വീണ്ടുമൊരു ഒളിംപിക് മെഡലുമായി പി.ആര്‍. ശ്രീജേഷ് വരുന്നതും കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആദ്യ പരിശീലകനും ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ മുന്‍പരിശീലകനുമായ എസ്. ജയകുമാര്‍. ലോകത്തെ ഏറ്റവുമികച്ച ഗോള്‍കീപ്പറാണ് ശ്രീജേഷ് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. ശ്രീജേഷ് ഭാവിതലമുറയ്ക്ക് നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളിലെ ഒരോകുട്ടികളും കാത്തിരിക്കുകയാണ് പി.ആര്‍. ശ്രീജേഷ് വീണ്ടുമൊരു ഒളിംപിക് മെഡലുമായി വരുന്നത് കാണാന്‍. ഇന്ത്യയുടെ വന്‍മതില്‍ അത് നേടുമെന്നുതന്നെയാണ് ശ്രീജേഷിനെ കണ്ടെത്തിയ പരിശീലകന്‍ എസ്. ജയകുമാര്‍.
രണ്ടായിരമാണ്ടില്‍ സിഡ്നി ഒളിംപിക്സില്‍ പങ്കെടുത്ത കെ.എം. ബിനാമോള്‍ തിരുവനന്തപുരത്ത് ജി.വി രാജ സ്പോര്‍ട്സ് സ്കൂളില്‍ അതിഥിയായി എത്തിയപ്പോള്‍ ശ്രീജേഷ് ബീനയെ തൊട്ടത് ജയകുമാര്‍ ഓര്‍ക്കുന്നു. ആദ്യമായി ഒരു ഒളിംപ്യനെ തൊട്ടറിഞ്ഞ ആ പന്ത്രണ്ടുകാരന്‍ പിന്നെ ഇന്ത്യയ്ക്കുവേണ്ടി നാല് ഒളിംപിക്സുകളില്‍ പങ്കാളിയായി. ശ്രീജേഷ് വരുംതരമുറയ്ക്ക് വലിയ പ്രചോദനമാണ്.