പഞ്ചഗുസ്‌തിയിൽ ദേശീയതലത്തിൽ കരുത്തുകാട്ടിയ മുപ്പത്തിയാറുകാരി രാജ്യാന്തര മൽസരത്തിന് പോകാൻ പണമില്ലാതെ കഷ്‌ടപ്പെടുന്നു. ദേശിയമൽസരങ്ങളിൽ അഞ്ചു മെഡലുകൾ സ്വന്തമാക്കിയ തൃശൂർ ചെമ്പൂത്ര സ്വദേശി സി.എസ്.സൗമ്യയാണ് സ്പോൺസർമാരെ തേടുന്നത് പഞ്ചഗുസ്‌തിയിൽ വനിത റഫറി കൂടിയാണ് സൗമ്യ.
പഞ്ചഗുസ്‌തിയിൽപ്രതിഭയാണ് സൗമ്യ. വിവാഹ മോചനത്തിനുശേഷമായിരുന്നു പഞ്ചഗുസ്തിയിൽ പരിശിലനം തുടങ്ങിയത്. സൗമ്യയ്ക്കു രണ്ടു മക്കളുണ്ട്. വയസ് മുപ്പത്തിയാറായി നൃത്തത്തിലായിരുന്നു ആദ്യ താൽപര്യം. സുഹൃത്തായ ഹരിയാണ് പഞ്ചഗുസ്തി പരിചയപ്പെടുത്തുന്നത്.
പരിശീലനം തുടങ്ങിയശേഷം പഞ്ചഗുസ്‌തിയിൽ പ്രതിഭ തെളിയിക്കാനായി കഠിന ശ്രമം തുടങ്ങി. ദേശീയതലത്തിൽമൽസരങ്ങളിൽ പങ്കെടുത്ത് കഴിവു തെളിയിച്ചു. അഞ്ചു മെഡലുകൾ. ഇനി സ്പെയിനിൽ നടക്കുന്ന രാജ്യാന്തരമൽസരത്തിൽ പങ്കെടുക്കണം രണ്ടു ലക്ഷം രൂപ വേണം.
പല സ്കൂളുകളിലായി 1500 കുട്ടികൾക്ക് സൗമ്യ പരിശീലനം നൽകുന്നുണ്ട്. അടുത്തവർഷം ചൈനയിൽ നടക്കുന്ന പഞ്ചഗുസ്‌തി മൽസരത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പഞ്ചഗുസ്തിയിലെ ആദ്യത്തെ നാഷണൽ വനിത റഫറിയെന്ന പെരുമയും സൗമ്യ കരസ്ഥമാക്കിയിട്ടുണ്ട്.