E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:25 AM IST

Facebook
Twitter
Google Plus
Youtube

Result For "Music"

മഴ പൊഴിക്കുന്ന സംഗീതം; സ്വാതി സംഗീതോൽസവത്തിലെ അപ്രതീക്ഷിത അതിഥി

സ്വാതി സംഗീതോല്‍സവത്തിന് തിരുവനന്തപുരത്ത് തുടക്കം. കുതിരമാളികയില്‍ നടക്കുന്ന സംഗീതോല്‍സവത്തില്‍ അവിചാരിതമായെത്തിയ ഒരതിഥിയെ കണ്ടുവരാം.സംഗീതത്തിന്റെ സൗരഭ്യമുള്ള കൊട്ടാരവളപ്പില്‍ കച്ചേരി തുടങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായൊരതിഥിയെത്തിയത്. സംഗീതജ്ഞ അമൃത...

ഒന്നര വയസിൽ അവൾക്ക് മൈക്ക് നീട്ടി ജാനകിയമ്മ; ഇന്ന് സംഗീതത്തിന്റെ ‘വേദ’ താരം; വിഡിയോ

ക്രിസ്മസ് നക്ഷത്രങ്ങൾ വലിയ ആഘോഷമായി എങ്ങും ഉദിക്കുമ്പോൾ സംഗീതത്തിന്റെ നിശബ്ദ നക്ഷത്രമാവുകയാണ് വേദ പ്രകാശ് എന്ന പന്ത്രണ്ടാം ക്ലാസുകാരി. ഗസലിന്റെ ഇമ്പത്തോടെ ‘നക്ഷത്ര മൗനങ്ങൾ മിഴി ചിമ്മി മറയുന്ന വാനിൽ..’ എന്നാരംഭിക്കുന്ന ഗാനം ഇതിനോടകം സംഗീതപ്രേമികളുടെ...

പശ്ചാത്തലസംഗീതത്തിലെ സ്ത്രീ സാന്നിധ്യം; അരങ്ങേറ്റം കുറിച്ച് ഗായത്രി സുരേഷ്; അഭിമുഖം

മലയാള സിനിമയില്‍ പശ്ചാത്തല സംഗീതമൊരുക്കുന്നവരില്‍ സ്ത്രീ സാന്നിധ്യമുറപ്പിക്കുകയാണ് ഗായത്രി സുരേഷ്. അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് എന്ന റിലീസിന് തയ്യാറെടുക്കുന്ന സിനിമയിലൂടെയാണ് ഗായത്രിയുടെ അരങ്ങേറ്റം. ഗായത്രിയുമായി രമ്യ രവീന്ദ്രന്‍...

‘ഈ യുവാക്കളെ ദൈവം അയച്ചതാണ്’; അനുഭവം പങ്കുവച്ച് അനുരാധ; ഹൃദ്യം

‘അവരെ എന്റെ അടുത്തേക്ക് ദൈവം പറഞ്ഞയച്ചതാണ്..’ മലയാളിയുടെ പ്രിയ ഗായിക അനുരാധ ഫെയ്സ്ബുക്കിൽ പങ്കുവച്ച അനുഭവത്തിലെ വരികളാണിത്. തമിഴ്നാട്ടിലെ അരുണാചല എന്ന തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിക്കാൻ എത്തിയ ഒരു കൂട്ടം യുവാക്കളെ കുറിച്ചാണ്...

‘വന്തേണ്ടാ ദർബാർ’; എസ്പിബി–രജനി മാജിക്ക്; സ്റ്റെൽ, വിസിൽ; വിഡിയോ

രജനി ആരാധകർക്ക് ആവേശമേറ്റി വർഷങ്ങൾക്കിപ്പുറമുള്ള ആ കുട്ടുക്കെട്ടിലെ ഗാനമെത്തി. ഒരുകാലത്ത് രജനി ചുണ്ടനക്കുന്ന ഗാനങ്ങൾക്ക് എസ്പി​ബി ശബ്ദമാണെങ്കിൽ അതു തമിഴകത്തിന് ആഘോഷപ്പാട്ടാകും. അതിന് ഒരിക്കൽ കൂടി അടിവരയിടുകയാണ് ദർബാറിലെ പുതിയ ഗാനം. രജനികാന്തിനെ...

