E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 05:27 PM IST

Facebook
Twitter
Google Plus
Youtube

Result For "Fishermen"

അഞ്ച് ദിവസം കൂടി മഴ; വള്ളം മറിഞ്ഞ് 3 മല്‍സ്യ തൊഴിലാളികള്‍ മരിച്ചു

വന്‍തിരയില്‍ വള്ളം മറിഞ്ഞ് തിരുവനന്തപുരം അഞ്ചുതെങ്ങില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. സംസ്ഥാനത്ത് കനത്തമഴയും കാറ്റും കടലാക്രമണവും തുടരുന്നു. ആറ് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം...

ആറ് മല്‍സ്യ തൊഴിലാളികളെയും രക്ഷപെടുത്തി; കടലിലെ രക്ഷാദൗത്യം, വിഡിയോ

മലപ്പുറം പൊന്നാനിയില്‍ കടലില്‍ കാണാതായ ആറ് മല്‍സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി. മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലാണ് കണ്ടെത്തിയത്. ബോട്ട് തകര്‍ന്ന് മുങ്ങിയതോടെ നീന്തി രക്ഷപെടാനുളള ശ്രമത്തിലായിരുന്നു ആറുപേരും. ബോട്ട് കടലില്‍ തകര്‍ന്നവിവരം...

ബോട്ടിൽ വിള്ളൽ, വെള്ളം കയറുന്നു: നടുക്കടലില്‍ കുടുങ്ങിയെന്ന് മല്‍സ്യത്തൊഴിലാളി

മലപ്പുറം പൊന്നാനിയില്‍ നിന്നും താനൂരില്‍ നിന്നുമായി മല്‍സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായി. നാലുപേരുമായി പോയ നൂറുൽ ഹുദ പൊന്നാനി നായര്‍തോട് ഭാഗത്തുവച്ചാണ് മറിഞ്ഞത്. മൂന്നുപേര്‍ നീന്തിക്കയറി. കാണാതായ...

പേരാമ്പ്ര മാര്‍ക്കറ്റില്‍ മത്സ്യത്തൊഴിലാളികളുടെ കൂട്ടത്തല്ല്; നിരവധിപേർക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്ര മാര്‍ക്കറ്റില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരുക്ക്. മത്സ്യവില്‍പ്പനയുടെ പേരില്‍ സി.പി.എം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥിരം കച്ചവടക്കാരല്ലാത്ത ഒരു വിഭാഗം സി.പി.എം...

ട്രോളിംഗ് നിരോധനം അവസാനിച്ചു; ഇനി നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം

ട്രോളിംഗ് നിരോധനത്തിന് ശേഷം സംസ്ഥാനത്തെ മത്സ്യബന്ധനം പുനരാരംഭിക്കുന്നത് കർശന നിയന്ത്രണത്തോടെ .സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന യാനങ്ങളും 24 മണിക്കൂറിനകം മീൻപിടിച്ചുകൊണ്ട് പുറപ്പെടുന്ന സ്ഥലത്ത് തിരിച്ചെത്തണം. വെള്ളിയാഴ്ച മുതലാണ് മൽസ്യബന്ധം...

മല്‍സ്യബന്ധനത്തിന് അനുമതി; കണ്ടെയ്ന്‍‍മെന്റ് സോണുകളിലും ഇളവ്

ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ച് മല്‍സ്യബന്ധനം നടത്താം. റജിസ്ട്രേഷന്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ ബോട്ടുകള്‍ കടലിലിറക്കാം. കണ്ടെയ്ന്‍‍മെന്റ് സോണുകളിലും മല്‍സ്യബന്ധനമാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍,...

വള്ളം മറിഞ്ഞ് മല്‍സ്യ തൊഴിലാളിയെ കാണാതായി; ഒരാൾ അദ്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം കൂട്ടായി ഉൾക്കടലിൽ നിന്നും മൽസ്യവുമായി താനൂർ ഹാർബറിലേക്ക് പോയ വളളം മറിഞ്ഞ് ഒരു മൽസ്യത്തൊഴിലാളിയെ കാണാതായി. കൂട്ടായി കോതപറമ്പ് സ്വദേശി സിദ്ദീഖിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന താനൂർ ചാപ്പപ്പടി സ്വദേശി നസറുദ്ദീൻ രക്ഷപ്പെട്ടു. ഇന്നലെ...

