സംസ്ഥാന സ്കൂൾ കായികമേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്മാര്‍. 1926 പോയിന്‍റാണ് തിരുവനന്തപുരം സ്വന്തമാക്കിയത്. അത്‌ലറ്റിക്സില്‍ 245 പോയിന്റുമായി മലപ്പുറം ഒന്നാമത്. 214 പോയിന്റ് നേടിയ പാലക്കാട് അത്‌ലറ്റിക്സില്‍ രണ്ടാമത്. കോഴിക്കോടിന്‍റെ അല്‍ക്ക ഷിനോ നാല് സ്വര്‍ണവുമായി മേളയില്‍ മിന്നുന്ന നേട്ടം സ്വന്തമാക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തിലാണ് അല്‍ക്കയുടെ സ്വര്‍ണ നേട്ടം. 400,600 മീറ്റര്‍ ഓട്ടത്തിലും 4x100 മീറ്റര്‍ റിലേയിലും അല്‍ക്ക നേരത്തെ സ്വര്‍ണം നേടിയിരുന്നു.
ENGLISH SUMMARY:
Malappuram won the title in athletics at the state school sports meet. Thiruvananthapuram are the overall champions.