ടെത്തി....

മാൻ വേട്ട; വൈത്തിരിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍; അഞ്ചുപേര്‍ക്കായി തിരച്ചില്‍

വയനാട് വൈത്തിരിയില്‍ കലമാനിനെ വേട്ടയാടിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് പൂനൂര്‍ സ്വദേശി ജംഷാദ്, ചമല്‍ സ്വദേശി ഷുക്കൂര്‍ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ക്കായി താമരശേരി, മേപ്പാടി റേഞ്ച്...

ആറളത്ത് കാട്ടാനശല്യം രൂക്ഷം; പ്രതിഷേധവുമായി ജനപ്രതിനിധികൾ

കണ്ണൂർ ആറളത്ത് കാട്ടാനശല്യം രൂക്ഷം. പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ ജന പ്രതിനിധികളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ആറളം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ വന്യജീവി സങ്കേത കാര്യാലയം ഉപരോധിച്ചു. ആറളം ഫാമിലും സമീപപ്രദേശങ്ങളിലും കാട്ടാനശല്യം...

കാട്ടാന ശല്യം രൂക്ഷം; കർഷകർ ഭൂമി ഉപേക്ഷിക്കുന്നു

കണ്ണൂർ മണക്കടവ് മാമ്പൊയിൽ മേഖലയിൽ കാട്ടാന ശല്യം മൂലം മലയോര കർഷകർ ഭൂമി ഉപേക്ഷിക്കുന്നു. കർണാടക വനത്തിൽനിന്നിറങ്ങുന്ന കാട്ടാനകളാണ് കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. രാത്രിയും പകലും ഒരുപോലെയാണ് കാട്ടാനകളെത്തുന്നത്. തെങ്ങിൻ തോട്ടങ്ങളിലും കവുങ്ങിൻ...