E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 08:04 AM IST

Facebook
Twitter
Google Plus
Youtube

Result For "Kerala Tourism"

മഞ്ഞ് പുതച്ച് മൂന്നാർ; കുളിരുതേടി സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യത്തിനും താഴെ തുടരുന്ന മൂന്നാറിന്റെ കുളിരുതേടി സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ ഒരാഴ്ച്ചയായി മൈനസില്‍ താഴെയാണ് താപനില. മഞ്ഞില്‍ കുളിച്ച മൂന്നാറിന്റെ കാഴ്ച്ചകളിലേയ്ക്ക്. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ...

ആലപ്പുഴയിൽ ബജറ്റ് ഹോട്ടൽ; സഞ്ചാരികളെ ലക്ഷ്യമിട്ട് കെടിഡിസി

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആലപ്പുഴയില്‍ കെടിഡിസിയുടെ ബജറ്റ് ഹോട്ടല്‍. രണ്ടുകോടി രൂപ ചെലവിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയത്.സംസ്ഥാനത്തെ തന്നെ ഏറ്റവും ആകര്‍ഷകമായ ഹോട്ടലുകളിലൊന്നായി തണ്ണീര്‍മുക്കത്തെ മാറ്റുകയാണ് അടുത്ത ലക്ഷ്യം ശീതീകരിച്ച 21...

കേരളത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍

ടൂറിസം രംഗത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നൂതന പദ്ധതികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വടകര സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കുളിർക്കാറ്റും മഞ്ഞും നിറഞ്ഞ് മൂന്നാർ; സഞ്ചാരികൾക്കായി കാഴ്ചകളുടെ പറുദീസ

മനോഹര കാഴ്ചകളുടെ പറുദീസയാണ് മൂന്നാര്‍ ടോപ് സ്റ്റേഷന്‍. മൂന്നാറില്‍ നിന്ന് വട്ടവടയിലേയ്ക്കുള്ള യാത്രയില്‍ തമിഴ്‌നാടിന്റെ ഭാഗമായ ടോപ് സ്റ്റേഷനില്‍ മഞ്ഞു നിറയുന്ന കാഴ്ച്ച അതിമനോഹരം. നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. കുരങ്ങണി...

സുരക്ഷയില്ല, സൗകര്യങ്ങളില്ല; എങ്കിലും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ചതുരംഗപ്പാറമെട്ട്

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരയായ ചതുരംഗപ്പാറമെട്ട്. കാറ്റാടി യന്ത്രങ്ങളും, തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും ആസ്വദിക്കുന്നതിന് നിരവധി സഞ്ചാരികളാണ് എത്തുന്നത്. അടിസാഥാന സൗകര്യങ്ങളൊരുക്കിയാല്‍ കൂടുതല്‍...

മിടുക്കിയായി ഇടുക്കി; നിറയെ കാഴ്ച്ചകൾ, സഞ്ചാരികളുടെ വൻതിരക്ക്

തൊടുപുഴ – കട്ടപ്പന സംസ്ഥാനപാതയിലാണ്‌ ഇടുക്കി ആർച്ച്‌ ഡാം. ഇടുക്കി -ചെറുതോണി -കുളമാവ്‌ അണക്കെട്ടുകളിലായി പരന്നുകിടക്കുന്ന നീലത്തടാകം. കൊലുമ്പൻ കാണിച്ചുകൊടുത്ത കുറവന്‍– കുറത്തി മലകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആര്‍ച്ച് ഡാം എന്ന ആധുനിക...

മഴക്കാഴ്ച്ച കാണാം തൂവലിൽ; കാഴ്ച്ചക്കാർക്ക് സുരക്ഷയില്ലെന്ന് പരാതി

മനോഹരിയായി ഇടുക്കി തൂവല്‍ വെള്ളച്ചാട്ടം വീണ്ടും സജീവമായി. ഇടുക്കിയുടെ മഴക്കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് തൂവലിലേയ്ക്ക് എത്തുന്നത്. അതിമനോഹരമാണെങ്കിലും സുരക്ഷാ ക്രമീകരണങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടില്ല. ഇടുക്കി നെടുങ്കണ്ടത്ത് നിന്ന് ആറ്...

