അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച ഐപിഎല്‍ മല്‍സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും. ആറുവേദികളിലായാകും ശേഷിക്കുന്ന മല്‍സരങ്ങള്‍ നടക്കുക. ആര്‍സിബിയും കൊല്‍ക്കത്തയും തമ്മില്‍ ബെംഗളൂരുവിലാണ് ശനിയാഴ്ചത്തെ മല്‍സരം. പ്ലേ ഓഫ് മല്‍സരങ്ങള്‍ക്ക് മേയ് 29ന് തുടക്കമാകും. 29,30, ജൂണ്‍ എന്നീ തീയതികളിലാകും മല്‍സരങ്ങള്‍. ജൂണ്‍ മൂന്നിനാണ് ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം പ്ലേ ഓഫ്, ഫൈനല്‍ മല്‍സരങ്ങളുടെ വേദി നിശ്ചയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകും. . 17 മല്‍സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഞായറാഴ്ചകളില്‍ രണ്ടുമല്‍സരങ്ങള്‍ നടക്കും. പതിവുപോലെ 7.30ന് തന്നെയാകും മല്‍സരങ്ങള്‍. രണ്ടുമല്‍സരങ്ങളുള്ളദിവസം ആദ്യമല്‍സരം 3.30ന് തുടങ്ങും.
Image: BCCI
ഇന്ത്യ–പാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യം വിട്ട വിദേശ താരങ്ങളായ മിച്ചല്‍ സ്റ്റാര്‍കും, ഹേസല്‍വുഡും ശേഷിക്കുന്ന മല്‍സരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാട്ടിലേക്ക് മടങ്ങിയ വിദേശ കളിക്കാരെ ഇന്ന് തിരിച്ചെത്തിക്കണമെന്നായിരുന്നു ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കിയിരുന്ന നിര്‍ദേശം.
16 പോയിന്‍റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് നിലവില്‍ പോയിന്‍റു പട്ടികയില്‍ ഒന്നാമത്. 16 പോയിന്‍റുള്ള ആര്‍സിബി രണ്ടാം സ്ഥാനത്തും 15 പോയിന്‍റുള്ള പഞ്ചാബ് കിങ്സ് മൂന്നാമതും മുംബൈ 14 പോയിന്‍റുമായി നാലാമതുമാണ്. ചെന്നൈ, ഹൈദരാബാദ്, രാജസ്ഥന്‍ എന്നിവര്‍ പ്ലേ ഓഫ് കാണാതെ നേരത്തെ പുറത്തായിരുന്നു.