2023ല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കിയ കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൂപ്പര്‍ താരം മെസിയേയും ബാസ്കറ്റ്ബോള്‍ ഇതിഹാസം ലെബ്രോണിനേയും മറികടന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തിയതെന്ന് സ്പോര്‍ട്ടികോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലേക്ക് എത്തുന്നത്. 215 മില്യണ്‍ ഡോളര്‍ വാര്‍ഷിക പ്രതിഫലത്തിലായിരുന്നു സൗദി അറേബ്യയിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ ചേക്കേറല്‍. എന്‍ഡോഴ്സ്മെന്റ് ഡീലുകള്‍ ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ 275 മില്യണ്‍ ഡോളറാണ് 2023ല്‍ ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചത്.
2023ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ കായിക താരങ്ങളില്‍ രണ്ടാമത് നില്ക്കുന്ന സ്പാനിഷ് ഗോള്‍ഫ് താരം ജോണ്‍ റഹ്മിനേക്കാളും 72 മില്യണ്‍ ഡോളര്‍ അധികം ക്രിസ്റ്റ്യാനോ നേടി. പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസി. 2023ല്‍ 130 മില്യണ്‍ ഡോളറാണ് മെസിക്ക് ക്ലബില്‍ നിന്നുള്ള പ്രതിഫലമായും എന്‍ഡോഴ്സ്മെന്റ് ഡീലുകള്‍ വഴിയും ലഭിച്ചത്.
ലെബ്രോണ്‍ ജെയിംസ് ആണ് 126 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ പട്ടികയില്‍ നാലാമത്. 125 മില്യണ്‍ ഡോളര്‍ വരുമാനത്തോടെ എംബാപ്പെ അഞ്ചാമതും 121 മില്യണ്‍ ഡോളറോടെ നെയ്മറും അഞ്ചും ആറും സ്ഥാനങ്ങളില്‍ നില്ക്കുന്നു.
ഒരു വര്‍ഷം കൂടി അല്‍ നസറുമായി ക്രിസ്റ്റ്യാനോയ്ക്ക് കരാറുണ്ട്. ഇതിലൂടെ മറ്റൊരു 215 മില്യണ്‍ ഡോളര്‍ കൂടി ക്രിസ്റ്റ്യാനോയുടെ അക്കൗണ്ടിലേക്ക് എത്തും. 2025 വരെയാണ് ഇന്റര്‍ മയാമിയും മെസിയും തമ്മിലുള്ള കരാര്‍. 20.5 മില്യണ്‍ ഡോളറാണ് എംഎല്‍എസ് ക്ലബില്‍ നിന്ന് മെസിക്കുള്ള പ്രതിഫലം.
Cristiano ronaldo become top paid athlete in the world