ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ എഎഫ്സി ചാംപ്യന്‍സ് ലീഗില്‍ അല്‍ നസറിന് ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് അല്‍ വാസിലിനെ തോല്‍പിച്ചു. രണ്ടാംഗോളിനുശേഷമുള്ള റൊണാള്‍ഡോയുടെ ആഘോഷമാണ് ഫുട്ബോളിലെ ഇപ്പോഴത്തെ സംസാരം.
കളിയുടെ 25–ാം മിനിറ്റില്‍ അല്‍ഹസനിലൂടെ സ്കോറിങ്ങിന് തുടക്കമിട്ടു. 44–ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 78–ാം മിനിറ്റില്‍ തന്റെ മാസ്റ്റര്‍ പീസ് ഹെഡറിലൂടെ രണ്ടാം ഗോള്‍ നേടി. ഇതിനുശേഷമായിരുന്നു റൊണാള്ഡോയുടെ പുതിയ ആഘോഷരീതി
ഈ ആഘോഷത്തിലൂടെ ഫുട്ബോളിനോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് റൊണാള്‍ഡോ ലോകത്തിന് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇതിന്റെ അര്‍ഥം എന്തെന്നാണ് ഫുട്ബോള്‍ ലോകത്തെ സംസാരം. ഗാലറിയിലിരുന്ന മകനുള്ള സന്ദേശമെന്നും വ്യാഖ്യാനമുണ്ട്. 88–ാം മിനിറ്റില്‍ ഫാറ്റിലിലൂടെ അല്‍നസര്‍ ഗോള്‍ വേട്ട പൂര്‍ത്തിയാക്കി.