mitchel-starc

ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ മൂന്നാം ഓവര്‍. മിച്ചല്‍ സ്റ്റാര്‍ക്കിനെ ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് പറത്തി കോലിയുടെ കൂറ്റന്‍ സിക്സ്. ഇതാ പോകുന്നു നിങ്ങളുടെ 24.75 കോടി എന്നാണ് കോലിയുടെ സിക്സിന് പിന്നാലെ ആരാധകരുടെ ട്രോളുകള്‍. കൊല്‍ക്കത്ത രണ്ട് മല്‍സരം പൂര്‍ത്തിയാക്കുമ്പോള്‍ കമിന്‍സ് എറിഞ്ഞത് 8 ഓവര്‍. വഴങ്ങിയത് 100 റണ്‍സ്. ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായില്ല.

ബാംഗ്ലൂരിന് എതിരെ നാല് ഓവറില്‍ 47 റണ്‍സ് ആണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. ഇക്കണോണി 11.75. ഹൈദരാബാദിന് എതിരായ കളിയില്‍ നാല് ഓവറില്‍ സ്റ്റാര്‍ക് വിട്ടുകൊടുത്തത് 53 റണ്‍സ്. ഇക്കണോമി റേറ്റ് 13.25. രണ്ട് മല്‍സരങ്ങള്‍ പരിഗണിക്കുമ്പോള്‍ 12.50 ആണ് സ്റ്റാര്‍ക്കിന്റെ ഇക്കണോമി റേറ്റ്. 

വമ്പന്‍ പ്രൈസ് ടാഗിന്റെ ഭാരം സ്റ്റാര്‍ക്കിന് താങ്ങാനാവാതെ വരുമ്പോള്‍ ഓസീസ് പേസറേയും കൊല്‍ക്കത്തയേയും ട്രോളുകയാണ് ആരാധകര്‍. ഐസ്​ലന്‍ഡ് ക്രിക്കറ്റും സ്റ്റാര്‍ക്കിനെ ട്രോളി എത്തുന്നവരിലുണ്ട്. ഐസ്​ലന്‍ഡിലെ ഒരു ബിയറിനേക്കാള്‍ വലകൂടിയത് എന്നാണ് സ്റ്റാര്‍ക്ക് 100 റണ്‍സ് വഴങ്ങിയതിനെ ട്രോളി ഐസ്​ലന്‍ഡ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തത്.