E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 10:03 AM IST

Facebook
Twitter
Google Plus
Youtube

Result For "Kerala"

പിഞ്ചുകുഞ്ഞിന് ആശുപത്രി ചെലവ് 40,000 രൂപ; ഓട്ടോ വിറ്റ് 15,000 കിട്ടി, പിന്നെ പൊലീസിനെ വിളിച്ചു

പ്രസവക്കിടക്കയിൽ നിന്നു പൊലീസ് സ്റ്റേഷനിലേക്ക് അമ്മയുടെ വക അസാധാരണ ഫോൺകോൾ. ആവശ്യം 7 ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ ആശുപത്രി ചികിത്സാ ചെലവിനുള്ള പണവും. അതു പൊലീസിന്റെ ചുമതലയല്ലെന്നു പറഞ്ഞ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കെവിട്ടില്ല. പൊലീസും സാമൂഹിക...

രാത്രിയിൽ നാടിനെ മുൾമുനയിലാക്കി പെരുമ്പാമ്പ്; ഒടുവിൽ പിടികൂടി

രാത്രിയിൽ നാടിനെ മുൾമുനയിലാക്കി പെരുമ്പാമ്പിനെ കണ്ടെത്തി. മരത്തണ്ണൂർ ഭാഗത്താണ് സംഭവം. രാത്രി 8 മണിയോടെ വാലങ്കര ലാലുവിന്റെ പുരയിടത്തിനു മുന്നിൽകൂടി പെരുമ്പാമ്പ് പോകുന്നത് വഴിയാത്രക്കാരാണ് കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ...

കപ്പ നട്ടു, കപ്പടിച്ചു; ധനലക്ഷ്മിയുടെ അക്കൗണ്ടിലേക്കു എത്തിയത് രണ്ടര ലക്ഷം രൂപ

കോവിഡ് കാലം പലർക്കും പരീക്ഷണ കാലമാണ്. ആ പരീക്ഷണം വിജയിച്ചതും പരാജയപ്പെട്ടതും വാര്‍ത്തകളാകുന്ന കാലം കൂടിയാണ്. ഇപ്പോൾ ഉഴവൂരിൽ നിന്നും വരുന്നത് അധ്വാനം നൽകിയ ഒരു നേട്ടത്തിന്റെ കഥയാണ്. ഉഴവൂർ മൂന്നാം വാർഡിലെ തരിശു ഭൂമിയിൽ വനിതാ കൂട്ടായ്മയായ ധനലക്ഷ്മി...

വീടിനായി 15 വർഷത്തെ കാത്തിരിപ്പ്; ഓടിട്ട വീടു തകർന്നുവീണ് ദമ്പതികൾക്കു പരുക്ക്

15വർഷമായി വിവിധ ഭവന പദ്ധതികളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ബാലരാമപുരത്തെ 72കാരനായ സിറിലും ഭാര്യബേബി അൽഫോൻസും. ഇതുവരെ വീട് അനുവദിച്ചില്ല. മൂന്നു പഞ്ചായത്തു സമിതികൾ മാറി വന്നെങ്കിലും ഫലമുണ്ടായില്ല.അതിനിടെയിലാണ് ഓടിട്ട വീടു തകർന്നുവീണു...

കോവിഡിൽ പതറി ബൊമ്മക്കൊലു വിൽപനയും; പൂജക്കാലത്തെ വഴിയോരക്കാഴ്ച

നവരാത്രിപൂജ തുടങ്ങിയതോടെ പലവര്‍ണരൂപങ്ങളിലെ ബൊമ്മകളാണ് കിഴക്കേക്കോട്ടയിലെ വഴിയോരക്കാഴ്ച. വീടുകളിലെ ബൊമ്മക്കൊലു ഒരുക്കത്തിനുള്ളചെറുശില്‍പങ്ങള്‍ ഇവിടെ തയാറാണ്. കോവിഡ് ബൊമ്മക്കൊലു വില്‍പ്പനയെയും ബാധിച്ചു. ദേവീ–ദേവ മൂര്‍ത്തികള്‍, ദശാവതാര ശില്‍പങ്ങള്‍...

സൗകര്യങ്ങളില്ല; കാസര്‍കോട്ടെ ജയില്‍ മാറ്റി സ്ഥാപിക്കാനൊരുങ്ങി വകുപ്പ്

അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കാസര്‍കോട്ടെ ജില്ലാ ജയില്‍ മാറ്റി സ്ഥാപിക്കാനൊരുങ്ങി ജയില്‍ വകുപ്പ്. ദേശീയപാതയോട് ചേര്‍ന്ന് പൊയിനാച്ചിയിലുള്ളവ്യവസായ വകുപ്പിന് കീഴിലെ ഇരുപത് ഏക്കര്‍ സ്ഥലത്താകും പുതിയ ജയില്‍ നിര്‍മിക്കുക. ദേശീയപാതയോരത്തെ...

