കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയിലെ ദിമിത്രിയോസ് ഡയമന്റക്കോസ് ക്ലബ് വിട്ടു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരാധകര്‍ക്കും ക്ലബിനും ഡയമന്റക്കോസ് നന്ദി പറഞ്ഞു. ടീമെന്ന നിലയില്‍ രണ്ടു വര്‍ഷക്കാലം മികച്ചതായിരുന്നെന്നും ആരാധകര്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ലെന്നും ദിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്നാല്‍ ദിമി , ക്ലബ് വിട്ടകാര്യം ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടിട്ടില്ല. ഐഎസ്എല്ലില്‍ ഈ സീസണിലെ ടോപ്പ് സ്കോറർ ആയിരുന്നു ദിമി. 13 ഗോളുകളാണ് ഡയമന്റക്കോസ് ഇത്തവണ നേടിയത്.