ഐപിഎല്‍ ഉദ്ഘാടനചടങ്ങ് ഷാറൂഖ് ഖാന്‍ അങ്ങ് എടുത്തു. ഈഡന്‍ ഗാര്‍ഡന്‍സിനെ തീപിടിപ്പിച്ച് കിങ് ഖാനൊപ്പം വിരാട് കോലി ചുവടുവയ്ക്കുക കൂടി ചെയ്തതോടെ ആരാധകര്‍ക്ക് ഒരു ത്രില്ലര്‍ മല്‍സരം കണ്ട സന്തോഷം.
കിരീടംനേടിയാല്‍ നല്ല ഡാന്‍സറുകൂടിയാകുന്ന റിങ്കു സിങ്ങിന് ഉദ്ഘാടനവേദിയിലേക്കും ഷാറൂഖ് ഖാന്റെ ക്ഷണം. കൂടെക്കൂടുന്നതിന് പകരം മൈക്ക് പിടിച്ച് സഹായിക്കാമെന്ന് വിരാട് കോലി. ആദ്യമൊന്ന് മടിച്ച് നിന്നെങ്കിലും കയ്യടികൂടിയപ്പോള്‍ കോലിയും ഷാറൂഖിനൊപ്പം കൂടി.
സിനിമയെ വെല്ലുന്ന ഇന്‍ട്രോ കൊടുത്താണ് ഷാറൂഖ് ഖാന്‍, 18ാം സീസണില്‍ കളിക്കുന്ന കോലിയെ വേദിയിലേക്ക് ക്ഷണിച്ചത്. ശ്രേയയുടെയും കറണിന്റെയും പാട്ടും ദിഷയുടെ ഡാന്‍സും ചേര്‍ന്നതോടെ ഉദ്ഘാടനം കളറായി.