പരീക്ഷകള്‍ തുടങ്ങാനുള്ള തീരുമാനം; കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം

കോവിഡ് വ്യാപനം കുറയുന്നതിന് മുമ്പേ പരീക്ഷകള്‍ തുടങ്ങാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്വിദ്യാര്‍ഥികള്‍. ഇതരജില്ലകളില്‍ നിന്നെത്തി പരീക്ഷ എഴുതുന്നത് കോവിഡ് പടരാന്‍ കാരണമാക്കുമെന്നാണ് അവസാന വര്‍ഷ എല്‍എല്‍ബി...

അതിരപ്പിള്ളി തുറക്കാന്‍ അനുമതിയില്ല; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്തെ ബീച്ചുകള്‍ ഒഴികെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നിട്ടും അതിരപ്പിള്ളി തുറക്കാന്‍ അനുമതിയില്ല. എട്ടു മാസമായി അടച്ചിട്ട വ്യാപാരസ്ഥാപനങ്ങള്‍ ഇനിയെങ്കിലും തുറന്നില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. അതിരപ്പിള്ളി വിനോദസ‍ഞ്ചാര...

എം.എം. ഹസന്‍ ജമാഅത്തെ ഇസ്്ലാമി അമീറിനെ വീട്ടില്‍ പോയി കണ്ടു; യുഡിഎഫിൽ അതൃപ്തി

യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ജമാഅത്തെ ഇസ്്ലാമി അമീറിനെ വീട്ടില്‍ പോയി കണ്ട് ചര്‍ച്ച നടത്തിയതില്‍ യു.ഡി.എഫിനുളളിലും കോണ്‍ഗ്രസ്നേതൃത്വത്തിലും അസ്വസ്ഥത. യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണക്കു ശ്രമിക്കുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ...

കെ.എം.എം.എല്ലില്‍ ഓക്സിജന്‍ വിതരണം ആരംഭിച്ചു; ചെലവ് 50 കോടി രൂപ

കൊല്ലം ചവറ കെ.എം.എം.എല്ലില്‍ നിന്നു സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കുളള മെഡിക്കല്‍ ഓക്സിജന്‍ വിതരണം ആരംഭിച്ചു. പുതിയപ്ലാന്‍റിന്‍റെ പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രതിവര്‍ഷം പത്തുകോടിയിലധികം ലാഭമാണ് പൊതുമേഖലാ സ്ഥാപനം പ്രതീക്ഷിക്കുന്നത്. പ്രതിദിനം...

അച്ഛനും അമ്മയും പോയി; പാതി തീർത്ത വീട്; നൊമ്പരമായി കുരുന്നുകൾ

മാതാപിതാക്കളെ നഷ്ടപ്പെട്ട സഹോദരങ്ങൾ നാടിന്റെ നൊമ്പരമാകുന്നു. കൈനകരി പഞ്ചായത്ത് 10–ാം വാർഡ് പാടകശേരി വീട്ടിൽ രാജുമോന്റെയും (കുഞ്ഞുമണി) മായയുടെയും മരണത്തോടെയാണ് മക്കളായ അശ്വിൻരാജിന്റെയും അദ്വൈ‌ത്‌ രാജിന്റെയും ജീവിതം പ്രതിസന്ധിയിലാണ്.2 വർഷം മുൻപു...

അച്ഛൻ മരിച്ച വിവരവുമായി ഫോൺ; അതെടുക്കാതെ, അറിയാതെ മകനും മരണത്തിലേക്ക്

പശുക്കൾക്ക് പുല്ലു ശേഖരിക്കാൻ പോയ വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മനീഷിന്റെ യാത്ര മരണത്തിലേക്ക് ആയിരുന്നു എന്ന് വിശ്വസിക്കാൻ കഴിയാതെ നാട്. ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമായ മനീഷ് നല്ല കർഷകൻ കൂടി ആണ്.ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പൊതു...

നിയമനമില്ല; അധ്യാപകർ തെരുവ് കച്ചവടത്തിലേക്ക്; പ്രതിഷേധം

ജീവിക്കാൻ തെരുവോര കച്ചവടവുമായി അധ്യാപകർ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിയമന അംഗീകാരം ലഭിക്കാത്തവരാണ് പുതിയ സമര രീതിയുമായിരംഗത്തെത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ച് അഭിമാന പുളകിതരാകുന്ന സർക്കാർ ഇവരെ ഒന്നു കാണണം. സർക്കാരിനൊപ്പം...

