E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 04:26 AM IST

Facebook
Twitter
Google Plus
Youtube

Result For "Animals Attack"

കാട്ടുപന്നിയെ വെടിവെയ്ക്കാനുള്ള അനുമതി വൈകില്ല; തോക്കുള്ളവരുടെ പട്ടിക തയ്യാറാക്കുന്നു

കോഴിക്കോട് താമരശ്ശേരി റേ‍ഞ്ചിലെ മുഴുവന്‍ ഇടങ്ങളിലും കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിയുതിര്‍ക്കാനുള്ള അനുമതി വൈകില്ലെന്ന് വനംവകുപ്പ്.പുതുപ്പാടി പഞ്ചായത്തില്‍ തോക്ക് ലൈസന്‍സുള്ളവരുടെ പട്ടിക വനംവകുപ്പ് ശേഖരിച്ചു. കര്‍ഷകരുടെ വിളകള്‍ക്ക് പൂര്‍ണ...

പോത്ത് വിരണ്ടോടി; ആക്രമണം; ഒടുവിൽ കയർ കുരുങ്ങി ചത്തു

കൊല്ലം ചന്ദനത്തോപ്പിൽ കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി. ആക്രമണത്തില്‍ പൊലീസുകാർക്കും നാട്ടുകാർക്കും പരുക്കേറ്റു. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ കയർ കഴുത്തില്‍ കുരുങ്ങി പോത്ത് ചത്തു. കശാപ്പിനായി പിടിച്ചപ്പോള്‍ പോത്ത് വിരണ്ട്...

പത്തുവര്‍ഷം, കടിച്ചും കുത്തിയും കൊന്നത് 46 ജീവനുകൾ; വന്യജീവിദുരിതത്തിൽ വയനാട്

വയനാട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിവിധ വന്യജീവികള്‍ കൊലപ്പെടുത്തിയത് 46 മനുഷ്യരെ. അഞ്ചുവര്‍ഷത്തിനിടെ കടുവ കടിച്ചു കൊന്നത് അഞ്ചുജീവനുകള്‍. പുല്‍പ്പള്ളിയില്‍ വിറകുശേഖരിക്കാന്‍ പോയപ്പോള്‍ കടുവ കൊന്നു തിന്ന യുവാവാണ് ഈ ഗണത്തിലെ അവസാനത്തെ...

ഒരൊറ്റ ചവുട്ടിൽ അരഞ്ഞു തീരുന്ന ജീവിതം; കാട്ടുമൃഗങ്ങൾ ബാക്കിവെക്കുന്നത്....

കേവലം കൃഷിനാശത്തിലൊതുങ്ങുന്നതല്ല പത്തനംതിട്ട ജില്ലയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം. മലയോരമേഖലയിലെ മനുഷ്യജീവനാണ് അവ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. മരണത്തിനുപുറമെ, വന്യജീവി ആക്രമണത്തിന്റെ ഇരകളുടെ ജീവിതം പലയിടത്തും പരസഹായത്താലാണ്. ളാഹയില്‍ വച്ച് കാട്ടാന...

പുൽപ്പള്ളിക്ക് പിന്നാലെ ബത്തേരിയിലും വന്യമൃഗാക്രമണം; വേണം റെയിൽ ഫെൻസിങ്

വയനാട് പുൽപ്പള്ളിക്ക് പുറമേ ബത്തേരിയിലും വന്യമൃഗങ്ങൾ നിരന്തരം കാടിറങ്ങി കർഷകർക്ക് കനത്ത നഷ്ടം വരുത്തുന്നു. ബത്തേരി കട്ടയാട് കർഷകർ കാവലിരുന്ന് സംരക്ഷിച്ച നൂറുകണക്കിന് നേന്ത്രവാഴകളാണ് കാട്ടാനക്കൂട്ടം ഇല്ലാതാക്കിയത്. അപേക്ഷകൾ നൽകിയിട്ടും നഷ്ടപരിഹാരവും...

വന്യമൃഗശല്യം; വേണം ഇടപെടൽ; ഒലവക്കോട് പ്രതിഷേധം

കാട്ടാനയും കാട്ടുപന്നിയും കൃഷിയിടങ്ങളെ ഇല്ലാതാക്കുമ്പോള്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. പാലക്കാട്ട് വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുളള വനമേഖലയിലാണ് വന്യമൃഗശല്യം രൂക്ഷമാകുന്നത്. വനം ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസും കര്‍ഷക സംഘവും...

