E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday April 06 2020 02:20 AM IST

Facebook
Twitter
Google Plus
Youtube

Result For "Malayala Film Industry"

ലോക്ഡൗണിലും ഷൂട്ട് തുടർന്ന്‘ ജിബൂട്ടി’; കരുതലോടെയെന്ന് അണിയറക്കാർ

കോവിഡ് ഭീതിക്കിടയിലും സുരക്ഷിതമായി ഷൂട്ടിങ്ങ് തുടർന്ന് ഒരു മലയാള ചിത്രം. കോവിഡ് ബാധിതമെങ്കിലും കിഴക്കൻ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത ജിബൂട്ടി എന്ന സ്ഥലത്താണ് സിനിമാ ഷൂട്ടിങ്. ദിലീഷ് പോത്തൻ ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ചിത്രം സംവിധാനം...

‘ഇതാണ് എന്റെ ചിപ്പി’; പൊങ്കാലയ്ക്കിടെ ഭാര്യയെ ചേർത്തുനിർത്തി ഭീമൻ രഘു; വിഡിയോ

ചിപ്പി, ഉഷ, സീമ ജി. നായർ എന്നിവർക്കൊപ്പം ആറ്റുകാൽ പൊങ്കാല ഉത്സവത്തിൽ ഇത്തവണ താരമായത് ഒരു നടനായിരുന്നു. ഭീമൻ രഘു. അപ്രതീക്ഷിതമായി താരത്തെ കണ്ട ആരാധകര്‍ക്ക് ആവേശം. ഒപ്പം നിന്നും അടുത്തുനിന്നും സെൽഫി എടുത്ത് ആരാധകർ ഭീമൻ രഘുവിനെ വളഞ്ഞു. ഭീമൻ രഘുവിനെ...

‘ട്രാൻസ് മനോരോഗ ചികിത്സയെ തെറ്റായി വ്യാഖ്യാനിക്കുന്നു’; ചിത്രത്തിനെതിരെ ഐഎംഎ

തീയറ്ററുകളില്‍ നിറഞ്ഞോടുന്ന ഫഹദ് ഫാസില്‍, നസ്രിയ ചിത്രം ട്രാന്‍സിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ. മനോരോഗ ചികില്‍സയെ തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെ മോശം സന്ദേശമാണ് ചിത്രം നല്‍കുന്നതെന്ന് ഐഎംഎ കുറ്റപ്പെടുത്തുന്നു. വിവാദ രംഗങ്ങള്‍ നീക്കം...

മണിചേട്ടന് ആരാധകന്റെ ഗാനാദരവ്; ഓർമയിൽ കണ്ണീരണിഞ്ഞ് കലാലോകം

ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന കലാഭവന്‍ മണിക്ക് ആരാധകനായ കലാകാരന്റെ ഗാനാദരവ്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ കലാഭവന്‍ പ്രദീപ് ലാലാണ് മണിയെക്കുറിച്ച് പാട്ടെഴുതി ആദരവ് പ്രകടിപ്പിച്ചത്. ഒരുവര്‍ഷം മുന്‍പ് പ്രദീപെഴുതിയ പാട്ടാണ് ഇന്ന് മണിയുടെ...

‘ലുക്ക് ഒന്ന് മാറ്റി പിടിക്കണം’; ആഗ്രഹം പറഞ്ഞ് റോഷൻ പുലർവേളയിൽ

ഗ്രാമീണ പശ്ചാത്തലത്തില്‍ റോഷൻ മാത്യുവിനെയും അന്ന ബെന്നിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് കപ്പേള. സംവിധായകന്‍ മുഹമ്മദ് മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ഹെലന് ശേഷം അന്നയും മൂത്തോനിലെ...

നസ്രിയയെ വിളിച്ച് ദുൽഖർ; ഫോണെടുത്തപ്പോൾ പാടി; അമ്പരന്ന് താരം

നസ്രിയയ്ക്ക് ഫോണിലൂടെ സർപ്രൈസ് നൽകി ദുൽഖർ സൽമാൻ. ഇരുവരും ഒരുമിച്ച ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലെ ‘തുടക്കം മാംഗല്യം തന്തുനാനേനാ...’ എന്ന സൂപ്പർഹിറ്റ് പാട്ട് പാടിയാണ് നസ്രിയയെ ഞെട്ടിച്ചത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന പുതിയ തമിഴ്...

‘ മോനേ ഫഹദേ, നീ ഹീറോയാടാ ഹീറോ’; ട്രാൻസ് കണ്ട് ആവേശത്തില്‍ ഭദ്രൻ: കുറിപ്പ്

‘ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി...നീ ഹീറോയാടാ ... ഹീറോ.’ ട്രാൻസ് സിനിമ കണ്ട് സംവിധായകൻ ഭദ്രൻ കുറിച്ച വാക്കുകളാണിത്. ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാൻസ് എന്നും മലയാളികൾക്ക് ഇതെന്തുപറ്റിയെന്നും ഭദ്രൻ...

