E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 07:10 AM IST

Facebook
Twitter
Google Plus
Youtube

Result For "Charity"

കരുതലിൻറെ കാരുണ്യ യാത്ര; വൃക്കരോഗികളായ ഉമ്മയെയും മക്കളെയും സഹായിക്കാന്‍ സർവ്വീസ്

വൃക്കരോഗികളായ ഉമ്മയെയും രണ്ട് മക്കളെയും സഹായിക്കാന്‍ തിരൂരിലെ സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തി. ഇരിങ്ങാവൂർ സ്വദേശി അടൂക്കാട്ടിൽ ഇബ്രാഹീമിന്റെ ഭാര്യയുടെയും മക്കളുടെയുയും തുടർ ചികില്‍സയ്ക്കാണ് 6 ബസുകൾ സർവ്വീസ് നടത്തിയത്. പാറയിൽ ,സഫാരി ഫിർദൗസ്,...

തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്നു; സുരേഷിന് വേണം കൈത്താങ്ങ്

ജോലിക്കിടെ തെങ്ങില്‍ നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന മാലൂര്‍ പട്ടാരി സ്വദേശി കൂലി സുരേഷിന് സുമനസുകളുടെ സഹായം വേണം. തുടര്‍ ചികിത്സയ്ക്കും മകളുടെ പഠനമടക്കമുള്ള മറ്റ് കുടുംബ ചെലവുകള്‍ക്കും കയ്യില്‍ ഒന്നുമില്ല. ബധിരനും മൂകനും കൂടിയായ സുരേഷ് ഒന്നര...

ശരണ്യയെപ്പറ്റി വ്യാജവാര്‍ത്ത അരുതേ; ആ കുടുംബത്തെ വീണ്ടും തളർത്തരുത്: അഭ്യര്‍ഥന

ശരണ്യയെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുതെന്ന അഭ്യർഥനയുമായി സീമ.ജി.നായർ. ബ്രെയിൻട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ ശരണ്യയുടെ അസുഖം പൂർണ്ണമായും ഭേദമായി എന്ന തരത്തിലുള്ള വാർത്തകൾ തുടർചികിൽസയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് സീമ മനോരമന്യൂസ് ഡോട്ട്കോമിനോട്...

മുങ്ങുന്ന 5 ജീവനുകളെ കരയ്ക്കെത്തിച്ചു; സ്വയം മറന്ന് വിനോദിന്റെ രക്ഷാപ്രവർത്തനം

ദൈവമാണു തന്നെ അവിടെ എത്തിച്ചതെന്ന് ഓട്ടോഡ്രൈവർ ചെറുവായ്ക്കര മുക്കടക്കാട്ടിൽ വിനോദ് പറയുന്നു. അതുകൊണ്ടാണ് യാത്രക്കാരെ എടുക്കാൻ പോവുകയായിരുന്ന തനിക്ക് പുഴയിൽ പൊലിയുമായിരുന്ന 5 ജീവൻ രക്ഷിക്കാനായത്. കഴിഞ്ഞദിവസം കരിമ്പനയിൽ നിന്നാണ് വിനോദിനെ ഓട്ടം...

ഓണ്‍ലൈനില്‍ ചികില്‍സാസഹായം സമാഹരിക്കാന്‍ കമ്മിഷന്‍; കാരുണ്യത്തിലും കൊള്ളയടി

ഒാണ്‍ലൈനില്‍ കൂടി ചികില്‍സാ സഹായം അഭ്യര്‍ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വിലസുന്നു. വിഡിയോ ചിത്രീകരിച്ച് ചികില്‍സാസഹായം തേടിയ ശേഷം ലഭിച്ച തുകയില്‍ നിന്ന് സഹായിക്കാന്‍ വന്നവര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടതായി അര്‍ബുദ രോഗിയായ പെണ്‍കുട്ടി...

പ്രളയത്തിൽ വീട് നഷ്ടമായി, ഇപ്പോൾ മാരകരോഗവും; നിബാഷിന് വേണം നിങ്ങളുടെ തുണ

അപ്ളാസ്റ്റിക് അനീമിയ എന്ന രോഗത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് തൃശൂർ അരിമ്പൂരിലെ നിബാഷും കുടുംബവും. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുകയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തപ്പോഴാണ് ഡോക്ടറെ സമീപിച്ചത്. രക്തം പരിശോധിച്ചപ്പോഴാണ് തന്നെ...

ഈ പൊന്നുമോന്റെ വേദന സഹിക്കാവുന്നതിലും അപ്പുറം; സഹായം തേടി ഫിറോസ്

വൻ കുടലിന് പ്രവർത്തനമില്ലാത്ത മൂന്നുമാസം മാത്രം പ്രായമുളള വയനാട്-തോണിച്ചാലിൽ സഞ്ജയ് -ആരതി ദമ്പതികളുടെ മകന്റെ തീരാദുരിതം പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ. കുഞ്ഞിന് വൻകുടലിന് പകരം ചെറിയ ട്യൂബ് പോലെയെ ഉളളു. ചെറുകുടൽ...