മലപ്പുറത്ത് ചരിഞ്ഞ കാട്ടാനയ്ക്ക് പരുക്കേറ്റത് മറ്റാനകളുടെ ആക്രമണത്തിൽ; വെറ്റിനറി സർജൻ

മലപ്പുറം കരുവാരകുണ്ട് വനത്തില്‍ ചരിഞ്ഞ കാട്ടാനക്ക് മറ്റാനകളുടെ ആക്രമണത്തില്‍ പരുക്കേറ്റതാണെന്ന് വനംവകുപ്പിന്റെ വെറ്റനറി സര്‍ജനും വനം ഉദ്യോഗസ്ഥരും. കാട്ടാന ചരിഞ്ഞ സ്ഥലത്തേക്ക് മാധ്യമങ്ങളേയും പരിസരത്തുളളവരേയും കടത്തി വിടാത്തതില്‍ ദുരൂഹത ആരോപിച്ച്...

തൃശൂരില്‍ നായയുടെ മുഖത്ത് ടേപ്പ് ചുറ്റി കൊടുംക്രൂരത; വേദന തിന്ന രണ്ടാഴ്ച

പാലക്കാട് മനുഷ്യൻ ചെയ്ത കൊടുംക്രൂരതയുടെ ഇരയായി ഗർഭിണിയായിരുന്ന പിടിയാന ചരിഞ്ഞ വാർത്ത നിറഞ്ഞുനിൽക്കെയാണ് മറ്റൊരു ക്രൂരത പുറത്തറിയുന്നത്. തൃശൂരിൽ നായയുടെ വായ ഇൻസുലേഷൻ ടേപ്പു കൊണ്ട് ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. ആ നായയുടെ മുഖത്തു ചുറ്റിയതു കൊടും...

ക്യാമറകളും കൂടും ഒരുക്കി വനംവകുപ്പ്; വന്യജീവിയെ കാത്ത് ആകാംക്ഷയോടെ നാട്ടുകാർ

കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ നാട്ടിലിറങ്ങി ആടുകളെ കൊല്ലുന്ന വന്യജീവിയെ പിടികൂടാന്‍ ക്യാമറകളും കൂടും ഒരുക്കി വനംവകുപ്പ്. ഒരാഴ്ചയ്ക്കിടെ നാല് ആടുകളെയാണ് വന്യജീവി കൊന്നത്. എന്നാല്‍ കടുവയാണോ പുലിയാണോ നാട്ടിലിറങ്ങി ഇര പിടിക്കുന്നതെന്ന്...

പിന്നാലെ പാഞ്ഞ് കൂറ്റൻ കരടി; ഏറ്റുമുട്ടൽ ഒഴിവാക്കാൻ പന്ത്രണ്ടുകാരന്റെ തന്ത്രം

തന്ത്രമുപയോഗിച്ച് കരടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട 12 കാരൻ അലെസ്സാൻഡ്രോ താരമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ. കുടുംബാംഗങ്ങളുമൊത്ത് വടക്കൻ ഇറ്റലിയിലെ ട്രെൻഡിനോ മലനിരകളിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു കുട്ടി. കാഴ്ചകൾ കണ്ട് നടക്കുന്നതിനിടയിലാണ് കരടി...

പാലക്കാട് അ‍ജ്ഞാത ജീവി ആക്രമണം; ഒറ്റരാത്രികൊണ്ട് 70 കോഴികളെ കൊന്നൊടുക്കി; ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട് മലമ്പുഴ കൊട്ടേക്കാടിനു സമീപം വളര്‍ത്തുകോഴികളെ അജ്ഞാതജീവി കൊന്നൊടുക്കി. പ്രദേശത്തെ ഏഴു വീടുകളിൽ നിന്നായി എഴുപത് കോഴികളാണ് ഇല്ലാതായത്. കൊട്ടേക്കാടിനു സമീപം അരുകുടി നാമ്പള്ളത്താണ് അജ്ഞാതജീവിയുടെ ആക്രമണത്തില്‍ കോഴികൾ ചത്തത്. രാത്രിയില്‍...

റോഡിലേക്ക് പെട്ടെന്നെത്തി കാണ്ടാമൃഗം; കാറിന് പിന്നാലെ ഒാട്ടം; അദ്ഭുതരക്ഷ; വിഡിയോ

കാറിന് പിന്നാലെ പായുകയാണ് ഇൗ കാണ്ടാമൃഗം. കാറിലുള്ളവരാകട്ടെ തിരികെ വേഗത്തിൽ രക്ഷപെടാനുള്ള ശ്രമത്തിലാണ്. തിരക്കുള്ള നിരത്തിലാണ് കാണ്ടാമൃഗം എത്തിയത്. അസ്സമിലെ ദേശീയപാതയിലാണ് ഇൗ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വാഹനങ്ങൾ...

കാലികളെ കുത്തിനിറച്ച് കടത്ത്; വാഹനം പിടികൂടി; ഇറച്ചി കടത്തു സംഘത്തിന്‍റെ ക്രൂരത

പൊളളാച്ചിയില്‍ നിന്ന് കരുനാഗപ്പളളിയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച കന്നുകാലികളെ എസ്പിസിഎ സംഘം മോചിപ്പിച്ചു. ആലുവ അമ്പാട്ടുകാവില്‍ നിന്നാണ് കാലികളെ കുത്തിനിറച്ച വാഹനം പിടികൂടിയത്. കാലികള്‍ ലോറിയില്‍ ഇരിക്കാതിരിക്കാനായി ലോറിയുടെ പ്ലാറ്റ്ഫോമില്‍...

