ഒളിംപിക്സ് അശ്വാഭ്യാസത്തില്‍ പങ്കെടുക്കാന്‍ കുതിരയുമായി ട്രക്കില്‍ യാത്രചെയ്ത് പാരിസിലെത്തിയ ഒരാളെ പരിചയപ്പെടാം. അശ്വാഭ്യാസത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷ കൂടിയാണ് ഈ താരം.
ജര്‍മനിയിലെ പഡര്‍ബോണിലാണ് അശ്വാഭ്യാസത്തില്‍ മല്‍സരിക്കുന്ന അനുഷ് അഗര്‍വാലയുടെ പരിശീലനം. ത്രിവര്‍ണം പതിച്ച ട്രക്കില്‍ കുതിരയുമായി പാരിസിലേക്ക് യാത്രചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സര്‍ കാരാമെലോ എന്നാണ് 24കാരന്‍ അനുഷിന്റെ കുതിരയുടെ പേര്. കുതിരയുമായി എട്ടുമണിക്കൂര്‍ ട്രക്കോടിച്ചാണ് അനുഷിന്റെ ഒളിംപിക്സ് യാത്ര. ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പടെ ഈ ജര്‍മന്‍കാരന്‍ കുതിരയുമായാണ്, അനുഷ് മല്‍സരിച്ച് വിജയിച്ചത്. ഡ്രസേജ് ഇനത്തിലാണ് അനുഷും കാരമെലോയും മല്‍സരിക്കുന്നത്. ഒളിംപിക്സില്‍ ഈ ഇനത്തില്‍ മല്‍സരിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് കൊല്‍ക്കത്തയില്‍ ജനിച്ച അനുഷ്. 17ാം വയസുമുതല്‍ ജര്‍മനിയിലെ പഡര്‍ബോണിലാണ് പരിശീലനം. 2004 ഏതന്‍സ് ഒളിംപിക്സില്‍ സ്വര്‍ണം നേടിയ ഹ്യൂബര്‍ട്സ് ഷ്മിഡാണ് അനുഷിന്റെ പരിശീലകന്‍. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ അനുഷ് ഇന്ത്യയ്ക്കായി വെങ്കിലമെഡല്‍ സ്വന്തമാക്കി ചരിത്രംകുറിച്ചിരുന്നു. 41 വര്‍ഷത്തിനിടെ അശ്വാഭ്യാസത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലായിരുന്നു.