50ലക്ഷം മുഴുവൻ ഉനൈറിന് വേണ്ട; 20 ലക്ഷം പാവങ്ങളുടെ കണ്ണീരൊപ്പും

സഹായധനമായി കിട്ടിയ 50 ലക്ഷം രൂപയിൽനിന്ന് 20 ലക്ഷം കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവരെ സഹായിക്കാൻ മാറ്റിവച്ച് കരുനെച്ചിയിലെ നെച്ചിക്കോടൻ ഉനൈർ. കാഴ്ചയ്ക്ക് പരിമിതിയും ശാരീരിക വൈകല്യവുമുള്ള ഉനൈർ ഊന്നുവടിയുടെ സഹായത്തോടെ കിലോമീറ്ററുകളോളം നടന്ന് പപ്പടം...

ആസിമിന്റെ ഒരു മോഹം പൂവണിഞ്ഞു; ഇനി പരസഹായമില്ലാതെ ‘ഒത്തിരി’ ദൂരം

സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും ജീവിത യാത്രയിലെ വിദ്യാഭ്യാസ അവകാശ പോരാളിയുമായ ആസിം വെളിമണ്ണയ്ക്ക് ഇത് ആഗ്രഹ സാഫല്യത്തിന്‍റെ നേരം. അത് പൂവണിഞ്ഞതാകട്ടെ കോഴിക്കോട് മുക്കത്തിനടുത്ത് എരഞ്ഞിമാവിലെ ശാരീരിക, മാനസിക വെല്ലുവിളികൾ...

50 ജീവനുകൾക്കു കാവലായി മമ്മൂട്ടിയുടെ ‘സുകൃതം’; ബിഷപ്പിനു നന്ദി പറഞ്ഞ് സുരേഷും കുടുംബവും

നടൻ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കീഴിൽ നിർധനരായ വൃക്ക രോഗികൾക്ക് ശസ്ത്രക്രിയ സഹായം ലഭ്യമാക്കുന്ന ‘സുകൃതം’ പദ്ധതിയിലൂടെ ജീവന്റെ പാതയിൽ തിരിച്ചെത്തിയവരുടെ എണ്ണം അൻപതു കടന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോടിനു...

ഇരു വൃക്കകളും തകരാറിൽ; യുവതി ചികില്‍സ സഹായം തേടുന്നു

രണ്ടു വൃക്കകളും തകരാറിലായ യുവതി ചികില്‍സ സഹായം തേടുന്നു. തൃശൂര്‍ കുന്നംകുളം സ്വദേശിനിയായ സ്റ്റില്‍സി സ്കറിയയാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കാരുണ്യം തേടുന്നത്. എം.ബി.എ പഠനത്തിനു ശേഷം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു...

ബിഗ് ക്യു ചാലഞ്ച്; അശ്വിന്റെ സമ്മാനത്തുക അറുപതിനായിരം രൂപ സാന്ത്വന ചികില്‍സയ്ക്ക്

മലയാള മനോരമ ബിഗ് ക്യു ചാലഞ്ചിലെ മല്‍സരാര്‍ഥികളുടെ സഹായ ഹസ്തം കൂടുതല്‍ പേരിലേക്ക്. സംസ്ഥാന തലത്തില്‍ മല്‍സരിച്ച അശ്വിന്‍, സമ്മാനത്തുകയായ അറുപതിനായിരം രൂപ സാന്ത്വന ചികില്‍സക്കായി നല്‍കി. പൂര്‍വ വിദ്യാര്‍ഥിയുടെ തുടര്‍ പഠനത്തിനാണ് അഭിജിത്ത് തനിക്ക്...

വേദന അറിയാതെ ഒരു നിമിഷമെങ്കിലും അവൻ! കുഞ്ഞിന്റെ ജീവനായി യാചിച്ച് ഒരമ്മ

അഞ്ചുമിനിറ്റെങ്കിലും എന്റെ മോൻ വേദനയറിയാതിരുന്നെങ്കിൽ എന്ന്ഹൃദയം പൊട്ടി ആഗ്രഹിച്ചു പോകുകയാണ് ഒരമ്മ. വേദന സഹിക്കാനാകാതെയാണ് അവൻ കരയുന്നത്. വേദന പകുത്തു നൽകാൻ ദൈവത്തിനാകുമോ? എങ്കിൽ എന്റെ കുഞ്ഞിന്റെ വേദന ദൈവം എനിക്കു നൽകട്ടേ, അവൻ സുഖമായി...

ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം; ഇതാ ഒരു മനുഷ്യസ്നേഹി

ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ക്ക് സ്വന്തം വീട്ടില്‍ അഭയകേന്ദ്രമൊരുക്കിയ ഒരു മനുഷ്യസ്നേഹിയെ പരിചയപ്പെടാം. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി കെ.എ.അഗസ്റ്റിനാണ് സ്വന്തം വീടും സ്ഥലവും അശരണര്‍ക്ക് തണലൊരുക്കാന്‍ വിട്ടു നല്‍കിയത്....