ഇറാനിൽ മലയാളികൾക്ക് രക്ഷയില്ല; ഇനിയും കനിയാതെ കേന്ദ്ര സർക്കാർ

നാട്ടിലേക്കുള്ള കപ്പലില്‍ യാത്ര നിഷേധിച്ചതോടെ, ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ കിട്ടാതെ പെരുവഴിയില്‍ കഴിയുന്ന ഇവരെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയോ കേന്ദ്രസര്‍ക്കാരോ തയാറായിട്ടില്ല....

ഇറാനിൽ കുടുങ്ങി മലയാളികൾ; പട്ടിണി; യാത്രക്ക് കനിയാതെ എംബസി: ദുരിതം

കോവിഡ് കാരണം ഇറാനിൽ കുടുങ്ങിയ മലയാളികളായ മൽസ്യത്തൊഴിലാളികൾ ഭക്ഷണവും വെള്ളവും കിട്ടാതെ പെരുവഴിയിൽ. നാട്ടിലേക്കെത്തിക്കാൻ പോയ കപ്പലിൽ യാത്ര നിഷേധിക്കുകയും താമസ സ്ഥലത്ത് നിന്ന് ഇറക്കിവിടുകയും ചെയ്തതോടെയാണ് ഇവർ റോഡരികിൽ കഴിയുന്നത്. തിരുവനന്തപുരം...

വരുമാനമില്ല, ബോട്ടുകൾ കടലിൽ; നിയന്ത്രണങ്ങൾ‍ മറികടന്ന് മത്സ്യത്തൊഴിലാളികൾ

:വരുമാനമില്ലാതായതോടെ നിയന്ത്രണങ്ങള്‍ മറികടന്ന് ബോട്ടുകള്‍ കടലിലിറക്കി മത്സ്യത്തൊഴിലാളികള്‍. ന്യൂനമര്‍ദമായതിനാല്‍ കേരള തീരത്ത് ഏര്‍പ്പെടുത്തിയ മത്സ്യബന്ധന നിരോധനമാണ് മിക്ക ജില്ലകളിലും ലംഘിക്കപ്പെട്ടത്. ഇതോടെ കോവിഡ് മാനദണ്ഡങ്ങളും...

നിത്യചെലവിന് വകയില്ല; ട്രോളിങ് നിരോധന ദിനങ്ങൾ കുറയ്ക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍

തുടര്‍ച്ചയായി വരുമാനംമുടങ്ങിയതോടെ നിത്യചെലവിനുംപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് മത്സ്യത്തൊഴിലാളികള്‍. സൗജന്യ റേഷന് പുറമെപതിനായിരം രൂപയെങ്കിലും നല്‍കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. ട്രോളിങ് നിരോധന ദിവസങ്ങള്‍ കുറയ്ക്കണമെന്നും ആവശ്യമുണ്ട്. പയ്യോളി...

നിർദേശങ്ങൾ ലംഘിച്ച് മത്സ്യബന്ധനം; പാസ് നമ്പർ അടിസ്ഥാനത്തിൽ

മത്സ്യബന്ധന മേഖലയില്‍ നല്‍കിയ ലോക് ഡൗണ്‍‌ ഇളവുകള്‍ ലംഘിക്കപ്പെടുന്നുവെന്ന് പരാതി. കോഴിക്കോട് ജില്ലയില്‍ നിര്‍ദേശം മറികടന്ന് മീന്‍പിടിച്ചഒന്‍പത് ബോട്ടുകള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു. യന്ത്ര തകരാര്‍മൂലം തിരികെ ഹാര്‍ബറിലെത്താന്‍ വൈകിയാലും...

മത്സ്യബന്ധനമേഖലയ്ക്ക് വേണം പ്രത്യേക പാക്കേജ്; ആശ്വാസം സൗജന്യറേഷൻ മാത്രം

കോവിഡ് നിയന്ത്രണങ്ങള്‍ വറുതിയിലാക്കിയ മത്സ്യബന്ധനമേഖലയ്്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടായിരം രൂപയുടെ ധനസഹായം പോലും ഭൂരിഭാഗം കുടുംബങ്ങള്‍ക്കും ലഭിച്ചിട്ടില്ല....

