ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 106 റണ്‍സിന്‍റെ വലിയ വിജയം നേടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ സഹായിച്ചത് സുനില്‍ നരെയിന്‍റെ മിന്നുന്ന ബാറ്റിങാണ്. 39 പന്തില്‍ 85 റണ്‍സാണ് സുനില്‍ നരെയ്ന്‍ നേടിയത്. എന്നാല്‍ സുനില്‍ നരെയന്‍ ബാറ്റിങില്‍ തിളങ്ങുന്നതിന് മുന്‍പ് പുറത്താക്കാനുള്ള അവസരം ഡല്‍ഹി ക്യാപിറ്റല്‍സിന് ലഭിച്ചിരുന്നു. ഇത് കൃത്യമായി ഉപയോഗപ്പെടുത്താതാണ് ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമായതെന്നാണ് മല്‍സര ശേഷം സമൂഹമാധ്യമങ്ങളിലെ വിലയിരുത്തല്‍.
ഇഷാന്ത് ശര്‍മ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ നരെയ്ന്‍റെ ബാറ്റില്‍ തട്ടിയ പന്ത് കീപ്പര്‍ ക്യാച്ച് ചെയ്തിരുന്നു. അംപയര്‍ നോട്ട് ഔട്ട് വിധിച്ചെങ്കിലും ഡല്‍ഹി ടീം റിവ്യു തീരുമാനമെടുക്കാന്‍ വൈകിയതാണ് തിരിച്ചടിയായത്. റിവ്യു നല്‍കുന്നതില്‍ പന്തിന് രണ്ട് മനസായിരുന്ന വിഡിയോകളില്‍ കാണാം. ടീം അംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പന്ത് റിവ്യു ആവശ്യപ്പെടുന്നത്. എന്നാല്‍ സമയം കഴിഞ്ഞെന്ന പേരില്‍ പന്തിന്‍റെ റിവ്യു അംപയര്‍ നിരസിക്കുകയായിരുന്നു.
10 സെക്കന്‍ഡാണ് ഡിആര്‍എസ് തീരുമാനത്തിനായി ലഭിക്കുക. നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഡല്‍ഹി ക്യാപിറ്റല്‍ റിവ്യു ആവശ്യപ്പെട്ടത്. അതേസമയം ഒരു സെക്കന്‍ഡ് ബാക്കിയുള്ളപ്പോഴാണ് പന്ത് റിവ്യു ആവശ്യപ്പെട്ടതെന്നാണ് ആരാധകരുടെ വാദം. അതേസമയം പന്ത് സുനില്‍ നരെയ്ന്‍റെ ബാറ്റില്‍ തട്ടിയത് റിപ്ലെയില്‍ വ്യക്തമായിരുന്നു. ഈ സമയം 12 പന്തില്‍ 24 റണ്‍സാണ് സുനില്‍ നരെയിന്‍ നേടിയത്. ശേഷം നടത്തിയ വെടികെട്ടാണ് കൊല്‍ക്കത്തയ്ക്ക് ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ കുറിക്കാന്‍ സഹായിച്ചത്.
സുനില്‍ നരെയ്നൊപ്പം 27 പന്തില്‍ 54 റണ്‍സെടുത്ത അന്‍ക്രിഷ് രഘുവന്‍ഷിയുടെ അര്‍ധ സെഞ്ചുറിയും ആന്ദ്രെ റസലിന്‍റെ 41 റണ്‍സും റിങ്കു സിങ് 26 റണ്‍സും ചേര്‍ന്നതോടെ 272 റണ്‍സ് എന്ന പടകൂറ്റന്‍ ലക്ഷ്യമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഡല്‍ഹി ക്യാപിറ്റലിന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിങില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 166 റണ്‍സിന് പുറത്തായിരുന്നു. 55 റണ്‍സെടുത്ത റിഷഭ് പന്താണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടോപ്പ് സ്കോറര്‍.