പ്രളയം തൂത്തെറിഞ്ഞ അഞ്ചുരുളി അപകടത്തിൽ; പുനർനിർമാണം വേണം

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഇടുക്കി അഞ്ചുരുളി വിനോദസഞ്ചാര മേഖലയിലേക്കുള്ള പാത അപകടാവസ്ഥയിലായി. അഞ്ചുരുളി തുരങ്കമുഖത്തേക്കുള്ള നടപ്പാത ഇടിഞ്ഞുപോയി. സഞ്ചാരികളുടെ വാഹനങ്ങൾ പാർക്കുചെയ്യുന്ന പ്രദേശത്താണ് വലിയ ഉരുൾപൊട്ടൽ ഉണ്ടായത്. കഴിഞ്ഞ ആഴ്ച...

ഗവേഷകര്‍ക്ക് ആവേശമായി കുത്തുകല്ലുകൾ; നെടുങ്കണ്ടത്ത് കൂടുതൽ പരിശോധന

ശിലായുഗ മനുഷ്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന കുത്തുകല്ലുകൾ ഇടുക്കി നെടുങ്കണ്ടത്ത് കണ്ടെത്തി.നെടുങ്കണ്ടം ബിഎഡ് കോളജിലെ ഗവേഷക വിദ്യാർഥികളാണ് കണ്ടെത്തലിനു പിന്നിൽ. കുത്തുകല്ലുകൾക്കു മൂവായിരം വർഷം പഴക്കമുണ്ട്. നെടുങ്കണ്ടം പോതമേട് പത്തേക്കർ...

വയനാട്ടില്‍ സാഹസികത ആഘോഷിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍: ചിത്രങ്ങള്‍

വയനാട്ടിൽ സാഹസിക വിനോദങ്ങൾ ആസ്വദിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുളച്ചങ്ങാടത്തിലേറിയുള്ള സവാരിയും വയനാടിന്റെ ആകാശകാഴ്ചകളാസ്വദിക്കാവുന്ന സിപ്‍‍ലൈനിലൂടെയുള്ള യാത്രയുമൊക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിറഞ്ഞാസ്വദിച്ചു. വയനാടിന്റെ ടൂറിസം...

പുരാവസ്തുക്കൾ സൂക്ഷിക്കാൻ ചരിത്ര മ്യൂസിയം; വസ്തുക്കൾക്ക് നൂറു വര്‍ഷത്തിലേറെ പഴക്കം

ആലുവ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പുരാവസ്തുക്കള്‍ ചരിത്രമ്യൂസിയം സ്ഥാപിച്ച് പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി വിനോദ സഞ്ചാര വകുപ്പ്. അതിഥി മന്ദിരത്തിലെത്തിയപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി കണ്ട...

കക്കയം മിനുങ്ങുന്നു; സമഗ്ര നവീകരണത്തിന് പദ്ധതി

വിനോദസ‍ഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ കോഴിക്കോട് കക്കയത്തിന്റെ സമഗ്ര നവീകരണത്തിന് പദ്ധതി. റോഡ് നവീകരണമുള്‍പ്പെടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള പണികള്‍ തുടങ്ങി. ജില്ലാ കലക്ടര്‍ രണ്ട് തവണ കക്കയം സന്ദര്‍ശിച്ചാണ് പദ്ധതികള്‍ക്ക്...

തുഷാരഗിരിയെ കയ്യൊഴിഞ്ഞ് വിനോദ സഞ്ചാരികൾ; രാത്രികാലങ്ങളിൽ തങ്ങാനിടമില്ല

അരക്കോടിയിലധികം രൂപ ചെലവില്‍ കോഴിക്കോട് തുഷാരഗിരിയില്‍ പണിതീര്‍ത്ത ഡി.ടി.പി.സിയുടെ കെട്ടിടം തുറന്നുകൊടുക്കാന്‍ നടപടിയില്ല. മെല്ലെപ്പോക്ക്കാരണം കരാര്‍ നടപടികള്‍ അനന്തമായി നീളുന്നതാണ് പ്രതിസന്ധി. രാത്രികാലങ്ങളില്‍ തങ്ങാന്‍ സ്ഥലമില്ലാത്തതിനാല്‍ പലരും...

