അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം ജോഷിതക്ക് മലയാള മനോരമയുടെ പുരസ്കാരം സമർപ്പിച്ചു. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങില്‍ അഞ്ചുലക്ഷം രൂപയും സ്വർണപതക്കവും കൈമാറി. മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ പുരസ്‌കാരം നല്‍കി. . മലയാള മനോരമ നൽകിയ ആദരം കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ വലിയ പ്രചോദനമാകുമെന്ന് ജോഷിത പറഞ്ഞു. കുട്ടിക്കാലം മുതലേ വായന തുടങ്ങി ഹൃദയത്തിലേറ്റുവാങ്ങിയ പത്രമായ മലയാള മനോരമയുടെ ആദരം മകൾക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്ന് ജോഷിതയുടെ അച്ഛൻ ജോഷി പറഞ്ഞു.നാട്ടുകാരും സ്പോർട്സ് പ്രേമികളും ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും ക്രിക്കറ്റ് അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി.