അടുത്ത ഐപിഎല്‍ സീസണിന് മുന്‍പായി രോഹിത് ശര്‍മയേയും ഹര്‍ദിക് പാണ്ഡ്യയേയും മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയേക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ ഒരു സിനിമയില്‍ കൊണ്ടുവന്നു എന്ന് വെച്ച് സിനിമ ഹിറ്റാവും എന്ന് ഉറപ്പ് പറയാനാവില്ലെന്നാണ് സെവാഗിന്റെ വാക്കുകള്‍.
2025ലെ ഐപിഎല്‍ മെഗാ താര ലേലം ഈ വര്‍ഷം അവസാനത്തോടെ നടക്കും. 10 ഫ്രാഞ്ചൈസികള്‍ക്കും താത്പര്യമുള്ള താരങ്ങളെയെല്ലാം ടീമില്‍ നിലനിര്‍ത്താം. മുംബൈ ഇന്ത്യന്‍സിലേക്ക് ക്യാപ്റ്റനായി തിരിച്ചെത്തിയ ഹര്‍ദിക് ബാറ്റിങ്ങിലും ബോളിങ്ങിലും ക്യാപ്റ്റന്‍സിയിലും നിരാശപ്പെടുത്തി. 200 റണ്‍സും 11 വിക്കറ്റുമാണ് ഹര്‍ദിക് സീസണില്‍ നേടിയത്. അതേസമയം രോഹിത്തിന് മികച്ച തുടക്കമായിരുന്നു സീസണില്‍ ലഭിച്ചത്. ഐപിഎല്ലിലെ തന്റെ രണ്ടാം സെഞ്ചുറി താരം സീസണില്‍ കണ്ടെത്തി. എന്നാല്‍ പിന്നാലെ ഫോം നഷ്ടമായി.
സല്‍മാനും ആമിര്‍ ഖാനും ഷാരൂഖ് ഖാനും ഒരുമിച്ച് അഭിനയിച്ചെന്ന് കരുതി സിനിമ ഹിറ്റ് ആവണം എന്നുറപ്പില്ല. നല്ല പെര്‍ഫോമന്‍സ് വരണം. നല്ല സ്ക്രിപ്പ് ആയിരിക്കണം. അതുപോലെ ഈ വമ്പന്‍ പേരുകാരും ഗ്രൗണ്ടില്‍ നന്നായി കളിക്കണം. രോഹിത് ഒരു സെഞ്ചറി നേടി. മുംബൈ തോറ്റു. ബാക്കിയുള്ള പ്രകടനങ്ങള്‍ എവിടെ, സെവാഗ് ചോദിക്കുന്നു.
ഇഷാന്‍ കിഷന്‍ സീസണ്‍ മുഴുവന്‍ കളിച്ചു. എന്നാല്‍ പവര്‍പ്ലേ കടക്കാനായില്ല. ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരെ മാത്രമേ മുംബൈ നിലനിര്‍ത്താന്‍ സാധ്യതയുള്ളു എന്നും സെവാഗ് പറഞ്ഞു. ബുമ്ര, അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനെ അടുത്ത ക്യാപ്റ്റനാക്കണം എന്നാണ് മുന്‍ താരം മനോജ് തിവാരിയുടെ വാക്കുകള്‍. ബുമ്ര ഒരു ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കും സൗത്ത് ആഫ്രിക്കയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വന്റി20 പരമ്പരയില്‍ സൂര്യകുമാര്‍ വൈസ് ക്യാപ്റ്റനുമായിരുന്നു.