സഞ്ചാരികളെ മയക്കും ഈ ആനക്കൊട്ടിൽ; വിപുലീകരണം രണ്ട് ഘട്ടമായി

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രം വിപുലപ്പെടുത്തുന്നു. ആന മ്യൂസിയവും വെറ്റിനറി ആശുപത്രിയുമുള്‍പ്പെടുന്നഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇപ്പോള്‍ത്തന്നെ മനംമയക്കുന്നതാണ്...

കയാക്കിങ് ചാമ്പ്യൻഷിപ്പിനൊരുങ്ങി കോടഞ്ചേരി; പ്രതീക്ഷയോടെ ടൂറിസം വകുപ്പ്

രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കോടഞ്ചേരി. ജൂലൈ 26,27,28 ദിവസങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കുന്ന കയാക്കര്‍മാര്‍ പരിശീലനം ആരംഭിച്ചു. ഇരുവഞ്ഞിപ്പുഴയും ചാലിപ്പുഴയും കുത്തി ഒഴുകുകയാണ്. ഈ ഒഴുക്കിനെ...

ടൂറിസം വകുപ്പിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് വനംവകുപ്പ്; ആരോപണം

ഇടുക്കി വണ്ടിപെരിയാര്‍ സത്രം മേഖലയിലെ ടൂറിസം വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ വനം വകുപ്പ് തടഞ്ഞെന്ന് ആരോപണം. നിര്‍മാണത്തിലിരുന്ന സ്ത്രീകളുടെ വിശ്രമകേന്ദ്രം വനംവകുപ്പ് പൊളിച്ചുമാറ്റിയെന്നും പരാതി. പീരുമേട് എം.എൽ.എയുടെ നേതൃത്വത്തിൽ വനംവകുപ്പിനെതിരെ...

നീരൊഴുക്ക് നിലച്ച് കരിയാത്തുംപാറ; സഞ്ചാരികളുടെ ഒഴുക്കിൽ വൻകുറവ്

കനത്ത വേനലില്‍ നീരൊഴുക്ക് നിലച്ച് കോഴിക്കോട് കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം. നോമ്പ് കാലം കൂടിയായതോടെ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന പ്രഖ്യാപനവും പാഴായി. കക്കയം ഡാമില്‍ നിന്ന് ഒഴുകിയെത്തുന്ന ജലമാണ്...

സഞ്ചാരികളെ ആകർഷിച്ച് ആനക്കുളത്തെ ആനക്കൂട്ടം

അവധിക്കാലം ആസ്വദിക്കാന്‍ മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി മാറുകയാണ് ഇടുക്കി മാങ്കുളത്തുള്ള ആനക്കുളം. കൂട്ടമായെത്തുന്ന കാട്ടനകളും, പച്ചപ്പും കാട്ടുചോലകളുമെല്ലാമാണ് ആനക്കുളത്തിന്റെ സവിശേഷത. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ്...

സുരക്ഷയ്ക്കായി വേലികളുമില്ല ജീവനക്കാരുമില്ല; അപകടഭീഷണി ഉയർത്തി പരുന്തുംപാറ

ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. നിരവധി സഞ്ചാരികളെത്തുന്ന മേഖലയില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലെന്നും പരാതി. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകള്‍ വിനിയോഗിക്കണമെന്ന ആവശ്യം ശക്തം. കുട്ടിക്കാനം കുമളി...

ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി തുഷാരഗിരി

ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി തുഷാരഗിരി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ വയോധികര്‍ക്കുള്‍പ്പെടെ സൗകര്യപ്പെടുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. വനഭംഗിക്ക് യാതൊരു കോട്ടവും തട്ടാതെയുള്ള...