കുടുസുമുറിയില്‍ കഴിഞ്ഞ റാണിക്കും കുടുംബത്തിനും ദുരിതങ്ങളില്‍ നിന്ന് മോചനം

കോഴിക്കോട് നഗരമധ്യത്തിലെ കുടുസുമുറിയില്‍ കഴിഞ്ഞ റാണിക്കും കുടുംബത്തിനും ദുരിതങ്ങളില്‍ നിന്ന് മോചനം. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് എം.കെ. മുനീര്‍ എം.എല്‍.എ ഇടപെട്ടാണ് ഇവരെ മുണ്ടിക്കല്‍താഴത്തെ വാടക വീട്ടിലേക്ക്...

ഗൃഹനാഥൻ മരിച്ചതിന്റെ പിറ്റേന്നു വീട് കത്തിയമർന്നു

ഗൃഹനാഥൻ മരിച്ചു ചിതയാറും മുൻപേ വീട് കത്തി നശിച്ചു. കുമ്പളക്കോട്ടിൽ ലതികയുടെ വീടാണു കഴിഞ്ഞ ദിവസം കത്തിയമർന്നത്. ലതികയുടെ ഭർത്താവ് മോഹനൻ ബുധനാഴ്ച്ച സ്വയം ജീവനൊടുക്കുകയായിരുന്നു. ലതികയും ഏഴാം ക്ലാസ് വിദ്യാർഥിയായ മകൻ മിഥുനും ഇതിന്റെ ഞെട്ടലിൽ നിന്നു...

ശുചീകരണത്തൊഴിലാളിക്ക് ഒഴിവുദിനം ആഘോഷിക്കാൻ വിദ്യാർഥികൾ പിരിച്ചത് ഒന്നരലക്ഷം, കയ്യടി

യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ശുചീകരണത്തൊഴിലാളിക്ക് സ്വദേശത്ത് പോയി ഹോളിഡേ ആഘോഷിക്കാൻ കോളേജ് വിദ്യാർത്ഥികൾ സമാഹരിച്ചു നൽകിയത്1500 പൗണ്ട്(ഏകദേശം 1,42,622 രൂപ). തങ്ങളുടെ സർവകലാശാലയിലെ ശുചീകരണത്തൊഴിലാളിയായ ഹെർമൻ ഗോർഡോണിന് ഒഴിവുദിനം ആഘോഷിക്കാൻ...

‘അവനെ മരണത്തിന് വിട്ടു കൊടുക്കരുതേ...’; ഹൃദയം നുറുങ്ങുന്ന വേദനയോടെ ഒരച്ഛനും അമ്മയും

തന്നെ ദുരിതത്തിലാഴ്ത്തിയ രോഗത്തിൽനിന്ന് മോചനംതേടി വർഷങ്ങളായി കാത്തിരിക്കുകയാണ് ഹരികൃഷ്ണനെന്ന ഇരുപതു വയസുകാരൻ. അഞ്ച് വർഷങ്ങ‌ൾക്ക് മുൻപ് (16–10–12ൽ) ശക്തമായ തലവേദന ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിക്കുകയും പരിശോധനയിൽ തലച്ചോർ...

ജീവിതം അമ്മയുടെ കാല്‍ക്കല്‍; ഇതാണ് മകള്‍: സ്നേഹത്യാഗങ്ങളുടെ കഥ: അഭിമുഖം

എനിക്ക് മുടി ഒരുപാട് ഇഷ്ടമായിരുന്നു. പുതുതായി മുളയ്ക്കുന്ന മിനുസമുള്ള തലയിൽ തലോടി ആഷ്‌ലി പറയുന്നു. പക്ഷെ അസുഖത്തിന്റെ ഭാഗമായി അമ്മയുടെ മുടി മുറിച്ചപ്പോൾ അമ്മയ്ക്ക് ഒരു പിന്തുണയാകെട്ടെ എന്നു കരുതി ഞാനും മൊട്ടയടിച്ചു. എന്റെ മുടിയില്ലാത്ത മുഖം കണ്ട...

ഞങ്ങൾക്ക് വിശക്കുന്നു; സ്കൂളിൽ പോയാല്‍ ഉച്ചക്കഞ്ഞി കിട്ടും; വണ്ടിക്കൂലി..?

വയറിന്റെ കത്തൽ നീക്കണമെങ്കിൽ ഉച്ചക്കഞ്ഞി കുടിക്കാൻ സ്കൂളിലെത്തണം. സ്കൂളിൽ പോകാൻ വണ്ടിക്കൂലിയില്ലെങ്കിൽ പിന്നെന്തു മാർഗം? കരിമ്പാലൂർ കനാൽപുറമ്പോക്കിൽ ബിനുവിന്റെ മക്കളായ പ്രജീഷ് (എട്ട്), പ്രണവ് (അഞ്ച്) എന്നിവരാണു ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റിനു...