പാട്ടു കഴിഞ്ഞ് ഞാന്‍ ആ കാലില്‍ വീണു; അനുഭവം പറഞ്ഞ് പാട്ടുകാരി: അഭിമുഖം

കൂടെപ്പാടിയ ഗായിക കരഞ്ഞ നിമിഷം. തെന്നിന്ത്യയുടെ പ്രിയപ്പെട്ട എസ്.പി.ബാലസുബ്രഹ്മണ്യം ആ കണ്ണീർ തുടച്ച നിമിഷം. പാട്ടിന്റെ വികാരഭാവങ്ങളെ സദാ നെഞ്ചോടുചേര്‍ക്കുന്ന മലയാളി ആ ദൃശ്യങ്ങളെയും ഏറ്റെടുത്തു. തൃശൂർ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്ന്റെ പുരസ്‌കാരദാന...

‘എന്നെ തൊടരുത്, ഞാൻ സെലിബ്രിറ്റിയാണ്’; ആരാധികയോട് റാണു മണ്ഡൽ; വിഡിയോ

നിമിഷങ്ങൾ കൊണ്ട് രാജ്യം ഏറ്റെടുത്ത ഗായികയാണ് റാണു മണ്ഡൽ. റയിൽവെ സ്റ്റേഷനിൽ ഇരുന്നു പാടിയ ഇൗ ഗായികയെ തേടി അവസരങ്ങളുടെ പെരുമഴയായിരുന്നു. എന്നാൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയരുകയാണ്. റാണുവിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന...

എവിടെപ്പോയി വീണാനാദം..?; പാട്ടുകളില്‍ വീണ മുഴങ്ങാത്തത് എന്തുകൊണ്ട്?

പുലര്‍ച്ചെ ഹൃദ്യമായ സംഗീതം കേള്‍ക്കുക എന്നത് ശരിക്കും മനസിന് സന്തോഷം നല്‍കുന്ന കാര്യമാണ്. വീണയുടെ തന്ത്രീനാദം ഇതേ പോലെ തന്നെ മനസില്‍ മഴ പെയ്യിക്കും. അല്പം വീണാനാദം കേള്‍ക്കാം. ഹിന്ദു പുരാണങ്ങളിലും വേദങ്ങളിലുമൊക്കെ പരാമര്‍ശമുള്ള വീണ മലയാള സിനിമയില്‍...

'സംഗീതജീവിതം'; അരുണ സായ്റാമിന് ഇന്ന് അറുപത്തിയാറാം പിറന്നാള്‍

കര്‍ണാട്ടിക് സംഗീതത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നറിയപ്പെടുന്ന പത്മശ്രീ അരുണ സായ്റാമിന് ഇന്ന് അറുപത്തിയാറാം പിറന്നാള്‍ മധുരം. രാഗവിന്യാസങ്ങള്‍ ഉൗര്‍ജം പകര്‍ന്ന ജീവിതമാണ് അരുണയുടേത്. സംഗീതത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം. അരുണാമ്മയ്ക്കേറെ ഇഷ്ടപ്പെട്ട...

പാട്ടിലൂടെ ഒരു തണൽ; 'കരുണ'യുമായി സംഗീതജ്ഞർ: വിഡിയോ

സംഗീതത്തിലൂടെ താങ്ങാകാനൊരുങ്ങി മലയാളത്തിലെ സംഗീതജ്ഞർ. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഗീത നിശ 'കരുണ' നവംബർ ഒന്നിന് നടക്കും. പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന...