മലയാളിയെ പേടിപ്പിക്കാനെത്തുന്നു ‘ഇഷ’; നായികയും സംവിധായകനും പുലർവേളയിൽ

മാട്ടുപ്പെട്ടി മച്ചാനും മായാമോഹിനിയും പോലെ നിരവധി കോമഡി ഹിറ്റുകളൊരുക്കിയ ജോസ് തോമസ് ഹോറര്‍ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്.സൂപ്പര്‍ താരങ്ങളില്ലാതെ സംവിധാനം ചെയ്ത് ഇഷ നാളെ (വെള്ളി) തിയറ്ററുകളിലേത്തും. കിഷോര്‍ സത്യ, ഇഷ അനില്‍, മാര്‍ഗരറ്റ്...

ചേട്ടനെ കെട്ടിപ്പിടിച്ച് മഞ്ജു വാരിയർ; ആദ്യ ചിത്രത്തിൽ അനിയത്തി നായിക

മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ സംവിധായകനാകുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. ചിത്രത്തിൽ മഞ്ജു വാരിയർ തന്നെയാണ് നായിക. നായകനായി ബിജു മേനോന്‍...

'എനിക്ക് പൃഥ്വിരാജിനേം ബിജു മേനോനേം അറിയാം, നീ ഏതാടാ? '; പിഷാരടി വക സെൽഫ് ട്രോൾ

അമ്മയ്‌ക്ക്‌ പൃഥ്വിരാജിനെ അറിയാമോ..? ഇല്ല. ബിജു മേനോനെ അറിയാമോ? ഇല്ല. ഏത്‌ സിനിമക്ക്‌ വേണ്ടിയാണ്‌ ഈ പാട്ട്‌ പാടിയത്‌ എന്നറിയുമോ? ഇല്ല. എന്റെ ആണോ? അയ്യപ്പനും കോശിയും’ സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മയുടെ ഈ ഡയലോഗ് അനുകരിച്ച് രമേഷ് പിഷാരടി സോഷ്യൽ...

ഐഡി കാർഡ് കണ്ട് ഞെട്ടി യുഎസ് ഉദ്യോഗസ്ഥൻ; അനുഭവം പറഞ്ഞ് സാറ അലിഖാൻ

വണ്ണം കുറയ്ക്കുക എന്ന മനോഹരമായ ടാർഗെറ്റ് പലപ്പോഴും വ്യത്യസ്താനുഭവങ്ങളാണ് ആളുകളിൽ സൃഷ്ടിക്കുക. അത്തരത്തിലൊരു അനുഭവമാണ് ബോളിവുഡ് നടി സാറ അലിഖാൻ പങ്കുവച്ചിരിക്കുന്നത്. സിനിമയിലെത്തും മുൻപ് തന്നെ സാറ അലിഖാൻ തന്റെ ശരീരഭാരം 95 കിലോയിൽ നിന്നും...

മാർത്താണ്ഡവർമ്മയായെത്തും ബാഹുബലി വില്ലൻ; മനം തുറന്ന് റാണാ

സംവിധായകന്‍ കെ. മധു പ്രഖ്യാപിച്ച ബ്രഹ്മാണ്ഡ സിനിമ മാര്‍ത്താണ്ഡവര്‍മ്മ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന് തെലുങ്ക് നടന്‍ റാണാ ദഗുപതി. ചരിത്രസംഭവത്തെ ആസ്പദമാക്കിയുള്ളതിനാല്‍ ഏറെ ഗവേഷണങ്ങള്‍ ആവശ്യമായ സിനിമയാണെന്നും ഉടന്‍ ചിത്രീകരണം...

അവർ ഒപ്പം നിന്നവർ; അവാർഡ് നേടിയ മാധ്യമപ്രവർത്തകരെ നേരിട്ട് വിളിച്ച് ഇന്ദ്രൻസ്

സംസ്ഥാന അവാർഡ് നേടിയ പത്രപ്രവർത്തകരെയെല്ലാം നേരിട്ട് വിളിച്ച് അഭിനന്ദിച്ച് നടൻ ഇന്ദ്രൻസ്. തന്റെ എല്ലാ കാര്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നവരാണ് മാധ്യമ പ്രവർത്തകർ. സിനിമയിൽ വന്ന കാലം മുതൽ തന്നെ മാധ്യമലോകം തന്നെ ശ്രദ്ധിക്കുകയും പ്രോത്സാഹനം നൽകുകയും...

