E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday August 12 2020 08:22 PM IST

Facebook
Twitter
Google Plus
Youtube

Result For "BJP"

രാജസ്ഥാനില്‍ തന്ത്രം ഏറ്റില്ല; മോദി–ഷാ നീക്കത്തിന് തടയിട്ടത് വസുന്ധര?; അടവ്

മധ്യപ്രദേശിൽ ബിജെപി പയറ്റിയ അതേ തന്ത്രം രാജസ്ഥാനിലും വിജയം കാണുന്നു എന്ന് ഉറപ്പിച്ചിടത്ത് നിന്നാണ് ബിജെപിക്ക് രാജസ്ഥാനില്‍ കാര്യങ്ങൾ കൈവിട്ടുപോയത്. ജ്യോതിരാദിത്യ സിന്ധ്യയുടെ വഴിയെ പോകാതെ സച്ചിൻ പൈലറ്റ് കോൺഗ്രസിനൊപ്പം തന്നെ ഉറച്ചുനിൽക്കുന്നു....

'ബിഎസ്എന്‍എല്ലിലേത് രാജ്യദ്രോഹികള്‍’‍; സ്വകാര്യവല്‍ക്കരിക്കണം: ബിജെപി എംപി

ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് കർണാടക ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ. മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തി ശ്രദ്ധേയനാണ് ഹെഗ്ഡെ. ഹെഗ്ഡെയുടെ മണ്ഡലമായ കുംതുവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പരാമര്‍ശം....

ഗുജറാത്തില്‍ പ്രമുഖ ബിജെപി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി

ഗുജറാത്തിലെ പ്രമുഖ ബിജെപി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി. 2004ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ബാബുഭായ് വർധയാണ് ഇന്നലെ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയത്. വൽസാദ് ജില്ലിയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന...

ഒറ്റ ക്ലിക്കില്‍ 8.5 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് 17,100 കോടി: മോദി

പ്രധാനമന്ത്രി പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ കൈമാറിയെന്നു കേന്ദ്രം. ക൪ഷക൪ക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ 2018ൽ ആരംഭിച്ച പദ്ധതിയാണിത്. ഇതുവരെ 9.9...

ചെവിക്ക് പിടിച്ച് സ്കൂളിലേക്ക്; മോദിയെ ട്രോളി തരൂർ; ചർച്ച

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ശശി തരൂർ എംപി. മോദിയുടെ ചെവിയിൽ പിടിച്ച് ശ്രീരാമൻ സ്കൂളിലേക്ക് കൊണ്ടു പോകുന്ന ചിത്രമാണ് അടിക്കുറിപ്പുകളൊന്നുമില്ലാതെ അദ്ദേഹം പങ്കുവച്ചത്.പോസ്റ്റ് പങ്കുവച്ച് രണ്ടു മണിക്കൂറിനുള്ളിൽ നാൽപ്പത്തിമൂവായിരം പേർ പോസ്റ്റ്...

കോൺഗ്രസ് റാഞ്ചുമോയെന്ന് ഭയം; രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ ഗുജറാത്തിലേക്ക് മാറ്റി

കോൺഗ്രസിനെ പേ‍ടിച്ചു രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഗുജറാത്തിലേക്കു മാറ്റുന്നു. 14നു നിയമസഭ ചേരാനിരിക്കെയാണു എംഎൽഎമാർ കൂറുമാറുന്നതു തടയാൻ ബിജെപി നടപടി തുടങ്ങിയത്. ഉദയ്പുർ മേഖലയിൽനിന്നുള്ള ആറ് എംഎൽഎമാരെ ഇതിനോടകം പോർബന്ദറിലേക്കു മാറ്റി. സച്ചിൻ...

മോദിക്ക് പിന്തുണ ഏറുന്നുവെന്ന് ഇന്ത്യ ടുഡേ സര്‍വേ; ‘യോഗി മികച്ച മുഖ്യമന്ത്രി’

ഭരണത്തുടർച്ച നേടി ഒന്നാം വർഷം പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തിൽ ഇന്ത്യൻ വോട്ടർമാർ തൃപ്തരെന്ന് ഇന്ത്യാ ടുഡേ–കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം. സർവേയിൽ പങ്കെടുത്ത 78 ശതമാനം പേരും മോദിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി...

‘ഇത് പുതിയ ഇന്ത്യയുടെ പുതിയ തുടക്കം’: പ്രധാനമന്ത്രിയെ സാക്ഷിയാക്കി ആര്‍എസ്എസ്

രാമക്ഷേത്രശിലാസ്ഥാപനം പുതിയ ഇന്ത്യയുടെ പുതിയ തുടക്കമെന്ന് ആർഎസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള അടിസ്ഥാനമായെന്ന് അയോധ്യയില്‍ ഭൂമി പൂജയ്ക്ക് ശേഷം മോഹന്‍ ഭാഗവത് പറഞ്ഞു. രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസികനിമിഷമെന്ന്...

വേദനിക്കുന്നവരുണ്ട്; വേണ്ടത് സംഘപരിവാര്‍ വിരുദ്ധത: സോണിയയോട് പ്രതാപന്‍

രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ സംഘപരിവാര്‍ വിരുദ്ധമായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കേണ്ടതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ടി.എന്‍ പ്രതാപന്‍ കത്തയച്ചു. ബാബ്റി മസ്ജിദിന്‍റെ...

അയോധ്യയിലെ ഭൂമി പൂജ; ഹനുമാൻ സ്തോത്രം ഉരുവിട്ട് കമൽനാഥിന്റെ പൂജ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങിനോട് അനുബന്ധിച്ച് വീട്ടിൽ ഹനുമാൻ സ്തോത്രം ഉരുവിട്ട് പൂജ നടത്തുമെന്ന് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥ്. ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടക്കുന്നതെന്ന്...

