എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ പെന്ഷന് മുടങ്ങിയിട്ട് നാലുമാസം പിന്നിടുന്നു. പെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന പല കുടുംബങ്ങളും കോവിഡ് കാലത്ത് പട്ടിണിയുടെ വക്കിലാണ്. സാമൂഹ്യ സുരക്ഷാ മിഷനാണ് ഇവര്‍ക്ക് പെന്ഷന്...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ പെന്ഷന് മുടങ്ങിയിട്ട് ആറുമാസം. പെന്‍ഷനാവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്തതാണ് വിതരണം തടസപ്പെടാന്‍ കാരണം. സഹായം മുടങ്ങിയതോടെ പലദുരിതബാധിത കുടുംബങ്ങള്‍ക്കും ഇത് വറുതിയുടെ...
കാസര്‍കോട് കലക്ടര്‍ ഡി.സജിത്ബാബുവിനെതിരെ പ്രതിഷേധവുമായി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ബന്ധുക്കളും, സമരസമതിയും. ദുരിതബാധിതരുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന കലക്ടറുടെ നിലപാടിനെതിരെയാണ് പ്രതിഷേധം. ഈ മാസം 25ന് കലക്ട്രേറ്റിന് മുന്നില്‍ ഇരകളും...
എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട നാലു ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം വീതം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് ഇരകള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ഏറെ ആശ്വാസമാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ ദുരിതബാധിത പട്ടികയിലുള്‍പ്പെട്ട...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയം. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ...
തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അഞ്ചുദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാകാന്‍ സാധ്യത. സമരക്കാരുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ ഒാഫീസ് സന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായാണ് ചര്‍ച്ച നടത്തുക.
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി 2040 വരെയെങ്കിലും തുടരണമെന്ന് ശാസ്ത്രജ്ഞര്‍. ജനിതക പ്രശ്നങ്ങളുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം മൂന്നുതലമുറയെ വരെ ബാധിച്ചേക്കാം. പതിനൊന്നു പഞ്ചായത്തുകളിൽ മാത്രമായി...
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയായി പ്രഖ്യാപിച്ച 11 പഞ്ചായത്തുകള്‍ക്ക് പുറമെയുള്ള രോഗികളെ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പെടുത്തുമെന്ന ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട്...
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരത്തില്‍ നിന്ന് പിന്മാറി. ദുരിതബാധിതരുടെ ആവശ്യങ്ങള്‍ ഭാഗികമായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് തീരുമാനം. അടുത്തമാസം മൂന്നുമുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ക്കായി കുടുംബശ്രീയും, മലയാള മനോരമയും സംയുക്തമായി ഒരുക്കുന്ന തൊഴില്‍ സംരഭക പദ്ധതിക്ക് തുടക്കമായി. കാസര്‍കോട്, നീലേശ്വരത്ത് നടന്ന ചടങ്ങില്‍ തദ്ദേശഭരണ മന്ത്രി കെ.ടി.ജലീല്‍ സ്നേഹത്തണല്‍ ഉദ്ഘാടനം ചെയ്തു....
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഏപ്രില്‍ മൂന്ന് മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ദുരിതബാധിതരും, കുടുംബാംഗങ്ങളും അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. പ്രശ്നങ്ങളില്‍ സര്‍ക്കാര്‍...
കാസർകോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി സൂക്ഷിച്ച എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. 1900 ലിറ്റർ എൻഡോസൾഫാനാണ് ജില്ലയിൽ മാത്രം സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാനും നിർവീര്യമാക്കുന്നുണ്ട്.
ഒരു ജനതയുടെ...
കാസർഗോട്ടെ എന്റോ സൾഫാൻ ദുരിത ബാധിതരുടെ ദയനീയ ചിത്രങ്ങൾ അത്ര വേഗമോന്നും നമുക്കു മറക്കാനാകില്ല. വർഷങ്ങളോളം ദുരിതവും പേറി ജീവിച്ച ശീലാബതിയുടെ മരണത്തിൽ ഹൃദയ ബേധകമായ കുറിപ്പുമായി ഡോ. ബിജു. വലിയ ചിറകുള്ള പക്ഷികളുടെ ചിത്രീകരണത്തിനായി ശീലാബതിയെ കണ്ട അനുഭവം...
കാസർക്കോട്ടെ എൻഡോസൾഫാൻ സമരത്തിന് പതിറ്റാണ്ടുകളുടെ കഥകൾ പറയാനുണ്ട്. കണ്ണീരുണങ്ങാത്ത ആ സമരവഴിയുടെ പുതിയ ഏടിൽ അവരുടെ ഒപ്പം നടന്ന അനുഭവം മനോരമ ന്യൂസ് റിപ്പോർട്ടർ എം.ബി.ശരത്ചന്ദ്രന് എഴുതുന്നു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിന് എന്ന...
അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തുന്നു. വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും ദുരിതബാധിതരുടെ പട്ടിക വെട്ടിക്കുറച്ചതിലുമാണ് സൂചനാസമരം. എന്‍ഡോസള്‍ഫാന്‍...
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതൃത്വം ഉള്‍പ്പെടെ സര്‍വ്വക്ഷി സംഘത്തിന്റെ പിന്തുണയുണ്ട് സമരത്തിന്. മനോരമ ന്യൂസ് സംഘടിപ്പിച്ച നാട്ടുകൂട്ടം ചര്‍ച്ചയിലാണ് വിവിധ രാഷ്ട്രീയ...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച. അപസ്മാരത്തിന്റെയും, മാനസികസ്വാസ്ഥ്യത്തിന്റെയും മരുന്നുകള്‍ ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കണം. സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങുന്നത്...
എന്‍ഡോസള്‍ഫാന്റെ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ സംഘം സമര്‍പ്പിച്ച ദുരിതബാധിതരുടെ പട്ടിക സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. മെഡിക്കല്‍ ക്യാംപില്‍ നിന്ന് തിരഞ്ഞെടുത്ത 1905 പേരുടെ പട്ടിക വിദഗ്ദ്ധസമിതി സമര്‍പ്പിച്ചെങ്കിലും 287 പേര് മാത്രമാണ്...
സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിക്ഷേധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും, കുടുംബാംഗങ്ങളും സമരരംഗത്തേയ്ക്ക്. ഈ മാസം മുപ്പതിന് സെക്രട്ടേറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ്...
സംസ്ഥാന സര്‍ക്കാരിന്റെ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ 287 പേരെ കൂടി പുതുതായി ഉൾപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയിലെ രണ്ടുപേരും പട്ടികയില്‍ ഇടംനേടി. ഇതിനൊപ്പം മെഡിക്കൽ ക്യാംപിൽ പങ്കെടുത്ത 608 പേർക്ക് ചികിൽസാ സഹായം നൽകാനും...