suryakumar-sitting

സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനൊപ്പം തുടരുമെന്ന് ഉറപ്പിച്ച് മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്ത നൈറ്റ്റേഡേഴ്സ് ക്യാപ്റ്റനായി സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളുകയാണ് മുംബൈ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹം മാത്രമാണ് ഇതെന്നാണ് മുംബൈ ഇന്ത്യന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

AP11_20_2022_000093A

ഐപിഎല്‍ 2025 സീസണിന് മുന്‍പായുള്ള മെഗാ താര ലേലത്തിന് മുന്‍പ് മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സും തമ്മില്‍ ട്രേഡ് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കും എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തള്ളുകയാണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍. 

ദുലീപ് ട്രോഫിയിലാണ് സൂര്യകുമാര്‍ യാദവ് ഇനി കളിക്കേണ്ടിയിരുന്നത്. എന്നാല്‍ കയ്യിലെ പരുക്കിനെ തുടര്‍ന്ന് ഓപ്പണിങ് റൗണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാവും. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള സൂര്യയുടെ മടങ്ങി വരവും ഈ പരുക്ക് വൈകിപ്പിക്കും. ഇന്ത്യക്ക് വേണ്ടി ഇതുവരെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് സൂര്യകുമാര്‍ യാദവ് കളിച്ചത്. 

ENGLISH SUMMARY:

Mumbai Indians confirmed that star batsman Suryakumar Yadav will stay with Mumbai Indians. Mumbai denies reports that Suryakumar will leave Mumbai Indians to captain Kolkata Knight Riders.