‘ഇമ്മളത് പെട്ടെന്ന് ശരിയായില്ല’; 73 ലക്ഷം കിട്ടി: അലി അക്ബർ

‘ചെലർത് പെട്ടെന്ന് ശരിയാവും ചെലർത് പെട്ടെന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കി ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോർക്കാണ് കൊപ്പം, ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും..’ പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് വാരിയംകുന്നന്റെ കഥ സിനിമയാക്കാൻ...

കേരളത്തില്‍ ബിജെപി-സിപിഎം ധാരണ; അജിത് ഡോവലും പങ്കാളി: മുല്ലപ്പള്ളി

കേരളത്തില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പുനേട്ടമുണ്ടാക്കാനുള്ള അമിത് ഷായുടെ ഓപ്പറേഷനില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കാളിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാവ്‌ലിന്‍ കേസ് അനിശ്ചിതമായി...

സ്വരാജ് ശാഖയിൽ പോയെന്ന് സന്ദീപ്; ചാണക്കുഴിയിൽ വീഴില്ലെന്ന് മറുപടി; വിഡിയോ

മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ സിപിഎം പ്രതിനിധിയായി പങ്കെടുത്ത എം. സ്വരാജും ബിജെപി പ്രതിനിധിയായ സന്ദീപ് വാരിയരും ചർച്ചയിൽ ഏറ്റുമുട്ടി. ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയിൽ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാർട്ടി പ്രവർത്തകൻ സന്ദേശം അയച്ചതായി...

ഉത്തരം മുട്ടുമ്പോൾ വർഗീയത; കോടിയേരി സിപിഎമ്മിലെ ശശികല; ഷാഫിയുടെ മറുപടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആക്ഷേപത്തിന് അതേ ഭാഷയിൽ മറുപടിയുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് ഷാഫി പരിഹസിച്ചു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം...

അന്വേഷണം സംഘപരിവാറിലേക്ക്; പിന്നാലെ സ്ഥലം മാറ്റി; തുറന്നടിച്ച് റഹീം

സംഘപരിവാറിന് പ്രിയപ്പെട്ട ഹരി രാജ് എന്ന നേതാവിലേക്ക് സ്വർണക്കടത്ത് അന്വേഷണം നീളുന്നതുകൊണ്ടാണ് കസ്റ്റംസ് ജോയിൻ കമ്മിഷ്ണർ അനീഷ് പി.രാജനെ സ്ഥലം മാറ്റിയതെന്ന് ഡിവൈഎഫ്ഐ നേതാവ് എ.എ റഹീം. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിലാണ് അദ്ദേഹത്തിന്റെ ആരോപണം. ഹരി രാജിനെ...

ഡൽഹിയിൽ എന്താവശ്യത്തിനും വിളിക്കണം; വിനായകിനോട് ഫോണിൽ സുരേഷ്ഗോപി

നല്ല വാക്കുകളുടെയും ആശംസകളുടെയും നടുക്കാണ് ഇപ്പോഴും വിനായക്. പ്രധാനമന്ത്രി നേരിട്ട് അനുമോദനം നൽകിയ ഈ മിടുക്കനെ തേടി കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്നെത്തി. ദിവസങ്ങൾക്ക് മുൻപ് തന്നെ സുരേഷ്ഗോപി എംപി നേരിട്ട് വിളിച്ച് എല്ലാവിധ സഹായങ്ങളും...

‘ആർഎസ്എസ് ആസ്ഥാനത്തേക്ക്’ സ്ഥലം മാറ്റിയെന്ന് ബിനീഷ് കോടിയേരി; ട്രോൾ

സ്വർണ്ണക്കള്ളക്കടത്ത് പിടികൂടിയ കസ്റ്റംസ് കമ്മീഷണറേ ആർഎസ്എസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയെന്ന് ബിനീഷ് കോടിയേരി. നാഗ്പൂരിലേക്ക് സ്ഥലം മാറ്റി എന്നതിന് പകരം ആർഎസ്എസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി എന്നാണ് ബിനീഷ് പ്രയോഗിച്ചത്. ഇതോടെ സോഷ്യല്‍‌ പേജുകളിൽ...

അയോധ്യ ഭൂമിപൂജ; പൂജാരിക്കും 14 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചു

രാമക്ഷേത്ര നിർമാണം ഓഗസ്റ്റ് 5 ന് തുടങ്ങാനിരിക്കെ ചടങ്ങിൽ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനൊപ്പം 14 പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് പോസിറ്റീവായി. മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മുഖ്യപൂജാരി...

മോദി തൂക്കുമരം തന്നാൽ ഏറ്റുവാങ്ങും: ജലീൽ; എന്തിന് നാടകമെന്ന് ബിജെപി; പോര്

‘യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എഴുതിയ കത്ത് പരിഗണിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി എനിക്ക് തൂക്കുമരമാണ് വിധിക്കുന്നതെങ്കിൽ അതേറ്റുവാങ്ങാൻ ആയിരംവട്ടം ഞാനൊരുക്കമാണ്. ഒരിടത്തും അപ്പീലിന് പോലും പോകില്ല..’ വിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ...

‘ചായയുണ്ടാക്കി, വസ്ത്രം കഴുകി’; കോവിഡ് ബാധിച്ച ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി പറയുന്നു

കോവി‍ഡ് മഹാമാരിയെ പേടിക്കേണ്ടതില്ലെന്നും അതു സ്വയംപര്യാപ്തത പഠിപ്പിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ. കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം സ്വന്തമായി ചായ ഉണ്ടാക്കിയെന്നും വസ്ത്രങ്ങൾ അലക്കിയെന്നും...