മല്‍സ്യ തൊഴിലാളികള്‍ക്ക് 2000 രൂപ നൽകും; കശുവണ്ടി, കൈത്തറി, കയര്‍ തൊഴിലാളികള്‍ക്കും സഹായം

സംസ്ഥാനത്തെ എല്ലാ മല്‍സ്യ തൊഴിലാളികള്‍ക്കും 2000 രൂപ വീതം നല്‍കാന്‍ തീരുമാനം. നാളെ മുതല്‍ പണം അക്കൗണ്ടിലെത്തുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മനോരമ ന്യൂസിനോടു പറഞ്ഞു. തീരമേഖലയിലെ ഒരുലക്ഷത്തി അറുപതിനായിരം കുടുംബങ്ങള്‍ക്ക് ഇത് പ്രയോജനമാകും. 35...

മൽസ്യത്തൊഴിലാളികളുടെ രക്ഷയ്ക്ക് ശ്രമം തുടങ്ങി; എംബസി ഇടപെട്ടെന്ന് കേന്ദ്രമന്ത്രി

ഇറാനില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിനായി ടെഹ്റാന്‍ എംബസി ഇടപെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇതിനായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവെന്നും നടപടിക്ക് ശ്രമം തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി. 17 ലയാളി മല്‍സ്യത്തൊഴിലാളികളാണ്...

ചൂട് കനത്തു, കിട്ടാക്കനിയായി മത്സ്യം; തീരം വറുതിയില്‍; ദുരിതക്കാഴ്ച

ചൂടിനൊപ്പം മത്സ്യസമ്പത്തുകൂടി കുറഞ്ഞതോടെ വറുതിയിലായി തീരം. മീന്‍ ലഭിക്കാത്തതിനാല്‍ മത്തിയുടെയും അയലയുടെയും വില കിലോയ്ക്ക് ഇരുന്നൂറ് കടന്നു. കോഴിക്കോട് പുതിയാപ്പ ഹാര്‍ബറിലെ ഭൂരിഭാഗം ബോട്ടുകളും തോണികളും ദിവസങ്ങളായി തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്....

മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ടിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം വലിയതുറയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ വള്ളത്തില്‍ ബോട്ടിടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ സ്വദേശി നിക്കോളാസ് ആണ് മരിച്ചത്. ഒരു മണിക്കൂറോളം കടലില്‍ കിടന്ന മൂന്ന് പേരെ മറ്റ് വള്ളങ്ങളെത്തി രക്ഷിച്ചു. ഇടിച്ച ബോട്ട്...

മല്‍സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത ഭവനം; പുനര്‍ഗേഹം പദ്ധതിക്ക് അനുമതി

മല്‍സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത ഭവനം ഒരുക്കുന്ന പുനര്‍ഗേഹം പദ്ധതിയില്‍ 256 ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണത്തിന് ഫിഷറീസ് വകുപ്പിന്റെ അനുമതി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് വീടുകള്‍ അനുവദിച്ചിരിക്കുന്നത്. സ്ഥലം ലഭ്യമാക്കാന്‍...

മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി; വെള്ളത്തിൽ വീണ് വിദ്യാർഥി മരിച്ചു

തെങ്ങിൻ തടിയിൽ നിന്നു കൊണ്ടു കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കാൽവഴുതി മണൽ കുഴിയിലെ വെള്ളത്തിൽ വീണ് പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കരുമം കരുമംപുര പുത്തൻ വീട്ടിൽ രമേശ് കുമാർ–സിന്ധു ദമ്പതികളുടെ മകൻ അമൽകുമാർ(15) ആണ് മരിച്ചത്. എസ്എംവി...

മല്‍സ്യക്കുളത്തില്‍ വിഷം കലര്‍ത്തി; പതിനായിരക്കണക്കിന് മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി

കൊല്ലം പത്തനാപുരത്ത് രാത്രിയുടെ മറവില്‍ മല്‍സ്യകൃഷിക്കുളത്തില്‍ വിഷം കലര്‍ത്തി. വിളവെടുക്കാന്‍ പാകമായ പതിനായിരക്കണക്കിന് മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി. വിദേശത്ത് നിന്നു തിരിച്ചെത്തി മല്‍സ്യ കൃഷി തുടങ്ങിയ വെള്ളംതെറ്റി സ്വദേശി അനില്‍ കുമാറിന് പത്തു...