കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ അപര്യാപ്തതയും സുരക്ഷ കാരണങ്ങളും നിരത്തി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ലൈസൻസ് എഐഎഫ്എഫ് റദ്ദാക്കി. സ്റ്റേഡിയത്തിന് ചുറ്റും നിരവധി ഹോട്ടലുകളും, വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഫിഫ ചട്ടങ്ങൾക്ക് വിരുദ്ധമായി സ്‌റ്റേഡിയത്തിലെ കടകളിൽ പാചക വാതക സിലിണ്ടറുകളും ഉപയോഗിക്കുന്നു. ലൈസൻസ് പുതുക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് ക്ലബ്ബ് മാനേജ്മെൻ്റും സ്ഥിരീകരിച്ചു. എഐഎഫ്എഫ് നടപടിക്കെതിരെ ക്ലബ്ബ് അപ്പീൽ നൽകും. മുൻപും സമാന പ്രശ്നം ബ്ലാസ്റ്റേഴ്സ് നേരിട്ടുണ്ട്. ഫൈൻ അടക്കം അടച്ചാണ് പിന്നീട് ഇത് പരിഹരിച്ചത്. ഹൈദരാബാദ് എഫ്.സി, ഒഡീഷ എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, മുഹമ്മദൻ സ്പോട്ടിങ് ക്ലബ്ബ്, ഇൻ്റർ കാശി, എഫ്. സി. ഗോവ എന്നിവയും ലൈസൻസ് നിരസിക്കപ്പെട്ടവരുടെ പട്ടികയിൽ ഉണ്ട്.