paris-olympics-male-shooting-medal

പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍.  പുരുഷ വിഭാഗം ഷൂട്ടിങ് 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്നില്‍ കുസാലെ വെങ്കലം നേടി.   

451.4 പോയിന്റോടെയാണ് സ്വപ്നിലിന്റെ നേട്ടം. മല്‍സരത്തിന്റെ ആദ്യ റൗണ്ടുകളില്‍ പിന്നില്‍ നിന്ന സ്വപ്നില്‍ അവസാനമാണ് കുതിച്ചുകയറിത്. നീലിങ് , പ്രോണ്‍ റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ അഞ്ചാസ്ഥാനത്തായിരുന്നു സ്വപ്നില്‍. സ്റ്റാന്‍ഡിങ് റൗണ്ടിന് ശേഷമാണ് 411.6 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്ക് കയറിയത്.

സ്വര്‍ണം ചൈനയും, വെള്ളി യുക്രെയ്ന്‍ സ്വന്തമാക്കി.ഒളിംപിക്സിന്റെ ആറാം ദിനമെത്തുമ്പോള്‍ ഷൂട്ടിങ്ങില്‍ നിന്ന്  മാത്രമാണ് ഇന്ത്യയ്ക്ക് മൂന്ന് മെഡലുകളും ലഭിച്ചത്.