‘അടിപൊളിഞ്ഞ പാലാരിവട്ടം പാലം’; ട്രോളിയൊരുക്കിയ പാട്ടും ഹിറ്റ്; വിഡിയോ

അടിപൊളിഞ്ഞ പാലാരിവട്ടം പാലത്തെ ട്രോളിയൊരുക്കിയ പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചിരിയേറ്റുകയാണ്. രമ്യ സർവദ ദാസ് വരികളെഴുതി സംഗീതം പകർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളും പരിഹാസത്തിൽ പൊതിഞ്ഞ വിമർശനങ്ങളാണ്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ...

‘ചിരിതൂകി കളിയാടി വാവാ കണ്ണാ..’; ഇൗ പാട്ടിന്റെ വഴിയിലെ ഐശ്വര്യം; വിഡിയോ

അതിരാവിലെ സ്വകാര്യബസില്‍ കയറിയാല്‍ ചന്ദനത്തിരിയുടെ ഗന്ധവും ചന്ദനമൂറുന്നൊരു പാട്ടും മലബാറിലെ മിക്ക റൂട്ടുകളിലും ഇപ്പോഴും അനുഭവിക്കാം. ''ചിരിതൂകി കളിയാടി വാവാ കണ്ണാ...''എന്ന മനസുകുളിരുന്ന ഭക്തിഗാനമാണ് ബസിന്റെ വേഗത്തിന് താളംപിടിക്കുന്നത്. ആ ഗാനത്തിന്...

വിധിയെ പാട്ടിലാക്കി 'മുഴക്കുന്ന് സിസ്റ്റേഴ്സ്'; ഹൃദ്യം പാട്ട്: വൈറല്‍ വിഡിയോ

'അഞ്ജനക്കണ്ണെഴുതി....' നീട്ടിപ്പാടുകയാണ് ശാന്തയും ശാരദയും. ചുറ്റും ശ്രോതാക്കളായി കുറച്ച് നാട്ടുകാർ. പ്രായത്തേയും രോഗത്തേയും പാട്ടിലൂടെ തോൽപ്പിച്ച ഇരുവർക്കും പാടാൻ നാട്ടിലെവിടെയും വേദിയുണ്ട്. സന്ധിവാതത്തിൽ തളർന്നു പോയ ജീവിതമായിരുന്നു ശാരദയുടേത്....

ഒൻപത് രാഗങ്ങള്‍ കോർത്ത സ്വാതി കീർത്തനങ്ങൾ; നവരാത്രിക്കാലം സംഗീതസാന്ദ്രം

നവരാത്രിക്കാലം സംഗീതസാന്ദ്രമാക്കാന്‍ സ്വാതിതിരുനാള്‍ ഒരുക്കിയ നവകൃതികള്‍. നവ ദുര്‍ഗമാരേയും പ്രകീര്‍ത്തിച്ച് ഒന്‍പത് രാഗങ്ങളിലായാണ് സ്വാതിതിരുനാള്‍ ശ്രവണമനോഹരമായ കീര്‍ത്തനങ്ങള്‍ രചിച്ചത്.

ചൂളമടിച്ച് ചായയടിച്ച് പങ്കൻ ചേട്ടൻ; സോഷ്യൽ മീഡിയയിലെ താരം

അറുപത്തിയാറാം വയസില്‍ ചൂളമടിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായി മാറുകയാണ് പറവൂര്‍ പുത്തന്‍വേലിക്കരയിലെ ചായക്കടക്കാരന്‍ പങ്കജാക്ഷന്‍. മലയാളസിനിമാ ഗാനങ്ങളാണ് താളഭംഗമില്ലാതെ ചൂളമടിച്ച് പങ്കജാക്ഷന്‍ ചേട്ടന്‍ പാടുക. കടയില്‍ ചായകുടിക്കാനെത്തിയ ഒരധ്യാപകനാണ്...