കലി പൂണ്ട് കാട്ടാന; കാണ്ടാമൃഗത്തേയും കുഞ്ഞിനേയും ആക്രമിച്ചു: വിഡിയോ

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ കാണ്ടാമൃഗത്തേയും കുഞ്ഞിനേയും ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഇന്ത്യയിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ ഡോ. കൃഷ്ണ തുമ്മലപള്ളിയും കുടുംബവുമാണ് ഈ ദൃശ്യങ്ങൾ നേരിൽ കണ്ടതും...

വിരണ്ടോടി പോത്ത്; ഏഴ്മണിക്കൂർ നാട് മുൾമുനയിൽ; ഒടുവിൽ സംഭവിച്ചത്

ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്ത് വയോധികയെ കുത്തിപ്പരുക്കേൽപ്പിച്ചും കണ്ണിൽ കണ്ടവരെയെല്ലാം ഇടിച്ചിട്ടും നാട്ടിലാകെ 7 മണിക്കൂറോളം പരിഭ്രാന്തി പടർത്തി. ഒടുവിൽ കയർകൊണ്ടു കുരുക്കിട്ട് പിടിച്ചു കെട്ടി. ഇന്നലെ രാവിലെ പറക്കോട്ട് നിന്ന്...

വിരണ്ടോടി, കുത്തി, ഒടുവിൽ കീഴടങ്ങി; നാടിനെ വിറപ്പിച്ച് പോത്തുകൾ

പ്രളയ ദുരിതത്തിന് നടുവില്‍ തിരൂര്‍ മൂന്നിയൂരിനെ വിറപ്പിച്ച് പോത്തുകള്‍. കഴിഞ്ഞ രാവിലെ വിരണ്ടോടിയ രണ്ട് പോത്തുകളുടെ അക്രമണത്തില്‍ രണ്ട്‌പേര്‍ക്ക് പരുക്കേറ്റു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ പിടിച്ചുകെട്ടാനായത്. പെരുന്നാള്‍...

എത്തിയത് കാണ്ടാമൃഗത്തെ വേട്ടയാടാൻ; ആനകൾ ചവിട്ടിക്കൊന്നു; സിംഹം ഭക്ഷണമാക്കി; നടുക്കം

ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിൽ കാണ്ടാമൃഗത്തെ വേട്ടയാടാനെത്തിയവരിൽ ഒരാളെ ആനകൾ ചവിട്ടിക്കൊന്നു. പിന്നീട് ഇയാളുടെ മൃതദേഹം സിംഹങ്ങൾ ആഹാരമാക്കി. അഞ്ചംഗസംഘത്തിലെ ഒരാളെയാണ് മൃഗങ്ങൾ ആഹാരമാക്കിയത്. പാര്‍ക്ക് സന്ദര്‍ശിക്കാൻ വന്നവരാണെന്ന്...

കാട്ടില്‍ വരള്‍ച്ച; വന്യമൃഗം നഗരത്തില്‍; പരിഭ്രാന്തിയില്‍ ചാലക്കുടി: വിഡിയോ

‘മ്ലാവ്’ ചാലക്കുടി നഗരത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ജനം പകച്ചു. കാട്ടില്‍ കാണുന്ന മ്ലാവ് എന്താ ഈ നഗരത്തില്‍. നാട്ടുകാര്‍ പരസ്പരം ആശങ്ക പങ്കുവച്ചു. ഉടനെ, ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. അവര്‍ എത്തുമ്പോഴേക്കും മ്ലാവിനെ കാണാനില്ല. പിന്നെ, തിരച്ചില്‍...

വന്യമൃഗങ്ങൾ പുല്‍പ്പള്ളിയുടെ ഉറക്കം കെടുത്തുന്നു

കര്‍ണാടക ബൈരക്കുപ്പ വനമേഖലയില്‍ നിന്നും ഇറങ്ങിവരുന്ന വന്യമൃഗങ്ങളാണ് വയനാട് പുല്‍പ്പള്ളിയുടെ ഉറക്കം കെടുത്തുന്നത്. കടുവയുടെ സാന്നിധ്യം ഈ മേഖലയില്‍ നിത്യസംഭവമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി കന്നുകാലികള്‍ ആക്രമിക്കപ്പെട്ടു. പുല്‍പ്പള്ളിയിലെ...

മച്ചൂരില്‍ നാലുമാസത്തിനിടെ കടുവ ആക്രമണത്തില്‍ മൂന്നുമരണം; ഭീതി

വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ മച്ചൂരില്‍ നാലുമാസത്തിനിടെ മൂന്നുപേരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പതിനാറുകാരന്‍‌ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്...