ജില്ലാ ഡെവലപ്മെന്‍റ് കമ്മിഷണർ നിയമനം; റവന്യൂ വകുപ്പിന് അതൃപ്തി

ജില്ലാ ഡെവലപ്മെന്‍റ് കമ്മിഷണര്‍മാരുടെ നിയമനത്തില്‍ അതൃപ്തിയുമായി റവന്യൂ വകുപ്പും ജില്ലാ പ്്ളാനിംങ് ഉദ്യോഗസ്ഥരും. ഒാഫീസ് അനുവദിക്കുന്നതുംഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നല്‍കുന്നതും സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആറ് ജില്ലകളിലാണ് ഐ..എ.എസ്...

മദ്യവും ലഹരിയും നിറയുന്ന ആദിവാസികോളനികള്‍; തികഞ്ഞ അരക്ഷിതാവസ്ഥ

പാലക്കാട് വാളയാര്‍ കഞ്ചിക്കോട്് മേഖലകളിലെ ആദിവാസികോളനികളെ ദുര്‍ബലമാക്കി മദ്യവും മറ്റു ലഹരിവസ്തുക്കളും. അടച്ചുറപ്പില്ലാത്ത ഒാലപ്പുരയിലാണ് മിക്കവരുടെയും ജീവിതം. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ബോധവല്‍ക്കരണത്തിലെ കുറവും അരക്ഷിതാവസ്ഥയ്ക്ക്...

പത്തു മാസത്തെ ഇടവേള; കുതിച്ചു പൊങ്ങി സവാള വില

പത്ത്മാസത്തെ ഇടവേളയ്ക്ക് ശേഷം സവാള വില വീണ്ടും കുതിച്ചുയരുന്നു. ദിനംപ്രതി അഞ്ചുരൂപാ വീതമാണ് വര്‍ധിക്കുന്നത്. സവാള കൃഷി ചെയ്യുന്നസംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയാണ്‌ കൃഷി നശിക്കാനും വില കൂടാനും കാരണമായത്. ഈമാസം ആദ്യം കിലോയ്ക്ക് മുപ്പത്തിയഞ്ച് രൂപാ...

ഇരുന്നു പഠിക്കാൻ കസേര പോലുമില്ല, പക്ഷേ അബൂബക്കർ നേടി നീറ്റിൽ ഉന്നത റാങ്ക്

ഇരുന്നു പഠിക്കാൻ മേശയും കസേരയുമില്ലാതെ പുറം വേദനിച്ചപ്പോഴും തളരാതെ പഠിച്ച് അബൂബക്കർ സിദ്ദിഖ് നീറ്റ് പരീക്ഷയിൽ നേടിയ ഉന്നത റാങ്കിനു തിളക്കമേറെ. മടവൂർ 13–ാം വാർഡിലെ മേലാഞ്ഞിക്കോത്ത് ഇല്യാസിന്റെയും റഹ്മത്തിന്റെയും മകനായ ഈ മിടുക്കന് ഒബിസി വിഭാഗത്തിൽ...

ടെസ്റ്റ് കൂട്ടണം; സംസ്കാരച്ചടങ്ങുകള്‍ക്ക് മാർഗരേഖ: വിദഗ്ധ സമിതി ശുപാർശ ഇങ്ങനെ

കോവിഡ് പ്രതിദിന പരിശോധന ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ വിദഗ്ധ സമിതി. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാരം സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ തയാറാക്കാനും വിദഗ്ധസമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു...

'വന്‍ വീഴ്ചകള്‍ക്ക് വില നല്‍കുന്നു'; കോവിഡിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. കോവിഡ് പ്രതിരോധത്തിലെ വന്‍ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുകയാണ് കേരളം. സണ്‍ഡെ സംവാദ് പരിപാടിയില്‍ ആണ് ഡോ. ഹര്‍ഷ്‌ വര്‍ധന്‍റെ രൂക്ഷവിമര്‍ശനം. കോവിഡിന്റെ ആദ്യഘട്ടത്തിൽ...

സജ്ന ഷാജിക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണി ഫെസ്റ്റ്

കൊച്ചിയിലെ ട്രാന്‍സ്്ജെന്‍ഡര്‍ സജ്ന ഷാജിക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണി ഫെസ്റ്റ്. സജ്നാസ് കിച്ചനില്‍ തയാറാക്കിയ രണ്ടായിരം ബിരിയാണിയാണ് യൂത്ത് കോണ്‍ഗ്രസ് തൃപ്പുണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെസ്റ്റിലൂടെ...