പാട്ടെഴുത്തിന്റെ 50 ബിച്ചുവർഷങ്ങൾ

ബിച്ചു തിരുമലയുടെ സംഗീതലോകത്തെ 50 വർഷത്തെക്കുറിച്ചുള്ള പ്രത്യക പരിപാടി 50 ബിച്ചു വര്‍ഷങ്ങൾ. ഗാനരചനയിൽ 50 വർഷങ്ങൾ പൂർത്തിയാക്കുകയാണ് അദ്ദേഹം. അവിചാരിതമായാണ് സിനിമാലോകത്തെ പാട്ടെഴുത്തിലേക്ക് വരുന്നതെന്ന് ബിച്ചുതിരുമല പറയുന്നു. അസിസ്റ്റന്റ്...

ഒളിച്ചോട്ടം, മതംമാറ്റം, വിവാഹമോചനം...! പുലിവാല് പിടിച്ചു; ഒടുവിൽ സത്യം പറഞ്ഞ് അഞ്ജു ജോസഫ്

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവഗായികയാണ് അഞ്ജു ജോസഫ്. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അഞ്ജുവിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വാർത്തകളുടെ തലക്കെട്ടുകൾ കണ്ട് മലയാളികൾ ഞെട്ടി. 'ഗായിക അഞ്ജു ജോസഫ് മലേഷ്യയിലേക്ക്...

യേശുദാസിന്റെ ശബ്ദം പ്രശസ്തനാക്കി; അഭിജിത്ത് കൊല്ലം വിവാഹിതനാകുന്നു

ജീവിതത്തിൽ പുതിയ യാത്രയ്ക്കൊരുങ്ങുകയാണ് ഗായകൻ അഭിജിത്ത് കൊല്ലം. യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യമാണ് ഇൗ കലാകാരനെ പ്രശസ്തനാക്കിയത്. അതിനൊപ്പം ഉയർന്ന വിവാദങ്ങളും അഭിജിത്തിന്റെ ജീവിതത്തിൽ ഗുണമായി ഭവിച്ചു. ഇപ്പോഴിതാ താരം വിവാഹിതനാകുന്നു....

കലയിൽ ജാതിബോധം ശക്തം; തിരുത്തി ഹരീഷ് ശിവരാമകൃഷ്ണൻ

ജാതി വിചാരങ്ങള്‍ കൊടികുത്തിവാഴുന്ന ഒരിടമാണ് കര്‍ണാടകസംഗീതരംഗം. സങ്കുചിതമായ കലയെ സമീപിക്കുന്ന ആളുകളെ താന്‍ ബഹുമാനപുരസരം തള്ളിക്കളയുകയാണ് താന്‍. ഗുരുവായൂരില്‍ ചെമ്പൈ സ്വാമികളുടെ പേരിലുള്ള ഓഡിറ്റോറിയത്തില്‍ പാടിയ തന്നോട് പൂണൂലെവിടെ എന്നാണ്...

പാട്ട് വൈറലായി; പത്തുവര്‍ഷം മുന്‍പ് ഉപേക്ഷിച്ചുപോയ മകളുമെത്തി; ആനന്ദക്കണ്ണീര്‍

സമൂഹമാധ്യമങ്ങളുടെ കരുത്തെന്താണെന്ന് രാജ്യം ഒരിക്കൽ കൂടി തിരിച്ചറിയുന്ന സന്ദർഭം. റയിൽവെ ഫ്ലാറ്റ്ഫോമിൽ ഇരുന്നു പാടിയ ആരോരും ഇല്ലാത്ത ആ അമ്മയുടെ പാട്ടും ശബ്ദവും നിമിഷങ്ങൾക്കൊണ്ടാണ് രാജ്യത്തിന്റെ ശ്രദ്ധനേടിയത്. തൊട്ടുപിന്നാലെ ഇൗ ഗായികയെ തേടി...