അയ്യപ്പനെ മലർത്തിയടിച്ച് കോശി; ക്ലൈമാക്സ‌ിലെ ആ ഫൈറ്റ്: മേക്കിങ് വിഡിയോ

അയ്യപ്പനും കോശിയും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആക്ഷൻ രംഗങ്ങളും നാടൻ തല്ലും ഇഷ്ടപ്പെടുന്നവരെ ഏറെ രസിപ്പിച്ചിരുത്തുന്ന ചിത്രം. ഇടിച്ചൊതുക്കിയും പരസ്പരം തല്ലിച്ചതച്ചും ചെളിയിൽ പുതഞ്ഞുള്ള നാടൻ പൂരത്തല്ല് ക്ലൈമാക്സിന്റെ ഹൈലൈറ്റാണ്. അയ്യപ്പനും കോശിയും...

ഗംഗേ... നീട്ടിവിളിച്ച് സുരേഷ് ഗോപി; വീണ്ടും ഞെട്ടി ശോഭന; ടീസര്‍ ഉടനടി ട്രെന്റിങ്ങ്

മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നിലെ യൂടൂബ് ട്രന്റിങ്ങിൽ ഒന്നാമതായിരിക്കുകയാണ്. വര്‍ഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ശോഭനയെ 'ഗംഗേ' എന്ന് വിളിക്കുന്ന...

സമ്മാനങ്ങള്‍ ഇഷ്ടമാകാത്ത ദാസേട്ടന്‍; 80ന്റെ പുണ്യത്തില്‍ പ്രഭ പറയുന്നത്: അഭിമുഖം

കാലം കെടുത്താത്ത സ്വരമാധുരിയുടെ ഗന്ധർവ്വന് ഇത്തവണയും പിറന്നാളാഘോഷം മൂകാംബിക സന്നിധിയിൽ തന്നെ. യേശുദാസിന്റെ അമ്മ മരിച്ച ശേഷം എല്ലാ പിറന്നാളാഘോഷവും മൂകാംബിക സന്നിധിയിലാണ്. കേരളക്കരയും സംഗീതലോകവും കൊണ്ടാടുന്നപിറന്നാളെങ്കിലും ആഘോഷങ്ങളിൽ ഒട്ടും തൽപരനല്ല...

പഴയ റസിയയല്ല; ഫ്രീക്ക് രാധിക; ടിക് ടോക്കില്‍ ഫണ്ണി വിഡിയോ: വൈറല്‍

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയയെ മലയാളികളാരും മറക്കില്ല. കറുത്ത പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ചു വച്ച് പ്രണയവും കവിതയും നീറുന്ന ഓർമയാണ്. മുരളിയോടൊപ്പം ജീവിക്കാൻ വീടുവിട്ട് ഇറങ്ങി ഒടുവിൽ എല്ലാം നഷ്ടപ്പെട്ട റസിയയൊന്നുമല്ല ഇപ്പോൾ. വിവാഹ ശേഷം...

‘ഇത് അവിശ്വസനീയം...’; ആ മാതൃക കാട്ടിയ ബാലാജി ബോട്ടിന് ലാലിന്റെ സല്യൂട്ട്

കടലമ്മയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ബാലാജി ബോട്ടിലെ തൊഴിലാളികളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ‘ഇത് അവിശ്വസനീയം. കോഴിക്കോട് പുതിയങ്ങാടിയിൽ നിന്നുള്ള ബാലാജി ബോട്ടിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും എന്റെ ബിഗ് സല്യൂട്ട്. എല്ലാം പുറത്തേക്ക്...

സംവിധായകന്‍ സംഗീത് ശിവന്‍ പുതിയ 'റോളിൽ'; 'കോട്ടയം' റിലീസിന് ഒരുങ്ങുന്നു

സംവിധായകന്‍ സംഗീത് ശിവന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കോട്ടയം റിലീസിന് ഒരുങ്ങുന്നു. ബിനു ഭാസ്കര്‍ സംവിധാനം ചെയ്ത ചിത്രം മോണ്‍ട്രിയാല്‍ – ഡല്‍ഹി രാജ്യാന്തര ചലച്ചിത്രമേളകളിലടക്കം പ്രദര്‍ശിപ്പിച്ചിരുന്നു.വനിത പൊലീസ് ഉദ്യോഗസ്ഥ പീഡനത്തില്‍...

‘അമ്മ’യുടെ പുതുവര്‍ഷ സമ്മാനം; കാക്കതുരുത്തി സ്വദേശിക്ക് പുത്തൻ വീട്

നിര്‍ധന കുടുംബത്തിന് വീടു നിര്‍മിച്ചു നല്‍കി താരസംഘടന അമ്മ. തൃശൂര്‍ കാക്കതുരുത്തിയിലാണ് വീടു നിര്‍മിച്ചു നല്‍കിയത്. നിര്‍ധന കുടുംബാംഗമായ കാക്കതുരുത്തി സ്വദേശി വിമല പ്രദീപിനാണ് പുതിയ വീടു സമ്മാനിച്ചത്. ചലച്ചിത്ര താര സംഘടനയായ അമ്മയുടെ പുതുവര്‍ഷ...