alamgeerwb

പിഎസ്എല്‍ ടീം മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ഉടമ അലംഗീര്‍ തറീനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.  63 വയസായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലാണ് അലംഗീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്, ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് സിഇഒ ഹൈദര്‍ അസ്ഹര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. പെട്ടെന്നുള്ള മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തിയ അസ്ഹര്‍ , അലംഗീറിന്റെ സ്വഭാവസവിശേഷതകളും പ്രത്യേകതകളും എടുത്തു പറഞ്ഞു. 2021ലെ കിരീട ജേതാക്കളാണ് അലംഗീറിന്റെ ടീം. പഞ്ചാബിലെ പ്രധാന വ്യവസായിയായ അലംഗീര്‍ ഏറ്റവും വലിയ ജലശുദ്ധീകരണ പ്ലാന്റിന്റെ ഉടമ കൂടിയാണ്.

 

PSL Franchise Multans Sultans owner dies by suicide